BREAKING NEWS

‘ഗുഡ് ടച്ച്, ബാഡ് ടച്ച്’ ബോധവൽക്കരണ ക്ലാസിലൂടെ പുറത്തുവന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ!! പഠിപ്പിക്കുന്ന വിദ്യാർത്ഥിനികളെ ചായ ഉണ്ടാക്കാൻ ആവശ്യപ്പെട്ട് സ്റ്റാഫ് റൂമിലേക്ക് വിളിച്ചുവരുത്തി ഉപദ്രവിക്കും… നാലുപേരെ ലൈം​ഗികമായി ഉപദ്രവിച്ചു, ഒരാളെ ബലാത്സംഗം ചെയ്തു, അധ്യാപകൻ അറസ്റ്റിൽ, വളരെക്കാലമായി പീഡനം തുടരുന്നു, പേടിച്ചിട്ട് വിദ്യാർഥിനികൾ വിവരം പുറത്തുപറഞ്ഞില്ലെന്നും മൊഴി

· · 1 min read
Share: Copied!

ഗാന്ധിനഗർ: ഗുജറാത്തിലെ അമ്രേലി ജില്ലയിൽ സർക്കാർ സ്കൂളിലെ അധ്യാപകൻ നാല് വിദ്യാർത്ഥിനികളെ ലൈംഗികമായി ഉപദ്രവിക്കുകയും ഒരാളെ ബലാത്സംഗം ചെയ്യുകയും ചെയ്തതായി പരാതി. ഗുരുതര ആരോപണത്തിൽ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. പോക്സോ നിയമപ്രകാരവും ബലാത്സംഗക്കുറ്റവും ചുമത്തി ജാഫറാബാദ് ടൗൺ പൊലീസ് സ്റ്റേഷനിൽ വെള്ളിയാഴ്ച കേസെടുത്തതായി രാജുല ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (ഡിഎസ്‌പി) നയന ഗൊരാഡിയ അറിയിച്ചു.

സംഭവം പുറത്തുവരാൻ കാരണമായത് അമ്രേലി ജില്ലാ ഭരണകൂടത്തിന്റെ ‘മിഷൻ സ്മൈൽ’ പദ്ധതിയുടെ ഭാഗമായി സ്കൂളിൽ സംഘടിപ്പിച്ച ‘ഗുഡ് ടച്ച്, ബാഡ് ടച്ച്’ ബോധവൽക്കരണ ക്ലാസുകളാണെന്ന് ഡിഎസ്‌പി പറഞ്ഞു. വളരെക്കാലമായി പീഡനം തുടർന്നിരുന്നെങ്കിലും ഈ ബോധവൽക്കരണ പരിപാടി വിദ്യാർത്ഥിനികൾക്ക് പരാതി പറയാനുള്ള ധൈര്യം നൽകിയതായി അവർ വ്യക്തമാക്കി. ക്ലാസിനു ശേഷം ലൈംഗികാതിക്രമത്തിനിരയായ വിദ്യാർത്ഥിനി വീട്ടിലെ മാതാപിതാക്കളെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ഉടൻ തന്നെ മാതാപിതാക്കൾ പോലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് സ്റ്റേഷൻ ഹൗസ് ഓഫീസറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്കൂളിലെത്തി അന്വേഷണം ആരംഭിച്ചു. പ്രാഥമിക അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. വിദ്യാർത്ഥിനികളോട് ചായ ഉണ്ടാക്കാൻ ആവശ്യപ്പെട്ട് സ്റ്റാഫ് റൂമിലേക്ക് വിളിച്ചുവരുത്തിയ ശേഷം പ്രതി ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നും, അതിൽ ഒരാളെ ബലാത്സംഗം ചെയ്തതായും അന്വേഷണത്തിൽ കണ്ടെത്തിയതായി ഡിഎസ്‌പി പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ വിദ്യാർത്ഥിനികൾ ഇരകളായിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ ഉൾപ്പെടെ വിശദമായ അന്വേഷണം തുടരുകയാണ്.

BREAKING NEWS
കൈവിട്ടുപോയി; എൻവിഡിയ സിഇഒയെ കുപ്പിയിലാക്കി ചൈനീസ് ചാര വനിത കടത്തിയത് ശതകോടികളുടെ ഡോളറിന്റെ എഐ ചിപ്പുകളെന്ന് റിപ്പോർട്ട്; അമേരിക്ക കയറ്റുമതി നിയന്ത്രണം ഏർപ്പെടുത്തിയ സുപ്രധാന ചിപ്പുകളും ചൈനയുടെ കൈക്കലാക്കി!
11 Nov 2026
BREAKING NEWS
മൂന്ന് മാസത്തോളം വിദ്യാര്‍ത്ഥികളെ പുറത്തുനിര്‍ത്തിയിട്ടും അരിശം തീര്‍ന്നില്ലേ?? ഇനി എന്തിനാണ് മാപ്പ്?? ഒരു സംഭവത്തില്‍ രണ്ട് എഫ്ഐആറുകള്‍ എന്തിനാണ്?? കാലടി സർവകലാശാലക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം
11 Nov 2026
BREAKING NEWS
'ഇപ്പോൾത്തന്നെ ചെയ്യണമെന്ന് പറഞ്ഞ് ഫയൽ അയച്ചാൽ അതിന് താഴെ ഒപ്പിടാൻ ഇരിക്കുന്ന ആളല്ല ഞാൻ'';വൈദ്യുതി കരാറിനെക്കുറിച്ച് മുഖ്യമന്ത്രിയുടെ പ്രതികരണം; വി.ഡി സതീശനും സണ്ണി ജോസഫും തുറന്ന പോരിലേക്ക്?
11 Nov 2026
BREAKING NEWS
വീട്ടില്‍ സീനാണ്.......... എല്ലാവരുമായി പ്രശ്നം, ഭർതൃവീട്ടിൽ മരിച്ച സായയുടെ വാട്സ് ആപ്പ് ചാറ്റ് പുറത്ത്
11 Nov 2026