BREAKING NEWS

ഇഡി നല്‍കിയ തെളിവുകള്‍ കേസെടുക്കാന്‍ പര്യാപ്തമല്ല, ഡയറി രേഖകൾ മാത്രമാണ് ലഭിച്ചത്, പ്രാഥമിക അന്വേഷണം ആവശ്യം, മാസപ്പടി കേസില്‍ പിണറായിയുടെ ഹര്‍ജിയെ അനുകൂലിച്ച് സര്‍ക്കാര്‍

· · 1 min read
Share: Copied!

കൊച്ചി: മാസപ്പടി കേസിലെ ഹർജിയിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ വാദങ്ങളെ പിന്തുണച്ച് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയിൽ. കേസെടുക്കാന്‍ മതിയായ തെളിവുകള്‍ ഇല്ലായിരുന്നു എന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ചില ഡയറി രേഖകൾ മാത്രമാണ് ലഭിച്ചത്. അതുകൊണ്ടാണ് പ്രാഥമിക അന്വേഷണം നടത്താൻ ഉത്തരവ് ഇട്ടതെന്നും സർക്കാർ കോടതിയില്‍ പറഞ്ഞു. പ്രാഥമിക അന്വേഷണം വേണമെന്ന നിലപാടാണ് ഇപ്പോഴും സർക്കാരിനെന്ന് എജി കോടതിയെ അറിയിച്ചു. കെ എം ഷാജഹാൻ സത്യസന്ധനായ ഹർജിക്കാരൻ അല്ലെന്നും സർക്കാർ കോടതിയില്‍ പറഞ്ഞു.

എന്നാല്‍ പ്രതികളുടെ ഹർജിയെ ഇഡി എതിർത്തു. പിണറായിക്കെതിരെ എഫ്‌ഐആർ ഇട്ടതിൽ പ്രശ്‌നം എന്തെന്ന ചോദ്യം ഹൈക്കോടതി ആവർത്തിച്ചു. സിംഗിൾ ബെഞ്ചിന്റെ വിധി ഇല്ലെങ്കിലും എഫ്ഐആര്‍ ഇടാമല്ലോ എന്നായിരുന്നു കോടതിയുടെ ചോദ്യം. ലഭിച്ച തെളിവുകൾ കേസെടുക്കാൻ തൃപ്തികരം അല്ലായിരുന്നുവെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ഇഡി നല്‍കിയ തെളിവുകള്‍ കേസെടുക്കാന്‍ പര്യാപ്തമല്ലെന്നും പ്രാഥമിക അന്വേഷണം ആവശ്യമായിരുന്നുവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

അതേസമയം, പിണറായി അടക്കമുള്ള പ്രതികളുടെ ഹർജിയെ ഇഡി കോടതിയില്‍ എതിർത്തു. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പ്രതികൾക്ക് എങ്ങനെ അപ്പീൽ നൽകാൻ കഴിയുമെന്നായിരുന്നു ഇഡിയുടെ ചോദ്യം. അപ്പീലില്‍ വാദം തുടരുകയാണ്.

BREAKING NEWS
പുലർച്ചെ പെട്രോൾ പമ്പിന്റെ ​ഗ്ലാസ് തകർത്ത് മോഷണം, ബാറിൽ കയറി വിലകൂടിയ മദ്യം വാങ്ങി; സി.സി.ടി.വി ദൃശ്യങ്ങൾ നിർണ്ണായകമായി; 150 ലേറെ കേസുകളിലെ പ്രതി പിടിയിൽ
13 Oct 2026
BREAKING NEWS
പാർട്ടിയുടെ കാര്യം നോക്കാൻ പാർട്ടിയുണ്ട്, തൽക്കാലം അടൂരിലെ പാർട്ടിക്ക് രാഹുൽ മാങ്കൂട്ടത്തിലിന്റെ സംരക്ഷണം ആവശ്യമില്ല... രാഹുലിനെ കെപിസിസി പ്രസിഡന്റ് പുറത്താക്കിയത്... പത്തനംതിട്ട കോൺഗ്രസിൽ രാഹുലിനെച്ചൊല്ലി തർക്കം
13 Oct 2026
BREAKING NEWS
തലയില്ലാത്ത മൃതദേഹം സഹോദരന്റെയാണെന്ന് എന്താണ് ഉറപ്പ്? തല കൂടി കണ്ടെത്തി തന്നാൽ മൃതദേഹം സ്വീകരിക്കാം.... ഞങ്ങളുടെ പാരമ്പര്യവും ആചാരങ്ങളും അനുസരിച്ച് മൃതദേഹം സ്വീകരിക്കാൻ കഴിയില്ല!! മണിപ്പൂരിൽ ശിരഛേദം ചെയ്ത് കൊലപ്പെടുത്തിയ നാ​ഗാ യുവാവിന്റെ മൃതദേഹം സ്വീകരിക്കാതെ കുടുംബം
13 Oct 2026
BREAKING NEWS
സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ടു; പ്രണയം നടിച്ച് 15കാരിയുടെ വീട്ടിലെത്തി പീഡിപ്പിച്ചു; കട്ടിലിനടിയിൽ ഒളിച്ചിരുന്നു; വീട്ടുകാർ കണ്ടതോടെ അടുക്കളയിൽനിന്ന് കത്തിയെടുത്ത് ഭീഷണി; യുവാവിന് 55 വർഷം കഠിനതടവ്, 3.2 ലക്ഷം രൂപ പിഴ
13 Oct 2026