BREAKING NEWS

ആദിവാസി യുവാവ് കാട്ടിറച്ചി കടത്തി… പിടിച്ചെടുത്ത മാംസം വന്യജീവിയുടേതല്ലെന്ന് കണ്ടെത്തൽ, യുവാവിനെ കള്ളക്കേസിൽ കുടുക്കിയ 10 വനംവകുപ്പ് ഉദ്യോ​ഗസ്ഥരെ വിചാരണ ചെയ്യാൻ സർക്കാർ അനുമതി

· · 1 min read
Share: Copied!

ഇ​ടു​ക്കി: ക​ണ്ണം​പ​ടി​യി​ൽ കാ​ട്ടി​റ​ച്ചി ക​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് ആ​ദി​വാ​സി യു​വാ​വി​നെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി​യ​ സം​ഭ​വ​ത്തി​ൽ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​ചാ​ര​ണ ചെ​യ്യാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി. സംഭവത്തിൽ 10 ഉദ്യോ​ഗസ്ഥരെ വിചാരണ ചെയ്യാനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്.

ഇ​ടു​ക്കി മു​ൻ വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ, മു​ൻ സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ഉ​ൾ​പ്പെ​ടെ പ​ത്ത് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​ചാ​ര​ണ ചെ​യ്യാ​നാ​ണ് അ​നു​മ​തി. ക​ണ്ണം​പ​ടി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ സ​രു​ൺ സ​ജി​യെ​യാ​ണ് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ കാ​ട്ടി​റ​ച്ചി ക​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് സ​രു​ൺ സ​ജിയെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി​യ​ത്. 2022 സെ​പ്റ്റം​ബ​ർ ഇ​രു​പ​താം തീ​യ​തി​യാ​യി​രു​ന്നു സം​ഭ​വം. ന​ട​പ​ടി വി​വാ​ദ​മാ​യ​തോ​ടെ സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശ​പ്ര​കാ​രം വ​നം​വ​കു​പ്പ് സി​സി​എ​ഫ് നീ​തു ല​ക്ഷ്മി അ​ന്വ​ഷ​ണം ന​ട​ത്തുകയും കേ​സ് കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്നും പി​ടി​ച്ചെ​ടു​ത്ത മാം​സം വ​ന്യ​ജീ​വി​യു​ടേ​ത​ല്ല​ന്നു ക​ണ്ടെ​ത്തുകയുമായിരുന്നു.

ബിജു ശ്രീതുവിന്റെ ഓഫീഷ്യൽ ഡ്രൈവർ, 28,000 രൂപ മാസ ശമ്പളം… ദേവസ്വം ബോർഡിനു മുൻപിൽ കാറുമായെത്താൻ നിർദേശം, ഓഫിസിനകം ഇതുവരെ കണ്ടിട്ടില്ല… തട്ടിപ്പ് പുറത്തറിഞ്ഞത് കുഞ്ഞ് മരിച്ചതോടെ… നിയമനത്തട്ടിപ്പ് നടത്തിയത് ശ്രീതു ഒറ്റയ്ക്കല്ലെന്ന് പോലീസ്, കൂട്ടുപ്രതികളെയും ഒറ്റിക്കൊടുത്തു…

റിപ്പോർട്ട് പുറത്തുവന്നതോടെ മു​ൻ ഇ​ടു​ക്കി വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ ബി. ​രാ​ഹു​ൽ, കി​ഴു​കാ​നം സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ടി. ​അ​നി​ൽ കു​മാ​ർ ഉ​ൾ​പെ​ടെ ഒ​ൻ​പ​തു ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തു. സ​രു​ണി​ൻറെ പ​രാ​തി​യി​ൽ 13 ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് എ​തി​രെ പ​ട്ടി​ക ജാ​തി പ​ട്ടി​ക വ​ർ​ഗ പീ​ഡ​ന നി​രോ​ധ​ന നി​യ​മ പ്ര​കാ​രം പോ​ലീ​സ് കേ​സെ​ടു​ത്തു. മാത്രമല്ല സ​രു​ൺ സ​ജി​ക്കെ​തി​രെ ര​ജി​സ്റ്റ​ർ ചെ​യ്ത ക​ള്ള​ക്കേ​സ് വ​നംവ​കു​പ്പു പി​ൻ​വ​ലി​ക്കു​ക​യും ചെ​യ്തു.

