BREAKING NEWS

ഇനിയാരും പ്രണയിച്ച് കല്ല്യാണം കഴിക്കണ്ട… വിവാഹത്തിന് മാതാപിതാക്കളുടെ സമ്മതം നിര്‍ബന്ധമാക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍, വിവാഹവിവരം വാട്സ്ആപ്പിലൂടെ അറിയിക്കും, ലവ് ജിഹാദ് തടഞ്ഞ് സനാതന ധര്‍മ്മം സംരക്ഷിക്കാനെന്ന് ഹര്‍ഷ് സംഘ്‌വി

· · 1 min read
Share: Copied!

ഗാന്ധിനഗര്‍: പ്രണയബന്ധങ്ങളിലൂടെയും ഒളിച്ചോട്ടങ്ങളിലൂടെയുമുള്ള വിവാഹബന്ധങ്ങളിൽ മാതാപിതാക്കളുടെ സമ്മതം നിർബന്ധമാക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍.  നിയമം ഭേദഗതി ചെയ്യുന്നതിനായുള്ള കരട് നിർദേശം സർക്കാർ മുന്നോട്ടുവെച്ചു. വിവാഹവിവരം വാട്സ്ആപ്പിലൂടെയോ ഔദ്യോഗിക പോര്‍ട്ടല്‍ വഴിയോ മാതാപിതാക്കളെ അറിയിക്കും.

രജിസ്‌ട്രേഷന് മുന്‍പ് 30 ദിവസം നിര്‍ബന്ധിത കാത്തിരിപ്പുണ്ടാകും. ലവ് ജിഹാദ് തടയാനും യുവതികളുടെ സുരക്ഷ ഉറപ്പാക്കാനുമാണ് നീക്കമെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ വാദം. സംസ്ഥാനത്തെ ജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്നും സര്‍ക്കാര്‍ പ്രണയവിവാഹങ്ങള്‍ക്കെതിരല്ലെന്നും ഉപമുഖ്യമന്ത്രി ഹര്‍ഷ് സംഘ്‌വി പറഞ്ഞു.

യുവതികളുടെ അന്തസും സനാതന ധര്‍മത്തിന്‍റെ സംരക്ഷണത്തിനുമായാണ് ഭേദഗതി ചെയ്യാനുള്ള നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവാഹ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് മാതാപിതാക്കളുടെ സമ്മതം ഉറപ്പുവരുത്താനും വിവാഹവിവരം വാട്‌സാപ്പിലൂടെയോ ഔദ്യോഗിക പോര്‍ട്ടലിലൂടെയോ മാതാപിതാക്കളെ അറിയിക്കുകയും ചെയ്യുന്ന തരത്തിലാണ് ഭേദഗതിക്കൊരുങ്ങുന്നത്.

അസിസ്റ്റന്റ് രജിസ്ട്രാറുടെ സ്ഥിരീകരണത്തിന് ശേഷം പത്ത് പ്രവര്‍ത്തിദിനങ്ങള്‍ക്കുള്ളില്‍ വധുവിന്റെയും വരന്റെയും മാതാപിതാക്കള്‍ക്ക് രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അയക്കുന്നതിനായുള്ള സംവിധാനങ്ങള്‍ നടപ്പിലാക്കാനും സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നുണ്ട്.

 

BREAKING NEWS
മിനി കൂപ്പർ 500 മീറ്റർ ദൂരം പിന്നിട്ടത് വെറും 11 സെക്കൻഡുകൊണ്ട്!! അപകടത്തിന് ഏകദേശം അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കി.മീ. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 144 കി.മീ... ബ്രേക്ക് പെഡൽ അമർത്തിയത് അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ്... നെടുമ്പാശ്ശേരി വാഹനാ...
05 Nov 2026
BREAKING NEWS
പോർച്ചുഗലിലെ ജനങ്ങളോട്, നമ്മുടെ ദേശീയ ടീമിന്റെ ഏഴാം നമ്പർ ജഴ്‌സി തിരികെ ഏൽപ്പിക്കേണ്ട ദിവസം വന്നിരിക്കുന്നു, 23 വർഷക്കാലം ആ ജഴ്‌സി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങളിലേക്ക് അഭിമാനത്തോടെ കൊണ്ടുപോകാൻ അവസരം ലഭിച്ചു, ആ ജഴ്‌സിഎന്റേത് മാത്രമായിരുന്നില്ലെന്ന് എനിക്ക് തോന്നിയിരുന്നു, അതൊരു വലി...
05 Nov 2026
BREAKING NEWS
തളച്ചത് കടന്നൽക്കൂടിന് സമീപം; ആനയ്ക്കും പാപ്പാന്മാർക്കും ശരീരമാസകലം കുത്തേറ്റു, രക്ഷകരായി അഗ്നിരക്ഷാസേന
05 Nov 2026
BREAKING NEWS
’അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല, കസ്റ്റഡിയിലെടുത്ത സമയം മുതൽ 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം’; നിർണ്ണായക ഉത്തരവുമായി സുപ്രീംകോടതി
05 Nov 2026