LATEST UPDATES

​ഗ്യാസ് കിട്ടുമെന്നേ, ടെൻഷൻ വേണ്ട; ‘സാഹചര്യം മെച്ചപ്പെട്ടു’; എണ്ണവിതരണ കമ്പനികൾക്ക് സുപ്രധാന നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ; എൽ.പി.ജി. സിലിണ്ടർ ബുക്കിങ്ങിലെ ഇടവേള കുറച്ചു; ഇനി 25 ദിവസത്തിന് ശേഷം വീണ്ടും ബുക്ക് ചെയ്യാം

· · 1 min read
Share: Copied!

ന്യൂഡൽഹി: ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി. സിലിണ്ടർ വീണ്ടും ബുക്ക് ചെയ്യാനുള്ള നിർബന്ധിത ഇടവേള കുറച്ച് കേന്ദ്രസർക്കാർ. ഇനി നഗര, ഗ്രാമ വ്യത്യാസമില്ലാതെ 25 ദിവസത്തിന് ശേഷം ഉപഭോക്താക്കൾക്ക് അടുത്ത സിലിണ്ടർ ബുക്ക് ചെയ്യാം. പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം പൊതുമേഖലാ എണ്ണവിതരണ കമ്പനികൾക്ക് ഇതുസംബന്ധിച്ച നിർദേശം നൽകി.

നേരത്തെ നഗരപ്രദേശങ്ങളിൽ 25 ദിവസവും ഗ്രാമപ്രദേശങ്ങളിൽ 45 ദിവസവുമായിരുന്നു രണ്ട് ബുക്കിങ്ങുകൾക്കിടയിലെ നിർബന്ധിത ഇടവേള. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെ തുടർന്ന് എൽ.പി.ജി. ലഭ്യതയിൽ തടസ്സം നേരിട്ട സാഹചര്യത്തിലാണ് ഗ്രാമീണ മേഖലയിൽ ഇടവേള 45 ദിവസമാക്കിയത്.

എൽ.പി.ജി. വിതരണം ക്രമീകരിച്ച് എല്ലാ ഉപഭോക്താക്കൾക്കും സിലിണ്ടർ ലഭ്യമാക്കുന്നതിനായിരുന്നു നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. നിലവിൽ വിതരണ സാഹചര്യം മെച്ചപ്പെട്ടതോടെയാണ് നിയന്ത്രണത്തിൽ ഇളവ് വരുത്തിയതെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപി അറിയിച്ചു.

പുതിയ തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ ഗ്രാമപ്രദേശങ്ങളിലുള്ള ഉപഭോക്താക്കൾക്കും നേരത്തേതിനെക്കാൾ 20 ദിവസം മുമ്പ് അടുത്ത സിലിണ്ടർ ബുക്ക് ചെയ്യാനാകും.

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് പുതിയ സംവിധാനം ഉടൻ നടപ്പാക്കാൻ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.

 

BREAKING NEWS
ക്രൂരകൃത്യങ്ങളിൽ കുട്ടികളും പ്രതികൾ; ജുവനൈൽ പ്രായപരിധി 18-ൽനിന്ന് 16 ആക്കണം; നിർദ്ദേശം ഗൗരവമായി പരിഗണിക്കണമെന്ന് ഹൈക്കോടതി
14 Nov 2026
BREAKING NEWS
'ഡ്രോപ്പ്' ലൊക്കേഷൻ ജുമാഞ്ചിക്ക്, കാര്യങ്ങൾ മുഴുവനും ഓടിയിരുന്നത് ഡാൻസർ ലിജോയുടെ നിർദ്ദേശത്തിൽ; പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴി‍ഞ്ഞത് 2 വർഷം; മയക്കുമരുന്ന് സംഘത്തിന്റെ തലവൻ പോലീസ് വലയിൽ
14 Nov 2026
BREAKING NEWS
‘വെറും വെള്ളക്കടലാസിൽ, സാക്ഷികളുടെ ഒപ്പുമില്ല‘; അമിതാഭ് ബച്ചന്റെ ‘ജൽസ’ ബംഗ്ലാവിന്റെ ഉടമസ്ഥാവകാശത്തിൽ തർക്കം; 1993-ൽ ജയ ബച്ചന് നൽകിയ ഇഷ്ടദാനം ചോദ്യം ചെയ്ത് സഹോദരഭാര്യ
14 Nov 2026
BREAKING NEWS
’മാപ്പുപറയണം, പരാതി പിൻവലിക്കണം; ഇല്ലെങ്കിൽ...’ അധ്യാപികയ്ക്കെതിരേ പരാതി നൽകിയ പത്താം ക്ലാസ് വിദ്യാർഥിനിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി; കോൺഗ്രസ് നേതാവിനെതിരെ ആരോപണം
14 Nov 2026