BREAKING NEWS

​ഗുജറാത്തിൽ പശുവിനെ കശാപ്പ് ചെയ്തകേസിൽ 3 പേർക്ക് ജീവപര്യന്തം തടവ്, 18 ലക്ഷം രൂപ പിഴ!! ‘ചരിത്രപരമായ വിധി’- മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ

· · 1 min read
Share: Copied!

അംറേലി: ഗോവധക്കേസിൽ ​ഗുജറാത്തിൽ 3 പേർക്ക് ജീവപര്യന്തം തടവും 18 ലക്ഷം രൂപ പിഴയും. പശുവിനെ കശാപ്പ് ചെയ്ത കാസിം ഹാജി സോളങ്കി, സത്താർ ഇസ്മായിൽ സോളങ്കി, അക്രം ഹാജി സോളങ്കി എന്നിവർക്കാണ് സെഷൻസ് കോടതി ജഡ്ജി റിസ്വാന ബുഖാരി ശിക്ഷ വിധിച്ചത്. ഗുജറാത്തിൽ ഇതാദ്യമായാണ് ഗോവധക്കേസിൽ ജീവപര്യന്തം വിധിക്കുന്നത്. ഗുജറാത്ത് മൃഗസംരക്ഷണ (ഭേദഗതി) നിയമത്തിലെ വിവിധവകുപ്പുകൾ പ്രകാരമാണു മൂവരും കുറ്റക്കാരെന്നു കണ്ടെത്തിയത്. 2023ൽ പോലീസ് നടത്തിയ തിരച്ചിലിലാണ് 40 കിലോഗ്രാം പശുവിറച്ചി പിടിച്ചെടുത്തത്.

കേസിന്റെ നാൾ വഴികൾ ഇങ്ങനെ, 2023-ൽ അമ്രേലി നഗരത്തിൽ ചില വ്യക്തികൾ പശുക്കളെ പിടികൂടി അറുക്കുകയും ബീഫ് വിൽക്കുകയും ചെയ്യുന്നതായി പോലീസിന് സൂചന ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ, നഗരത്തിലെ ഒരു വീട്ടിൽ റെയ്ഡ് നടത്തിയ പോലീസ് 40 കിലോ ബീഫും, അറുക്കപ്പെട്ട പശുക്കളുടെ ശരീരഭാഗങ്ങളും, ഇതിനായി ഉപയോഗിച്ച ഉപകരണങ്ങളും സ്ഥലത്തുനിന്ന് കണ്ടെടുത്തു. സംഭവത്തിൽ കാസിം സോളങ്കിയെ ഉടൻ പിടികൂടിയെങ്കിലും, മറ്റ് രണ്ട് പ്രതികൾ ഓടി രക്ഷപ്പെടുകയും പിന്നീട് അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു.

കോടതിയിൽ ഹാജരാക്കിയ വാദങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ, ഗുജറാത്ത് മൃഗസംരക്ഷണ നിയമത്തിലെ സെക്ഷൻ 5 പ്രകാരം മൂവരും കുറ്റക്കാരാണെന്ന് ജഡ്ജി വിധിക്കുകയും ഒരു പ്രതിക്ക് 5,00,000 രൂപ (ആകെ 15 ലക്ഷം രൂപ) പിഴ ചുമത്തുകയും ചെയ്തു.

പ്രതികൾക്ക് ഇതേ നിയമത്തിലെ സെക്ഷൻ 6 (ബി) പ്രകാരം (ബീഫ് അല്ലെങ്കിൽ ബീഫ് ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനോ വാങ്ങുന്നതിനോ എതിരായ നിരോധനം) ഏഴ് വർഷം തടവും 1,00,000 രൂപ വീതം പിഴയും വിധിച്ചു. ചില മൃഗങ്ങളെ കൊല്ലുക, വിഷം കൊടുക്കുക, അംഗഭംഗം വരുത്തുക, അല്ലെങ്കിൽ ഉപയോഗശൂന്യമാക്കുക എന്നീ കുറ്റങ്ങളുമായി ബന്ധപ്പെട്ട ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) വകുപ്പുകൾ പ്രകാരവും അവർ കുറ്റക്കാരാണെന്ന് കണ്ടെത്തി.

