BUSINESS

ഒരടി പിന്നാക്കം പോയ സ്വര്‍ണവിലയില്‍ ഇന്ന് മുന്നേറ്റം; ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 64,600 രൂപയായി; ഗ്രാമിന് വര്‍ധിച്ചത് 20 രൂപ

· · 1 min read
Share: Copied!

സര്‍വകാല റെക്കോഡ് ഉയരത്തില്‍നിന്ന് ഒരടി പിന്നാക്കം പോയ സ്വര്‍ണവിലയില്‍ ഇന്ന് മുന്നേറ്റം. 160 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 64,600 രൂപയായി. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 8075 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. വ്യാഴാഴ്ച 280 രൂപ വര്‍ധിച്ചതോടെയാണ് 11ന് രേഖപ്പെടുത്തിയ 64,480 എന്ന എക്കാലത്തെയും ഉയര്‍ന്ന നിരക്ക് മറികടന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

64,560 രൂപയായി ഉയര്‍ന്നാണ് സ്വര്‍ണവില റെക്കോഡ് ഇട്ടത്. അടുത്ത ദിവസം തന്നെ 65,000 രൂപയും കടന്ന് സ്വര്‍ണവില കുതിക്കുമെന്ന സൂചനകള്‍ക്കിടെയാണ് ഇന്നലെ വിലയില്‍ 360 രൂപ കുറഞ്ഞത്. കഴിഞ്ഞ മാസം 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ കൊണ്ടുതന്നെ 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്.

രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കയില്‍ ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ ധനവിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയം കൂട്ടിയിട്ടുണ്ട്. കൂടാതെ ഓഹരി വിപണിയില്‍ ഉണ്ടാകുന്ന ചലനങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

BREAKING NEWS
"ഞാൻ കാൽ ഒരു ഇഷ്ടികപ്പുറത്ത് വെച്ചു, കത്തിയെടുത്തു, കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു, എനിക്ക് അത് മുറിച്ചുമാറ്റേണ്ടിവന്നു".... ദുരിതം നിറഞ്ഞ 491 ദിവസങ്ങൾ, സഹപ്രവർത്തകനേയും രക്ഷിക്കാനയച്ചവരെയുമെല്ലാം റഷ്യൻ സൈന്യം വകവരുത്തി, ഇരു കാലുകളും നഷ്ടപ്പെട്ടു, ഒടുവിൽ ഡ്രോണിൽ ആകാശമാർഗം ആ അത്ഭുത രക്ഷപ്പെടൽ... യ...
26 Oct 2026
BREAKING NEWS
ട്രംപ് ഇസ്രയേലിന്റെ ഉപകരണമോ? "ട്രംപിന്റെ ഇനി ശേഷിക്കുന്ന രണ്ടു വർഷം ഇറാനെതിരായ ദൗത്യം പൂർത്തിയാക്കാൻ ഇസ്രയേൽ ഉപയോഗിക്കണം, ശേഷം ആരായിരിക്കും യുഎസ് പ്രസിഡന്റാകുകയെന്ന് പറയാനാകില്ല"- ഇസ്രയേൽ പ്രധാനമന്ത്രി!! ടെൽ അവീവിന് മുകളിൽ ആണവസ്ഫോടനം നടക്കുന്നതായി നെതന്യാഹുവിന്റെ എഐ ചിത്രം, തെരഞ്ഞെടുപ്പിനു തൊട്ടു...
26 Oct 2026
BREAKING NEWS
"ഞങ്ങൾക്ക് ഒറ്റ തന്തയേ ഉള്ളൂ, അദ്ദേഹത്തെയാണ് കൊന്നുകളഞ്ഞത്!! ഞാനും എന്റെ അച്ഛനും ഒരുനാൾ ഇവിടെ പരാതി കൊടുക്കാൻ വന്നപ്പോൾ അച്ഛന്റെ അച്ഛനെ വിളിച്ച ടീംസ് ആണ്, എന്റെ അച്ഛന്റെ ചിതപോലും കത്തി തീർന്നിട്ടില്ല... എന്നിട്ടാണ് ഇവിടെ വന്ന് സംസാരിക്കുന്നത്, നീതിക്കായി ഏതറ്റം വരെയും പോകും- ജയബാലകൃഷ്ണന്റെ  മക്കൾ
26 Oct 2026
BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026