ദുബായിൽ വാഹനമോടിച്ചു കൊണ്ടിരിക്കെ ഹൃദയാഘാതം… കാര്‍ സ്ട്രീറ്റ് ലൈറ്റ് പോസ്റ്റില്‍ ഇടിച്ചു… മലയാളി മരിച്ചു…

കേ​സി​ൽ ബി. ​രാ​ഹു​ൽ ഒ​ഴി​കെ​യു​ള്ള എ​ല്ലാ ഉ​ദ്യോ​ഗ​സ്ഥ​രും അ​റ​സ്റ്റി​ലാ​കു​ക​യും റി​മാ​ൻ​ഡി​ൽ ക​ഴി​യേ​ണ്ടി വ​രി​ക​യും ചെ​യ്തു. മ​നു​ഷ്യാ​വ​കാ​ശ ക​മ്മീഷ​നും പ​ട്ടി​ക ജാ​തി പ​ട്ടി​ക വ​ർ​ഗ ക​മ്മീ​ഷ​നും സം​ഭ​വ​ത്തി​ൽ ഇ​ട​പെ​ട്ടു. സ​രു​ൺ സ​ജി​യു​ടെ കു​ടും​ബ​വും ഉ​ള്ളാ​ട മ​ഹാ​സ​ഭ​യും ന​ട​ത്തി​യ സ​മ​ര​ത്തെ തു​ട​ർ​ന്ന് പ്ര​തി​ക​ളാ​യ വ​ന​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് എ​തി​രെ പോ​ലീ​സ് കു​റ്റ​പ​ത്രം ത​യാ​റാ​ക്കി. 2024 ജ​നു​വ​രി​യി​ൽ പ്രോ​സി​ക്യൂ​ഷ​ൻ അ​നു​മ​തി തേ​ടി പോ​ലീ​സ് സ​ർ​ക്കാ​രി​ന് ക​ത്തു ന​ൽ​കി. എ​ന്നാ​ൽ പ്ര​തി​ക​ളു​ടെ സ്വാ​ധീ​നം മൂ​ലം ഒ​രു വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് അ​നു​മ​തി ന​ൽ​കി​യ​ത്. പ്രോ​സി​ക്യൂ​ഷ​ൻ അ​നു​മ​തി ല​ഭി​ച്ച​തി​നാ​ൽ താ​മ​സി​യാ​തെ പോ​ലീ​സ് കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കും.

BREAKING NEWS
'മുൻ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളും പാർട്ടി സെക്രട്ടറിയും കോവിഡ് കാലത്ത് ഭക്ഷണം കഴിച്ചതിന്റെയും ജ്യൂസ് കുടിച്ചതിന്റേയും കടം നാലര ലക്ഷം... ആ കടങ്ങളെല്ലാം ഞങ്ങൾ വീട്ടിക്കോളാം...എസ്എംഎ ബാധിതർക്ക് മരുന്ന് വാങ്ങിയ ഇനത്തിൽ 'റോഷ്' കമ്പനിക്ക് 50 കോടി, കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന് 900 കോടിസ്റ്റേറ്റ...
27 Oct 2026
BREAKING NEWS
"പോലീസിന്റെ തെറ്റുകളെ കണ്ണടച്ച് ന്യായീകരിക്കേണ്ട ഒരു ബാധ്യതയും ഈ സർക്കാരിനില്ല, ജഡ്ജിയുടെയല്ല ആരുടെ മകനാണെങ്കിലും നിയമം ഒരുപോലെ...പാവപ്പെട്ട ഒരാൾ അപകടത്തിൽ മരിച്ച് ശവദാഹം നടക്കുന്നതിനു മുൻപ് പ്രതിക്കു ജാമ്യം അനുവദിച്ചത് അപലപനീയം!! ദൃശ്യങ്ങൾ ഫോണിൽനിന്നു ഡിലീറ്റ് ചെയ്ത ഉദ്യോഗസ്ഥൻ, ആവശ്യമായ വകുപ്പുക...
27 Oct 2026
BREAKING NEWS
’അപകടത്തിനു പിന്നാലെ കാറിൽ നിന്നും ജഡ്ജിയുടെ ഔദ്യോഗിക ബോർഡ് നീക്കി; സംഭവത്തിന്റെ ചിത്രം പകർത്തിയ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി ചിത്രങ്ങൾ ഡിലീറ്റ് ചെയ്തു’; പൊലീസ് നടപടികളിൽ ദുരൂഹതയെന്ന് ജയബാലകൃഷ്ണന്റെ കുടുംബം
27 Oct 2026
BREAKING NEWS
'ഞാനൊരു യാത്ര പോകുന്നു, 30 വർഷത്തിനു ശേഷമേ തിരിച്ചുവരൂ'... വീട്ടിൽ നിന്ന് മുടി സ്വയം മുറിച്ച് രൂപമാറ്റം വരുത്തി, സൈക്കിളെടുത്ത് 12 കാരൻ വീടുവിട്ടിറങ്ങി, ആദ്യം കരുതിയത് ചികിത്സയ്ക്കായി കൊൽക്കത്തയിലേക്ക് പോയ അമ്മയേയും ഇളയകുഞ്ഞിനേയും കാണാനിറങ്ങിയതെന്ന്...6 ദിവസത്തെ തിരച്ചിലിനൊടുവിൽ കുട്ടിയെ കണ്ടെത്ത...
27 Oct 2026