LATEST UPDATES

മരണവീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം, രണ്ട് സ്ത്രീകളും സംഘത്തിൽ; പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു

· · 1 min read
Share: Copied!

തൃശൂർ: നാട്ടികയിൽ മരണ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടുകാരെ അക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ സ്റ്റേഷൻ റൗഡികളായ രണ്ട് യുവതികളടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചാമക്കാല സ്വദേശി ഷിബിൻ (22), വലപ്പാട് കരയാമുട്ടം സ്വദേശി സ്വാതി (28), വലപ്പാട് സ്വദേശി ഹിമ (25) എന്നിവരെയാണ് വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. നാട്ടിക സ്വദേശി സുധീർ എന്നയാളുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി വീടിനുള്ളിലുണ്ടായിരുന്ന സുധീറിനെയും സഹോദരൻ സുബൈർ, ഷിബിന എന്നിവരെയും ആക്രമിച്ച് പരിക്കേൽപിച്ച കേസിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു.

ഇവര്‍ വലപ്പാട് പൊലീസ് സ്റ്റേഷനിൽ കവർച്ച കേസിൽ കൂട്ടുപ്രതികളായിരുന്നു. ഹിമ, സ്വാതി എന്നിവർ കാപ്പ പ്രകാരം ആറു മാസക്കാലത്തേക്ക് കൊടുങ്ങല്ലൂർ ഡിവൈഎസ്പി ഓഫീസിൽ ഒപ്പ് വയ്ക്കുന്നതിനുള്ള നടപടി നേരിട്ട് വരുന്നവരാണ്. ഇവർ വലപ്പാട് പൊലീസ് സ്റ്റേഷനിൽ കവർച്ച, വീടുകയറി ആക്രമണം, അടിപിടി എന്നിവ അടക്കം മൂന്ന് ക്രിമിനൽ കേസുകളിലെ പ്രതികളാണ്.

BREAKING NEWS
ചൂടാക്കിയ ഇസ്തിരിപ്പെട്ടി കൊണ്ട് പലതവണ പൊള്ളലേൽപ്പിച്ചു, ചൂടാക്കിയ കത്തി ഉപയോഗിച്ച് ശരീരത്തിൽ മുറിവേൽപ്പിച്ചു, തലയിൽ ആഴത്തിലുള്ള മുറിവ്, 3 ദിവസം വരെ ഭക്ഷണവും വെള്ളവുംകൊടുക്കാതെ പട്ടിണിക്കിട്ടു, രാവിലെ ആറുമണി മുതൽ പുലർച്ചെ രണ്ടുമണി വരെ ജോലി!! ജോലിക്കുന്ന വീട്ടിൽ നിന്ന് 16 കാരി നേരിട്ടത് അതിക്രൂര പ...
08 Nov 2026
BREAKING NEWS
സിപിഎം ലോക്കൽ കമ്മിറ്റി ഓഫിസിലെ മദ്യപാനം, ലോക്കൽ സെക്രട്ടറി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് സസ്പെന്‍ഷന്‍
08 Nov 2026
BREAKING NEWS
"ക്ഷേത്രത്തിലെ സംഭാവനകള്‍ കൈയിട്ടുവാരിയ ബിജെപി എന്തിനാണ് രാമക്ഷേത്രത്തെ കുറിച്ച് സംസാരിക്കുന്നത് "?? രാജ്യത്ത് ഇവര്‍ കൊണ്ടുവന്നത് രാമരാജ്യമല്ല, രാവണരാജ്യമാണ്, രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ബിജെപി മതവികാരങ്ങളെ ചൂഷണം ചെയ്യുകയാണെന്ന് തൃണമൂൽ എംപി
08 Nov 2026
BREAKING NEWS
എല്ലാ ഹിന്ദുക്കളെയും നാടുകടത്തണം.............. ക്രിസ്ത്യാനികള്‍ക്ക് പകരം ഹിന്ദുക്കളെ സ്ഥാപിക്കേണ്ട, അമേരിക്കയില്‍ ദീപാവലി ആഘോഷങ്ങള്‍ തടസപ്പെടുത്തി തീവ്ര വലതുപക്ഷ സംഘടന
08 Nov 2026