“ഗുജറാത്തിൽ പശുവിനെ കശാപ്പ് ചെയ്ത കേസിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുന്നത് ഇതാദ്യമാണ്,” എസ്പിപി മേത്ത പറഞ്ഞു. ‘ചരിത്രപരമായ വിധി’യെന്നാണ് ഗുജറാത്ത് സർക്കാർ ശിക്ഷയെ വിശേഷിപ്പിച്ചത്. ഗുജറാത്ത് സർക്കാർ വിധിയെ സ്വാഗതം ചെയ്തു, മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ നേതൃത്വത്തിലുള്ള സർക്കാർ പശു സംരക്ഷണത്തിനും ക്ഷേമത്തിനും പ്രതിജ്ഞാബദ്ധമാണെന്ന് വക്താവ് ജിതു വഘാനി പറഞ്ഞു.

2 പേരടങ്ങുന്ന 4 സംഘങ്ങളായി ഒന്നിനു പിറകെ ഒന്നായി നാല് സ്ഫോടനങ്ങൾക്ക് പദ്ധതി തയാറാക്കി, ആശയവിനിമയം സി​ഗ്നൽ ആപ്പിലൂടെ…  കൂടുതൽ വാഹനങ്ങൾ സംഘം വാങ്ങിയിട്ടുണ്ടോയെന്ന് അന്വേഷണം!! ചെങ്കോട്ട സ്ഫോടനത്തിടെ കണ്ടെത്തിയ രണ്ടാമത്തെ കാർ സ്ഫോടകവസ്തുക്കൾ കടത്താൻ ഉപയോഗിച്ചത്?

BREAKING NEWS
ഒരു പാട്രിയറ്റ് ഇന്റർസെപ്റ്റർ മിസൈലിന്റെ വില നാല് ദശലക്ഷം ഡോളർ, ജൂലൈ പകുതിയോടെ മധ്യപൂർവദേശത്ത് യുഎസ് തൊടുത്തത് 1,700ലധികം പാട്രിയറ്റ് ഇന്റർസെപ്റ്ററുകളും 200ലധികം THAAD മിസൈലുകളും... ''ഞങ്ങളില്ലായിരുന്നെങ്കിൽ ഇസ്രയേൽ പോലും നിലനിൽക്കുമായിരുന്നില്ല... യുഎസ് സംരക്ഷിച്ച രാജ്യങ്ങളെല്ലാം ഇറാൻ യുദ്ധത്തിന...
10 Nov 2026
BREAKING NEWS
വീ‌ടിരിക്കുന്നത് വളവിനോട് ചേർന്ന്... ഡ്രൈവർ ഉറങ്ങിപ്പോയി, പച്ചക്കറിയുമായി വന്ന മിനിലോറി നിയന്ത്രണം വിട്ട് വീടിന് മുന്നിലേക്ക് ഇടിച്ചു കയറി, വാഹനം ചുമരിൽ തട്ടിനിന്നതിനാൽ ഒഴിവായത് വൻ അപകടം
10 Nov 2026
BREAKING NEWS
'സ്വാതന്ത്ര്യസമര സേനാനിയുടെ മകനായ എന്നെ ആരും ദേശസ്‌നേഹം പഠിപ്പിക്കേണ്ട; ബിജെപിയുടെ അജണ്ട നടപ്പാക്കാൻ അനുവദിക്കില്ല'; വന്ദേമാതരം വിവാദത്തിൽ പ്രതികരിച്ച് കെ. മുരളീധരൻ
10 Nov 2026
BREAKING NEWS
’യേശുവിനെ കാണിക്കാം, മരണം വരെ ഉപവസിക്കണം’- പറഞ്ഞു വിശ്വസിപ്പിച്ചു; കെനിയയിൽ 191 പേരുടെ മരണത്തിനിടയാക്കിയ പാസ്റ്റർക്ക് 200 വർഷം തടവ്
10 Nov 2026