BREAKING NEWS

ദയവായി ഈ പ്രശ്നം ഒന്നു പരിഹരിക്കൂ… കൈകൂപ്പി നിങ്ങളോട് അഭ്യർഥിക്കുകയാണ്!! ​ഗവർണറും സർക്കാരും അടുക്കുന്നില്ലെങ്കിൽ സേർച്ച് കമ്മിറ്റിയെ ഞങ്ങൾ നിയമിക്കാം, പേരുകൾ നിങ്ങൾ നിർദേശിക്കൂ…സഹികെട്ട് സുപ്രിം കോടതി

· · 1 min read
Share: Copied!

ന്യൂഡൽഹി: ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ താൽക്കാലിക വിസി നിയമനവുമായി ബന്ധപ്പെട്ട് സർക്കാരും ​ഗവർണറും രണ്ടുതട്ടിൽ നിൽക്കുമ്പോൾ പുതിയ നിർദേശം മുന്നോട്ടുവച്ച് സുപ്രിം കോടതി. വിസിമാരെ കണ്ടെത്താൻ സുപ്രീം കോടതി സേർച്ച് കമ്മിറ്റിയെ നിയോഗിക്കും. എന്നാൽ കമ്മിറ്റിയിലേക്ക് അഞ്ച് പേരുകൾ നൽകണമെന്നും കോടതി നിർദേശിച്ചു. സർക്കാരിനും ഗവർണർക്കും യുജിസിക്കും പേരുകൾ നൽകാം. നാളെ പേരുകൾ നിർദേശിക്കണം. സേർച്ച് കമ്മിറ്റി നൽകുന്ന പാനലിൽനിന്ന് ഗവർണർ തിരഞ്ഞെടുപ്പ് നടത്തണം. പ്രശ്നം പരിഹരിക്കാൻ നിങ്ങളോട് കൈകൂപ്പി അഭ്യർഥിക്കുകയാണെന്നും സുപ്രീം കോടതി പറഞ്ഞു.

അതേസമയം എന്താണ് സ്ഥിരം വിസി നിയമനം വൈകുന്നതെന്നു കോടതി സർക്കാരിനോടു ചോദിച്ചു. ഗവർണർ സഹകരിക്കുന്നില്ലെന്ന് സർക്കാർ അഭിഭാഷകൻ പറഞ്ഞു. സേർച്ച് കമ്മിറ്റി രൂപീകരിക്കാൻ ആർക്കാണ് അധികാരമെന്ന ചോദ്യത്തിനു സർക്കാരിനാണ് അധികാരമെന്ന് സർ‌ക്കാർ വാദിച്ചു. അങ്ങനെയാണ് ചട്ടങ്ങളിൽ കാണുന്നതെന്ന് കോടതിയും പറഞ്ഞു. തുടർന്നാണ്, തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ സേർച്ച് കമ്മിറ്റിയെ തങ്ങൾ നിയമിക്കാമെന്ന് കോടതി പറഞ്ഞത്.

ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ താൽക്കാലിക വി.സിമാരുടെ പുനർനിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്. നിയമന അധികാരം സർക്കാരിനായിരിക്കെ ഗവർണർ ഏകപക്ഷീയമായാണ് താൽക്കാലിക വിസിമാരെ നിയമിച്ചതെന്നും ഇതു ചട്ടവിരുദ്ധമായതിനാൽ ഉത്തരവു റദ്ദാക്കണമെന്നുമാണ് കേരളം സുപ്രിം കോടതിയെ അറിയിച്ചത്.

നേരത്തെ വിസി നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ ഗവർണർ നൽകിയ ഹർജിയിൽ സുപ്രീം കോടതി ഇടക്കാല ഉത്തരവു പുറപ്പെടുവിച്ചിരുന്നു. സ്ഥിരനിയമനം നടത്തുകയോ, അതുവരെ 6 മാസത്തേക്ക് താൽക്കാലിക നിയമനം നടത്തുകയോ ചെയ്യാമെന്നായിരുന്നു കോടതി ഉത്തരവ്. സുപ്രീം കോടതി ഉത്തരവിനു പിന്നാലെ ഡോ. സിസ തോമസിനെ ഡിജിറ്റൽ സർവകലാശാലയിലും കെ. ശിവപ്രസാദിനെ സാങ്കേതിക സർവകലാശാലയിലും താൽക്കാലിക വിസിമാരായി പുനർനിയമിച്ച് ഗവർണർ വിജ്ഞാപനമിറക്കിയിരുന്നു.

“വീട്ടിലേക്ക് തിരിച്ചെത്തുമോ എന്നുപോലും ഉറപ്പില്ലാതെ സൈനികർ അതിർത്തിയിൽ കാവൽ നിൽക്കുമ്പോൾ, ഇന്ത്യ എങ്ങനെയാണ് പാക്കിസ്ഥാനെതിരെ ക്രിക്കറ്റ് കളിക്കാൻ പോകുന്നത്? പാക്കിസ്ഥാനിൽ വിളിച്ചുകൂവുന്നതെല്ലാം ഇന്ത്യയിൽ വിളമ്പാൻ നിക്കണ്ട:- മാധ്യമങ്ങളോട് ഹർഭജൻ

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026