BREAKING NEWS

എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിനുള്ളിൽ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമം, കരിപ്പൂരില്‍ പൊന്നാനി സ്വദേശി പിടിയില്‍, കണ്ടെത്തിയത് കോടികള്‍ വിലമതിക്കുന്ന സ്വര്‍ണം

· · 1 min read
Share: Copied!

കരിപ്പൂർ: എട്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച് കടത്തിയ സ്വർണ്ണം ഡിആർഐ പിടികൂടി. വിപണിയിൽ ഏകദേശം ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണ്ണമാണ് കുഞ്ഞിന്റെ വസ്ത്രത്തിനുള്ളിൽ നിന്നും പിതാവിന്റെ ശരീരത്തിൽ നിന്നുമായി ഉദ്യോഗസ്ഥർ കണ്ടെടുത്തത്.

സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം പൊന്നാനി സ്വദേശിയായ യാത്രക്കാരനെ കസ്റ്റഡിയിലെടുത്തു. റാസൽഖൈമയിൽ നിന്ന് കരിപ്പൂർ വിമാനത്താവളത്തിൽ വിമാനമിറങ്ങിയതായിരുന്നു കുടുംബം. കുഞ്ഞുമായി എത്തുന്ന യാത്രക്കാരെ സാധാരണയായി കസ്റ്റംസ് അധികൃതർ വിശദമായ പരിശോധനകളിൽ നിന്ന് ഒഴിവാക്കാറുള്ള പഴുത് മുതലെടുത്താണ് സ്വർണ്ണക്കടത്ത് നടത്താൻ ശ്രമിച്ചത് രഹസ്യവിവരത്തിൻറെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിൽ കാത്തുനിന്ന ഡിആർഐ സംഘം ഇയാളെ പിടികൂടുകയായിരുന്നു.

പ്രാഥമിക ചോദ്യം ചെയ്യലിൽ കാര്യങ്ങൾ നിഷേധിച്ചെങ്കിലും വിശദമായ പരിശോധനയിൽ എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ സ്വർണ്ണം കണ്ടെത്തി. തുടർന്ന് കുട്ടിയുടെ പിതാവിനെ ദേഹപരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ ഇയാളുടെ ശരീരത്തിൽ മിശ്രിത രൂപത്തിൽ ഒട്ടിച്ചുചേർത്ത നിലയിലും വൻതോതിൽ സ്വർണ്ണം ഒളിപ്പിച്ചതായി വ്യക്തമായി.

BREAKING NEWS
തുടർച്ചയായ ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സൗദിയ്ക്ക് പാക്കിസ്ഥാന്റെ സൈനീക സഹായം;കൂടുതൽ സൈനികരെ അയച്ചു; ഒപ്പം വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും
26 Oct 2026
BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026
BREAKING NEWS
മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനും 480 ആപ്പിൾ ഐപാഡുകൾ വാങ്ങാനൊരുങ്ങുന്നു; ചെലവ് 6.71 കോടി, ഒന്നിന് 1.99 ലക്ഷം രൂപ വരെ; ടെൻഡർ വിളിച്ചു
26 Oct 2026
BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026