BREAKING NEWS

ഗൂഗിൾ മാപ്പ് നോക്കി വണ്ടിയോടിച്ചു, കാർ ചെന്നു നിന്നത് പള്ളിയുടെ പടിക്കെട്ടിന്റെ മധ്യത്തിൽ, അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല!! യാത്രക്കാരെ പുറത്തെത്തിച്ചത് ​ഗ്ലാസിനുള്ളിൽക്കൂടി, വാഹനം നിരത്തിലെത്തിച്ചത് ക്രെയിൻ ഉപയോ​ഗിച്ച്

· · 1 min read
Share: Copied!

മൂന്നാർ: ഗൂഗിൾ മാപ്പ് പലപ്പോഴും ചതിക്കാറുണ്ട്, ഇത്തവണ പണി കിട്ടിയത് മൂന്നാറ് വിനോദ സഞ്ചാരത്തിനു പോയവർക്കാണ്. ​ഗൂ​ഗിൾ മാപ്പിൽ നോക്കി പോയവർക്ക് മൂന്നാറിൽ വഴിതെറ്റി. തുടർന്നു ഇവരുടെ കാർ പള്ളിയുടെ പടിക്കെട്ടിൽ കുടുങ്ങി. കൈവരിയിൽ ഇടിച്ചുനിന്നതിനാൽ തലനാരിഴയ്ക്കാണ് ദുരന്തം ഒഴിവായത്. അതേസമയം പടിക്കെട്ടിന്റെ പകുതിവരെ കാർ നീങ്ങിയ ശേഷമാണ് സ്റ്റക്കായത്.

ഇന്നലെ രാവിലെ ആറോടെയാണ് സംഭവം. വിനോദസഞ്ചാരത്തിനെത്തിയ കോട്ടയം സ്വദേശികളുടെ കാറാണ് മൂന്നാർ മൗണ്ട് കാർമൽ ബസിലിക്കയുടെ പടിക്കെട്ടിൽ കുടുങ്ങിയത്. മൂന്നാർ റോഡിൽ ഗതാഗത നിയന്ത്രണമുള്ളതിനാൽ ഗൂഗിൾ മാപ്പ് നോക്കി ജിഎച്ച് റോഡിലൂടെ ഓടിച്ചുവന്ന കാർ ബസിലിക്കയിലേക്കുള്ള റോഡിലൂടെ നീങ്ങി പള്ളിയുടെ പാർക്കിങ് ഗ്രൗണ്ടിലെത്തി. ഈ സ്ഥലത്തു ഇവിടംവരെ മാത്രമേ റോഡുള്ളൂ. ഇതിന് താഴേക്കുള്ള പടിക്കെട്ടാണ്. എന്നാൽ ഇതു ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടില്ല. കാർ മുന്നോട്ടെടുത്തതോടെ പടിക്കെട്ടിലൂടെ തെന്നി നീങ്ങി കൈവരിയിൽ ഇടിച്ചു നിക്കുകയായിരുന്നു.

അതേസമയം കാറിന്റെ വാതിലുകൾ തുറക്കാൻകഴിയാതെ വന്നതോടെ ചില്ലുകൾതാഴ്ത്തിയാണ് യാത്രക്കാരെ പുറത്തിറക്കിയത്. അപകടത്തിൽ ആർക്കും പരുക്കില്ല. ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്താണ് പള്ളിക്ക് സമീപത്തെത്തിയതെന്ന് യാത്രക്കാർ നാട്ടുകാരോട് പറഞ്ഞു. ഉച്ചയോടെ ക്രെയിൻ ഉപയോഗിച്ച് കാർ വലിച്ചുകയറ്റി.

ഇതരജാതിയിൽപ്പെട്ട യുവതിയുമായി പ്രണയം, ഭീഷണിപ്പെടുത്തി വഴങ്ങിയില്ല, ദളിത് യുവാവിനെ ആശുപത്രിക്കു പുറത്തിട്ട് വെട്ടിക്കൊന്നു!! ദുരഭിമാന കൊലയ്ക്കു പിന്നിൽ പോലീസ് സബ് ഇൻസ്പെക്ടർമാരായ ദമ്പതികളും സഹോദരനും

BREAKING NEWS
“ഞാൻ മുമ്പ് മനോഹരമായ ഒരു നിതംബം കണ്ടിട്ടുണ്ട്, നിക്കി മിനാജിന്റേത്, അത് ശ്രദ്ധിക്കാതിരിക്കാൻ കഴിയില്ല...അവൾ ഇത്രയും സുന്ദരിയായി മുമ്പൊരിക്കലും കാണപ്പെട്ടിട്ടില്ല, അവൾക്ക് കാര്യങ്ങൾ മനസിലാകും അവൾ ബുദ്ധിമതിയാണ്... ” പോപ് ഗായികയ്ക്കു നേരെ ട്രംപിന്റെ അശ്ലീല പരാമർശം, പിന്നാലെ വിവാദ പരാമർശം- 'എൽ- സയീദ്...
27 Oct 2026
BREAKING NEWS
മക്കൾ തമ്മിൽ അടിയുണ്ടാക്കുന്നത് കണ്ടതെ ഭയന്ന് അമ്മ മുറിയിൽ കയറി കതകടച്ചു, മദ്യപാനത്തിനിടെ സഹോദരങ്ങൾ തമ്മിൽ തർക്കം, അനിയനെ കത്തിക്കു കുത്തി വീഴ്ത്തി, ചോരയിൽ കുളിച്ചു ജീവനുവേണ്ടി പി‌ടയുന്ന സഹോദരന്റെ മുന്നിലിരുന്ന് ടിവി കണ്ടു... ആശുപത്രിയിൽ പോയി തിരിച്ചെത്തിയ അനിലിന്റെ ഭാര്യയും കുട്ടികളും കണ്ടത് കുത...
27 Oct 2026
BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026