BREAKING NEWS

മകനുമായി വാക്കുതർക്കം, കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലർക്ക് കുത്തേറ്റു, സംഭവസ്ഥലത്ത് നിന്ന് മകൻ ഓടിരക്ഷപ്പെട്ടെന്ന് പോലീസ്

· · 1 min read
Share: Copied!

കൊച്ചി: വാക്കുതർക്കത്തിനിടെ കോർപ്പറേഷൻ മുൻ കൗൺസിലർ ഗ്രേസി ജോസഫിന് കുത്തേറ്റു. മകനാണ് ഗ്രേസിയെ കുത്തി പരുക്കേൽപ്പിച്ചത്. ശരീരത്തിൽ മൂന്ന് തവണ കുത്തേറ്റ ഗ്രേസിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ​ഗ്രേസി അപകടനില തരണം ചെയ്തു. ഗ്രേസിയെ ആക്രമിച്ചതിന് ശേഷം മകൻ സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ എറണാകുളം ടൗൺ നോർത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

വ്യാഴാഴ്ച രാത്രി 8 മണിയോടെ കലൂരിൽ ഗ്രേസി നടത്തിയിരുന്ന കടയിൽ എത്തിയാണ് മകൻ ആക്രമിച്ചത്. മകനും ഗ്രേസിയുമായി വാക്കുതർക്കമുണ്ടായതായാണ് വിവരം. തർക്കത്തിനൊടുവിൽ കത്തി കൊണ്ട് ഗ്രേസിയെ കുത്തുകയായിരുന്നു. ​2015-2020 കാലഘട്ടത്തിൽ കതൃക്കടവ് ‍ഡിവിഷനിൽ നിന്നുള്ള കോൺഗ്രസ് കൗൺസിലറായിരുന്നു ഗ്രേസി ജോസഫ്.

ബിജെപിയിൽ കൂട്ടരാജി, ഒറ്റദിവസം രാജിവച്ചത് 43 അം​ഗങ്ങൾ!! കൂടിയാലോചനകളുടെ അഭാവം, എല്ലാവരെയും ഉൾക്കൊള്ളാത്ത നിലപാട്, താഴെത്തട്ടിലുള്ള നേതൃത്വത്തോടുള്ള ബഹുമാനക്കുറവ്…പാർട്ടിക്കുള്ളിലെ നിലവിലെ അവസ്ഥയിൽ ഞങ്ങൾക്ക് കടുത്ത ആശങ്കയുണ്ടെന്ന് കുറിപ്പ്, രാജി പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കാനിരിക്കെ

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026