BREAKING NEWS

‘ഇന്ത്യക്കെതിരെ ജിഹാദ് തുടരും’; അസിം മുനീറിനെ പുകഴ്ത്തി മുംബൈ ഭീകരാക്രമണ സൂത്രധാരൻ ഹാഫിസ് സഈദിന്റെ മകൻ, ഭീകര ആഹ്വാനവുമായി പൊതുപരിപാടിയിൽ പ്രസംഗം

· · 1 min read
Share: Copied!

ലാഹോർ: ലഷ്‌കറെ തൊയ്ബ തലവനും 26/11 മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സഈദിന്റെ മകൻ ഹാഫിസ് തൽഹ സഈദ് പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിനെ പുകഴ്ത്തി പ്രസംഗിക്കുന്ന വീഡിയോ പുറത്ത്. പാകിസ്ഥാനിലെ ഷെയ്ഖുപുരയിൽ നടന്ന പൊതുപരിപാടിയിലായിരുന്നു തൽഹ സഈദിന്റെ വിവാദ പ്രസംഗം.

അസിം മുനീർ പാകിസ്ഥാൻ സൈന്യത്തിൽ ഈമാൻ, തഖ്‌വ, ജിഹാദ് തുടങ്ങിയ ആശയങ്ങൾ പുനരുജ്ജീവിപ്പിച്ചതായി തൽഹ സഈദ് അവകാശപ്പെട്ടു. വിശുദ്ധ ഖുർആൻ പൂർണമായി മനഃപാഠമാക്കിയ ഒരാൾ പാകിസ്ഥാന്റെ സൈനിക മേധാവിയും ഫീൽഡ് മാർഷലുമായി എത്തിയതിൽ ദൈവത്തോട് നന്ദിയുണ്ടെന്നും ഇയാൾ പറഞ്ഞു.

ഇതിന് പിന്നാലെ ഇന്ത്യക്കെതിരെ രൂക്ഷമായ പരാമർശങ്ങളും തൽഹ സഈദ് നടത്തി. ജീവിച്ചിരിക്കുന്നിടത്തോളം ഇന്ത്യക്കെതിരായ ‘ജിഹാദ്’ തുടരുമെന്ന് തങ്ങൾ പ്രതിജ്ഞ ചെയ്തിട്ടുണ്ടെന്ന് ഇയാൾ പറഞ്ഞു. ഉപഭൂഖണ്ഡം 500 വർഷത്തോളം മുസ്‌ലിംകൾ ഭരിച്ചിരുന്നുവെന്നും ദില്ലി ആരുടേതാണെന്ന് ഇന്ത്യയിലെ ഭരണാധികാരികൾ മറന്നുപോയോയെന്നും ഇയാൾ ചോദിച്ചു.

ഇന്ത്യക്കെതിരായ പോരാട്ടത്തിന് വലിയ ത്യാഗങ്ങൾ സഹിക്കാൻ തങ്ങൾ തയ്യാറാണെന്നും തൽഹ സഈദ് പ്രസംഗത്തിൽ പറഞ്ഞു. നിരോധിത ലഷ്‌കറെ തൊയ്ബയുമായി ബന്ധമുള്ള വ്യക്തി പാകിസ്ഥാനിൽ പരസ്യമായി ഇത്തരം പ്രസംഗം നടത്തിയത് വീണ്ടും ചർച്ചയായിട്ടുണ്ട്.

ഐക്യരാഷ്ട്രസഭ ആഗോള ഭീകരനായി പ്രഖ്യാപിച്ച ഹാഫിസ് സഈദിന്റെ മകനാണ് തൽഹ സഈദ്. നിരോധിത ഭീകരസംഘടനയുമായി ബന്ധപ്പെട്ട വ്യക്തികൾക്ക് പാകിസ്ഥാനിൽ പരസ്യമായി പ്രസംഗിക്കാനും ഇന്ത്യക്കെതിരെ ഭീഷണി മുഴക്കാനും കഴിയുന്നത് പാകിസ്ഥാന്റെ നിലപാടുകളെക്കുറിച്ചും ചോദ്യങ്ങൾ ഉയർത്തുന്നു.

സ്ത്രീകളെ തളർത്താൻ അവരെ സ്വഭാവഹത്യ ചെയ്യുന്നത് പഴയ തന്ത്രമാണ്, ഇത് എപ്പോള്‍ അവസാനിക്കും?? തൃഷ-ഉദയനിധി സ്റ്റാലിൻ വിവാദത്തിൽ കങ്കണ റാവത്ത്

BREAKING NEWS
ക്രൂരകൃത്യങ്ങളിൽ കുട്ടികളും പ്രതികൾ; ജുവനൈൽ പ്രായപരിധി 18-ൽനിന്ന് 16 ആക്കണം; നിർദ്ദേശം ഗൗരവമായി പരിഗണിക്കണമെന്ന് ഹൈക്കോടതി
14 Nov 2026
BREAKING NEWS
'ഡ്രോപ്പ്' ലൊക്കേഷൻ ജുമാഞ്ചിക്ക്, കാര്യങ്ങൾ മുഴുവനും ഓടിയിരുന്നത് ഡാൻസർ ലിജോയുടെ നിർദ്ദേശത്തിൽ; പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴി‍ഞ്ഞത് 2 വർഷം; മയക്കുമരുന്ന് സംഘത്തിന്റെ തലവൻ പോലീസ് വലയിൽ
14 Nov 2026
BREAKING NEWS
‘വെറും വെള്ളക്കടലാസിൽ, സാക്ഷികളുടെ ഒപ്പുമില്ല‘; അമിതാഭ് ബച്ചന്റെ ‘ജൽസ’ ബംഗ്ലാവിന്റെ ഉടമസ്ഥാവകാശത്തിൽ തർക്കം; 1993-ൽ ജയ ബച്ചന് നൽകിയ ഇഷ്ടദാനം ചോദ്യം ചെയ്ത് സഹോദരഭാര്യ
14 Nov 2026
BREAKING NEWS
’മാപ്പുപറയണം, പരാതി പിൻവലിക്കണം; ഇല്ലെങ്കിൽ...’ അധ്യാപികയ്ക്കെതിരേ പരാതി നൽകിയ പത്താം ക്ലാസ് വിദ്യാർഥിനിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി; കോൺഗ്രസ് നേതാവിനെതിരെ ആരോപണം
14 Nov 2026