പ്രശസ്ത ചലച്ചിത്ര നിർമ്മാതാവും തമിഴ് സൂപ്പർ സ്റ്റാർ ധനുഷിന്റെ പിതാവുമായ കസ്തൂരി രാജ, മാളവിക മനോജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മീര കതിരവൻ
സംവിധാനം ചെയ്ത
പുതിയ തമിഴ് ചിത്രമാണ് “ഹബീബി”.
റോമിയോ പിക്‌ചേഴ്‌സ്, നേസം എന്റർടൈൻമെന്റ്, ജികെഎസ് ബ്രദേഴ്‌സ് എന്നീ ബാനറിൽ നിർമ്മിച്ച ഈ ചിത്രം, മീര കതിരവന്റെ മൂന്നാമത്തെ സംവിധാന സംരംഭവും മാളവിക മനോജിന്റെ അരങ്ങേറ്റ ചിത്രവുമാണ്. ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളേയും കുടുംബബന്ധങ്ങളുടെ ആഴങ്ങളെയും സ്പർശിക്കുന്ന ഈ ചിത്രം, മുസ്ലിം കുടുംബ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്.
തിരക്കഥ-വി. എസ്. മുഹമ്മദ് ആമീൻ. കസ്തൂരി രാജ, മാളവിക മനോജ് എന്നിവരെ കൂടാതെ ധനശ്രീ സുധാകരൻ, അനുശ്രേയ രാജൻ, അരുൾ കുമാർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഛായാഗ്രഹണം- മഹേഷ് മുത്തുസ്വാമി, കലാസംവിധാനം- അപ്പുണ്ണി സാജൻ, സംഗീതം-സാം സി. എസ്,എഡിറ്റിംഗ്-മതി വി. എസ്.
ജൂൺ 12-ന് റിലീസായ “ഹബീബി” തമിഴ്‌നാട്ടിലെ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. റിലീസിന് പിന്നാലെ തമിഴ് സിനിമയിലെ പ്രമുഖ സംവിധായകരായ റാം, വെട്രിമാരൻ, മിഷ്കിൻ, അമീർ, ചേരൻ എന്നിവർ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.
ഗുണമേന്മയുള്ള സിനിമകളെ തിരിച്ചറിയുകയും ഹൃദയത്തോട് ചേർത്ത് സ്വീകരിക്കുകയും ചെയ്യുന്ന പ്രേക്ഷകർക്ക് വ്യത്യസ്തമായ ഒരു അനുഭവമാണ് ഹബീബി സമ്മാനിക്കുന്നത്. ഹൃദയസ്പർശിയായ കഥയും ശക്തമായ പ്രകടനങ്ങളും മനോഹരമായ അവതരണ ശൈലിയും കൊണ്ട് ശ്രദ്ധേയമായ ചിത്രം കേരളത്തിലും മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ്.
പി. ആർ.ഓ-എ.എസ് ദിനേശ്, മനു ശിവൻ.
ജീവിതത്തിന്റെ നേർക്കാഴ്ചയായി “ഹബീബി”
YOU MAY ALSO LIKE
BREAKING NEWS
ഇടുക്കിയിൽ കനത്ത മഴ, കല്ലാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു, ഡാമിലെ വെള്ളം ഒഴുക്കിവിടുന്ന സാഹചര്യത്തിൽ ചിന്നാർ, കല്ലാർ പുഴകളുടെ ഇരുകരകളിൽ താമസിക്കുന്നവർ തീരത്തു ജാഗ്രത പാലിക്കണം- കളക്ടർ!! അടിമാലി-മൂന്നാർ റൂട്ടിൽ ഗതാഗതം നിരോധിച്ചു
BREAKING NEWS
"ആർഎസ്എസ് പുരുഷന്മാർക്ക് മാത്രം പ്രാധാന്യം നൽകുന്ന ഭരണഘടനാവിരുദ്ധ സംഘടന, സ്ത്രീകൾ പുരുഷന്മാരുടെ സ്വത്താണെന്ന് അവർ വിശ്വസിക്കുന്നു!! അവരുടെ സ്വന്തം സ്ത്രീകളിൽ പലരും എന്റെ പക്ഷത്താണ് നിൽക്കുന്നത്, അവരുടെ പിന്തുണ എനിക്കുണ്ട്, ഞാൻ വിശ്വസിക്കുന്നത് ശിവശക്തിയിൽ"- രാഹുൽ ഗാന്ധി
BREAKING NEWS
'ഈ പ്രസ്ഥാനത്തെ യഥാർഥത്തിൽ മുന്നോട്ടുകൊണ്ടുപോയത് ആരാണെന്ന് ചോദിച്ചാൽ അത് അവരാണ്, ഞാൻ അവരുടെ നിർദേശങ്ങൾ അനുസരിക്കുക മാത്രമാണ് ചെയ്തത്, നാളെ എവിടെ പോകണം, എന്തു ചെയ്യണമെന്ന് അവർ പറയും, ഞാൻ അത് ചെയ്യും!! പുറത്തുനിന്ന് നോക്കുമ്പോൾ ഞാനാണ് നേതാവെന്ന് തോന്നാമെങ്കിലും യഥാർഥത്തിൽ തീരുമാനങ്ങൾ എടുത്തിരുന്നത്...
BREAKING NEWS
കോവളം സ്പായിൽ മനുഷ്യമൃഗങ്ങളിൽ നിന്ന് 16 കാരി നേരിട്ടത് ഒരു പെൺകുട്ടിക്ക് താങ്ങാനാകുന്നതിലും അപ്പുറം പീഡനം, ഒരു ദിവസം പതിനഞ്ചോളം ആളുകൾ വരെ പെൺകുട്ടിയെ പീഡനത്തിനിരയാക്കി!! കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെടർ അനുരൂപ് അറസ്റ്റിൽ, ഇയാൾക്ക് മറ്റു സ്പാകളുമായി ബന്ധങ്ങളുണ്ടോ എന്നതിലും അന്വേഷണം, സസ്പെൻഷൻ