BREAKING NEWS

ഗാസയിൽ 31 പേർ കൊല്ലപ്പെട്ട വെടിവയ്പ്പിന് പിന്നിൽ ഹമാസ്!!! നടന്നത് മനുഷ്യത്വപരമായ സഹായങ്ങളെ അട്ടിമറിക്കാനുള്ള കരുതിക്കൂട്ടിയുള്ള ശ്രമം, ആക്രമണത്തിന്റെ ഡ്രോൺ ദൃശ്യങ്ങൾ പുറത്തുവിട്ട് ഇസ്രയേല്‍

· · 1 min read
Share: Copied!

ജെറുസലേം: തെക്കന്‍ ഗാസയിലെ റാഫയില്‍, ദുരിതാശ്വാസകേന്ദ്രത്തിന് സമീപമുണ്ടായ വെടിവെപ്പില്‍ 31 പാലസ്തീന്‍കാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പങ്കില്ലെന്ന് ഇസ്രയേല്‍. ആക്രമണം നടത്തിയത് ഹമാസ് ആണെന്നും ഇസ്രയേല്‍ ആരോപിച്ചു.

ഞായറാഴ്ച രാവിലെ നടന്ന ആക്രമണത്തിന് പിന്നില്‍ ഇസ്രയേല്‍ ആണെന്ന് ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് വിശദീകരണവുമായി ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐഡിഎഫ്) രംഗത്തെത്തിയത്.ഹമാസിന്റെ തോക്കുധാരികള്‍ ആള്‍ക്കൂട്ടത്തിനുനേര്‍ക്ക് വെടിയുതിര്‍ക്കുന്നതിന്റേത് എന്ന് അവകാശപ്പെട്ടു കൊണ്ടുള്ള ഡ്രോണ്‍ ദൃശ്യങ്ങളും ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐഡിഎഫ്) പുറത്തുവിട്ടു.

മനുഷ്യത്വപരമായ സഹായങ്ങളെ അട്ടിമറിക്കാനുള്ള കരുതിക്കൂട്ടിയുള്ള ശ്രമം ആയിരുന്നു നടന്നതെന്നും ഐഡിഎഫ് ആരോപിച്ചു.അതേസമയം, ഇസ്രയേല്‍ വെടിവെപ്പിലാണ് പാലസ്തീന്‍കാര്‍ കൊല്ലപ്പെട്ടതെന്നാണ് നേരത്തെ ഗാസ ആരോഗ്യമന്ത്രാലയം പറഞ്ഞിരുന്നത്. യുഎസിന്റെയും ഇസ്രയേലിന്റെയും സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ദുരിതാശ്വാസ സംഘടനയുടെ ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷനു സമീപത്തായിരുന്നു വെടിവെപ്പുണ്ടായത്. 31 പേര്‍ മരിച്ചതു കൂടാതെ ഇരുന്നൂറിലധികം പേര്‍ക്ക് വെടിവെപ്പില്‍ പരിക്കേറ്റതായും വിവരമുണ്ട്.

BREAKING NEWS
കൈയിൽ സിറിഞ്ച് കുത്തിയിറക്കിയ നിലയിൽ 32കാരന്റെ മൃതദേഹം; അമിതമായി ലഹരി ഉള്ളിൽച്ചെന്നിട്ടുള്ള മരണമെന്ന് സംശയം!! 'രമേശിന്റെ അമ്മ അനുഭവിക്കുന്ന വേദനയെക്കുറിച്ച് ചിന്തിച്ചുനോക്കൂ, ഭാര്യയുടെ തകർന്നുപോയ സ്വപ്നങ്ങളെക്കുറിച്ചും ഓർക്കൂ, ഒരു സാധാരണ പഞ്ചാബി കുടുംബം എന്നെന്നേക്കുമായി തകർന്നിരിക്കുന്നു'... പഞ്...
27 Oct 2026
BREAKING NEWS
“ഞാൻ മുമ്പ് മനോഹരമായ ഒരു നിതംബം കണ്ടിട്ടുണ്ട്, നിക്കി മിനാജിന്റേത്, അത് ശ്രദ്ധിക്കാതിരിക്കാൻ കഴിയില്ല...അവൾ ഇത്രയും സുന്ദരിയായി മുമ്പൊരിക്കലും കാണപ്പെട്ടിട്ടില്ല, അവൾക്ക് കാര്യങ്ങൾ മനസിലാകും അവൾ ബുദ്ധിമതിയാണ്... ” പോപ് ഗായികയ്ക്കു നേരെ ട്രംപിന്റെ അശ്ലീല പരാമർശം, പിന്നാലെ വിവാദ പരാമർശം- 'എൽ- സയീദ്...
27 Oct 2026
BREAKING NEWS
മക്കൾ തമ്മിൽ അടിയുണ്ടാക്കുന്നത് കണ്ടതെ ഭയന്ന് അമ്മ മുറിയിൽ കയറി കതകടച്ചു, മദ്യപാനത്തിനിടെ സഹോദരങ്ങൾ തമ്മിൽ തർക്കം, അനിയനെ കത്തിക്കു കുത്തി വീഴ്ത്തി, ചോരയിൽ കുളിച്ചു ജീവനുവേണ്ടി പി‌ടയുന്ന സഹോദരന്റെ മുന്നിലിരുന്ന് ടിവി കണ്ടു... ആശുപത്രിയിൽ പോയി തിരിച്ചെത്തിയ അനിലിന്റെ ഭാര്യയും കുട്ടികളും കണ്ടത് കുത...
27 Oct 2026
BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026