BREAKING NEWS

ആർജെഡി ഇടതുമുന്നണി വിടുന്നു? തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രാദേശികമായി സിപിഎം കാലുവാരി, അർഹമായ പരിഗണന ലഭിച്ചില്ല, പാർട്ടിയിൽ നിന്ന് കാര്യമായിട്ടൊന്നും പ്രതീക്ഷിക്കണ്ട- ശ്രേയാംസ്‌കുമാർ, മുന്നണി വിടണമെന്ന ആവശ്യമുന്നയിച്ച് നാല് ജില്ലാക്കമ്മിറ്റികൾ!! എതിർത്ത് നീലലോഹിതദാസൻ നാടാർ, കെ പി മോഹനൻ ഉൾപെടെയുള്ളവർ

· · 1 min read
Share: Copied!

തിരുവനന്തപുരം: സിപിഎമ്മിന്റെ അവ​ഗണനയിൽ പാർട്ടിയിൽ തുടരുന്നതിൽ അർഥമില്ലെന്നും ഇടതുമുന്നണി വിടണമെന്ന ആവശ്യവുമായി ആർജെഡിയിലെ ഒരു വിഭാഗം. പാർട്ടി യോഗത്തിൽ നാല് ജില്ലാ കമ്മിറ്റികൾ മുന്നണി വിടണമെന്ന ആവശ്യം ഉന്നയിച്ചു. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ കമ്മിറ്റികളാണ് യുഡിഎഫിലേക്ക് പോകണമെന്ന നിലപാട് എടുത്തത്. സംസ്ഥാന സെക്രട്ടറിമാരായ എൻ കെ വത്സൻ, യൂജിൻ മൊറോളി എന്നിവരും മുന്നണിമാറ്റം ആവശ്യപ്പെട്ടുവെന്നാണ് സൂചന. എല്ലാവരും ആർജെഡി സംസ്ഥാന അധ്യക്ഷൻ എംവി ശ്രേയാംസ്‌കുമാറിനെ പിന്തുണയ്ക്കുന്നവരാണ്. എന്നാൽ മുന്നണി മാറ്റം എന്ന ആവശ്യത്തിന് യോഗത്തിൽ ഭൂരിപക്ഷ പിന്തുണ ലഭിച്ചില്ലെന്നാണ് അറിയുന്നത്.

കൂടാതെ തീരുമാനത്തോട് നീലലോഹിതദാസൻ നാടാർ, കെ പി മോഹനൻ, സലീം മടവൂർ, മനയത്ത് ചന്ദ്രൻ, സബാഹ് പുൽപ്പറ്റ തുടങ്ങിയ സംസ്ഥാന നേതാക്കൾ എതിർപ്പ് അറിയിച്ചതായാണ് വിവരം. ഈ സമയത്തെ മുന്നണി മാറ്റം വലിയതോതിൽ പാർട്ടിയെ ഇല്ലാതാക്കുന്ന തരത്തിലുള്ള നടപടിയാകുമെന്ന നിലപാടാണ് ഇവർ സ്വീകരിച്ചത്. എന്നാൽ ഇവിടെ നിന്നാൽ കാര്യമായിട്ടൊന്നും പ്രതീക്ഷിക്കണ്ട എന്ന നിലപാടാണ് എം വി ശ്രേയാംസ് കുമാർ യോഗത്തിലെടുത്തതെന്നാണ് സൂചന.

അതുപോലെ തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രാദേശികമായി സിപിഎം കാലുവാരിയെന്ന വികാരം പാർട്ടിക്കുള്ളിലുണ്ടെന്ന് ശ്രേയാംസ്‌ കുമാർ ആരോപിച്ചിരുന്നു. കോഴിക്കോട് കോർപ്പറേഷനിലടക്കം ആർജെഡിക്ക് കൗൺസിലർ ഇല്ലാത്ത സാഹചര്യം ആദ്യമായാണെന്നും എൽഡിഎഫിൽനിന്ന് അർഹമായ പരിഗണന ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ മുന്നണി വിടില്ലെന്ന് തന്നെയാണ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എൽഡിഎഫിൽ ആർജെഡിക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് നേരത്തെയും ശ്രേയാംസ് കുമാർ ഉന്നയിച്ചിരുന്നു. ഇതിനിടെയാണ് പാർട്ടിക്കുള്ളിൽ ഒരു വിഭാ​ഗത്തിനിടയിൽ നിന്ന് ഇടത് മുന്നണി വിടണമെന്ന ആവശ്യം ശക്തമായി ഉയരുന്നത്.

മാധ്യമപ്രവർത്തകനെ തീവ്രവാദിയെന്ന് വിളിച്ച് ആക്ഷേപിച്ചത് അങ്ങേയറ്റം പ്രതിഷേധാർഹം, പരാമർശങ്ങൾ ശ്രീനാരായണ ധർമത്തിന് വിരുദ്ധം, വെള്ളാപ്പള്ളി പ്രസ്താവനകൾ തിരുത്തണം- ഡിവൈഎഫ്‌ഐ

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026