BREAKING NEWS

മാലാഖയുടെ ചിരിയും തങ്കം പോലൊരു ഹൃദയവും!! നന്ദമൂരി ബാലകൃഷ്ണ- ബോയപതി ശ്രീനു ചിത്രം “അഖണ്ഡ 2″വിൽ ജനനിയായി ഹർഷാലി മൽഹോത്ര

· · 1 min read
Share: Copied!

ബ്ലോക്ക്ബസ്റ്റർ തെലുങ്ക് സംവിധായകൻ ബോയപതി ശ്രീനു, സൂപ്പർതാരം നന്ദമൂരി ബാലകൃഷ്ണയെ നായകനാക്കി ഒരുക്കുന്ന “അഖണ്ഡ 2: താണ്ഡവം” എന്ന ചിത്രത്തിൽ ബോളിവുഡ് താരം ഹർഷാലി മൽഹോത്ര. ബ്ലോക്ക്ബസ്റ്റർ ബോളിവുഡ് ചിത്രമായ ബജ്‌രംഗി ഭായിജാനിൽ ബാലതാരമായി തിളങ്ങിയ ഹർഷാലി മൽഹോത്രയാണ് ‘അഖണ്ഡ 2: താണ്ഡവ’ത്തിലെ ഒരു പ്രധാന കഥാപാത്രമായെത്തുന്നത്. ജനനി എന്നാണ് ചിത്രത്തിൽ ഹർഷാലി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

ഹർഷാലിയുടെ ചിത്രത്തിലെ കാരക്ടർ പോസ്റ്ററും ഇതോടൊപ്പം പുറത്ത് വിട്ടു. കഴിഞ്ഞ മാസം ബാലകൃഷ്ണയുടെ ജന്മദിന ആഘോഷത്തോട് അനുബന്ധിച്ചു ചിത്രത്തിന്റെ ടീസർ പുറത്തു വിട്ടിരുന്നു. ബോയപതി ശ്രീനു – നന്ദമൂരി ബാലകൃഷ്ണ ടീം ഒന്നിക്കുന്ന നാലാമത്തെ ചിത്രമായ “അഖണ്ഡ 2: താണ്ഡവം”, ഇവരുടെ മുൻ ചിത്രമായ അഖണ്ഡയുടെ തുടർച്ചയാണ്. 14 റീൽസ് പ്ലസ് ബാനറിൽ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം എം തേജസ്വിനി നന്ദമൂരി അവതരിപ്പിക്കുന്നത്.

‘മാലാഖയുടെ ചിരിയും തങ്കം പോലൊരു ഹൃദയവും’ എന്ന കുറിപ്പോടെയാണ് ഹർഷാലിയുടെ കഥാപാത്രത്തെ പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. അഖണ്ഡ ആദ്യ ഭാഗത്തേക്കാൾ വമ്പൻ ആക്ഷനും ഡ്രാമയും ഉൾപ്പെടുത്തി കൊണ്ടാണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത് എന്നാണ് ചിത്രത്തിൻ്റെ ടീസർ കാണിച്ചു തന്നത്. 2025 സെപ്റ്റംബർ 25 ന് ദസറയ്ക്ക് ചിത്രം ആഗോള റിലീസായെത്തും. ഉഗ്ര രൂപത്തിൽ ശിവ ഭഗവാൻ്റെ പ്രതിരൂപമായി മാസ്സ് അവതാരമായാണ് ബാലകൃഷ്ണയുടെ കഥാപാത്രം ചിത്രത്തിലെത്തുന്നത്. സംയുക്ത മേനോൻ ആണ് ചിത്രത്തിലെ നായിക. പാൻ ഇന്ത്യൻ ചിത്രമായി ബ്രഹ്മാണ്ഡ ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രത്തിലെ വില്ലൻ വേഷം അവതരിപ്പിക്കുന്നത് ആദി പിന്നിസെട്ടി.

രചന- ബോയപതി ശ്രീനു, ഛായാഗ്രഹണം- സി രാംപ്രസാദ്, സന്തോഷ് ഡി, സംഗീതം- തമൻ എസ്, എഡിറ്റർ- തമ്മിരാജു, കലാസംവിധാനം- എ. എസ്. പ്രകാശ്, സംഘട്ടനം- റാം-ലക്ഷ്മൺ, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ- ശബരി.

BREAKING NEWS
താലിബാൻ അധികാരത്തിലേറിയ ശേഷം സെക്കൻഡറി വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടത് 26 ലക്ഷത്തിലധികം പെൺകുട്ടികൾക്ക്!! അഫ്ഗാനിസ്ഥാനിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ മാധ്യമങ്ങൾ അവതരിപ്പിക്കുന്നത് തെറ്റായ രീതിയിൽ, ആറാം ക്ലാസുവരെ വിദ്യാഭ്യാസം നൽകുന്നുണ്ട്, അനുയോജ്യരായ അധ്യാപകരെ ലഭിക്കുന്നതുവരെ പെൺകുട്ടികളുടെ വി...
01 Nov 2026
BREAKING NEWS
ഇൻസ്പെക്ടർക്കെതിരായ പീഡന പരാതിയുമായി 16 കാരി ചെെൽഡ് ലൈനെ സമീപിച്ചു, ഉദ്യോ​ഗസ്ഥർ പരാതി കൈമാറിയത് ആരോപണ വിധേയനായ അതേ ഓഫിസർക്ക്, ക്രൈംബ്രാഞ്ച് ഓഫീസിനുള്ളിൽവച്ച് പല തവണ വീണ്ടും പീഡനത്തിനിരയാക്കി, പോലീസ് ഇൻസ്പെക്ടർക്കും ഒത്താശ ചെയ്തുകൊടുത്ത സ്ത്രീക്കുമെതിരെ കേസ്
01 Nov 2026
BREAKING NEWS
ഭർത്താവിനും കുടുംബത്തിനും ആ​ഗ്രഹം ആൺകുട്ടി വേണമെന്ന്, ലിം​ഗ നിർണയ പരിശോധനയിൽ പെൺകുട്ടിയെന്ന് കണ്ടെത്തൽ!! യുവതിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചു, അമിത രക്തസ്രാവത്തെ തുടർന്ന് 24കാരിക്ക് ദാരുണാന്ത്യം, ഭർത്താവടക്കം നാലുപേർ അറസ്റ്റിൽ, ഗർഭച്ഛിദ്രം നടത്തിയത് ​ഗൈനക്കോളജിന്റെ സഹായമില്ലാതെ
01 Nov 2026
BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026