BREAKING NEWS

നീയൊക്കെ എത്ര പിടിച്ചുവലിച്ചാലും ഞാൻ താഴേക്കിറങ്ങില്ലെടാ… ചരിത്രത്തിൽ ആദ്യമായി 90,000 ചാടിക്കടന്ന് പൊന്ന്, ഒറ്റ ദിവസം കൊണ്ട് കൂടിയത് 1400 രൂപ, പവന് 90,880 രൂപ

· · 1 min read
Share: Copied!

കൊച്ചി: അന്താരാഷ്ട്ര സ്വർണ്ണവില 4000 ഡോളർ മറികടന്ന് ഇന്നും മുന്നോട്ട് കുതിക്കുകയാണ്. സ്വർണ്ണവിലയിൽ ഇന്ന് രണ്ടാം തവണയും വർദ്ധന, ​ഗ്രാമിന് 70 രൂപയും പവന് 560 രൂപയും കൂടി 90,880 രൂപയായി, ഇന്നു രാവിലെ ഗ്രാമിന് 105 രൂപയും പവന് 840 രൂപയും വർദ്ധിച്ച് 11290 രൂപയും 90320 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. അതേസമയം ഒരു ദിവസം കൊണ്ട് 1400 രൂപയുടെ വർദ്ധനവാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയത്. ഇതോടെ മറികടന്നത് ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. ഇന്നത്തെ വിലക്കയറ്റത്തോടെ സാധാരണക്കാരനു സ്വർണം തീണ്ടാപ്പാടകലേക്ക് പൊയ്ക്കോണ്ടിരിക്കുകയാണ്. പുതിയ വില വർദ്ധനയോടെ ഏറ്റവും കുറഞ്ഞ പണിക്കൂലി 5%,3% ജിഎസ്ടിയും ഹാൾമാർക്കിങ് ചാർജസും ചേർത്താൽ 98000 മുകളിൽ നൽകണം ഒരു പവൻ സ്വർണാഭരണം കയ്യിലെത്താൻ.

യുഎസ് പ്രസിഡന്റ് ട്രംപ് തുടക്കമിട്ട വ്യാപാരയുദ്ധം, റഷ്യ-യുക്രെയ്ൻ സംഘർഷം, മധ്യേഷ്യയിലെ യുദ്ധസമാന സാഹചര്യം, യുഎസിൽ അടിസ്ഥാന പലിശനിരക്കിലുണ്ടാകുന്ന കുറവുമൂലം ഡോളറും ബോണ്ടും നേരിടുന്ന തളർച്ച എന്നിവയാണ് പ്രധാനമായും ഈ കുതിപ്പിനു കാരണം.

അതേസമയം സ്വർണം കൈവശമുള്ളവർക്ക് പ്രത്യാശ നൽകുന്നതാണ് പുതിയ വിലവർദ്ധന. 2000 ടണ്ണിൽ അധികം സ്വർണ്ണം കൈവശമുള്ള കേരളത്തിലെ ജനങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്ന വിലവർധനവാണ് ഉണ്ടായിട്ടുള്ളത്. സ്വർണ്ണത്തിൻറെ ഈ വില വർദ്ധനവ് ലോകത്ത് ഓരോരുത്തർക്കും അവകാശപ്പെട്ടതാണെന്ന് ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്. അബ്ദുൽ നാസർ പറ‍ഞ്ഞു.

അതുപോലെ രൂപയുടെ വിനിമയ നിരക്ക് 88.75 ഉം അന്താരാഷ്ട്ര സ്വർണ്ണവില 4015 ഡോളറിലുമാണ് പൊയ്ക്കോണ്ടിരിക്കുന്നത്. 2008 ൽ 1000 ഡോളറും, 2011ൽ 2000 ഡോളറും, 2021ൽ 3000 ഡോളറും, മറികടന്നതിനുശേഷം ഇന്നത് 4000 ഡോളർ മറികടന്നു. സ്വർണ്ണം വിലയിലെ വെറും ചലനം മാത്രമല്ല, ആത്മവിശ്വാസത്തിന്റെയും, സ്ഥിരതയുടെയും, കാലാതീതമായ മേധാവിത്വത്തിന്റെയും ആഗോള കറൻസിയായി മാറിക്കഴിഞ്ഞു. അനിശ്ചിതമായ ലോകത്ത് സമ്പത്തിനെയും, വിശ്വാസത്തിന്റെയും, പൈതൃകത്തെയും ആത്യന്തിക കേന്ദ്രമായി സ്വർണം തിളങ്ങുന്നത് തുടരുകയാണ്.

 

 

 

BREAKING NEWS
പ്രണയ ബന്ധം തകർന്നതിന്റെ പ്രതികാരം; മുൻ പങ്കാളിയുടെ വളർത്തുനായ്ക്കളെ ക്രൂരമായി കൊലപ്പെടുത്തി, ദൃശ്യങ്ങൾ വീഡിയോ കോളിലൂടെ യുവതിയെ കാണിച്ചു, യുവാവ് അറസ്റ്റിൽ, നായ്ക്കളെ കൊലപ്പെടുത്തിയത് ഇഷ്ടിക ഉപയോഗിച്ച് ക്രൂരമായി മർദിച്ച്
16 Nov 2026
BREAKING NEWS
കസേരയിൽ ഇരിക്കുകയായിരുന്ന 18 കാരിയെ മുടിയിൽ പിടിച്ച് വലിച്ചെഴുന്നേൽപ്പിച്ച് പ്രതി ബലമായി ട്രയൽ റൂമിലേക്ക് വലിച്ചിഴച്ചു, ഇതിനിടെ പ്രാണരക്ഷാർത്ഥം കരയുന്ന യുവതിയു‌ടെ കഴുത്തറുത്തു...ഡൽഹിയിൽ വസ്ത്രശാലയിലെ ട്രയൽ റൂമിൽ 18കാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ അവസാന നിമിഷങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
16 Nov 2026
BREAKING NEWS
ട്രെയിനിൽ പോകുന്നതിനിടെ സ്ത്രീയും പുരുഷനും പാമ്പൻ പാലത്തിന് മുകളിൽ നിന്നു കടലിലേക്കു ചാടി ജീവനൊടുക്കാൻ ശ്രമം; ഒരാൾ മരിച്ചു!! സ്ത്രീ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ, സംഭവം അടുത്തടുത്ത ദിവസങ്ങളിലായി
16 Nov 2026
BREAKING NEWS
'മോദിയെ വിമർശിച്ച് അധികാരം നേടാനാവില്ല; ഇന്ത്യയുടെ കുറ്റവും കുറവും ലോകം മുഴുവൻ പറഞ്ഞ് നടന്നിട്ടും കാര്യമില്ല; വിദേശയാത്ര നിർത്തി ഗ്രാമങ്ങളിലേക്ക് പോകൂ, അല്ലെങ്കിൽ അടുത്ത 30 വർഷത്തേക്ക് കോൺഗ്രസിന് ഊഴമില്ല': രാഹുൽ ഗാന്ധിയോട് അമിത് ഷാ
15 Nov 2026