BREAKING NEWS

ദൈവം ഇസ്രയേലിനെ അനുഗ്രഹിക്കട്ടെ.., ദൈവം ഇറാനെ അനുഗ്രഹിക്കട്ടെ…!!! 24 മണിക്കൂറിനു ശേഷം 12 ദിവസത്തെ യുദ്ധത്തിന് ഔദ്യോഗികമായി അവസാനമാകുമെന്ന് ട്രംപ്…!!

· · 1 min read
Share: Copied!

വാഷിംഗ്ടൺ: ഇറാനും ഇസ്രയേലും തമ്മിൽ വെടിനിർത്തലിന് ധാരണയായെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സമൂഹമാധ്യമത്തിലൂടെ പ്രഖ്യാപനം നടത്തി. എന്നാൽ വെടിനിർത്തൽ പ്രഖ്യാപനത്തോട് ഇറാനും ഇസ്രയേലും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്‌മാൻ അൽതാനിയാണ് വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചതെന്ന് ഇറാന്റെ പേര് വെളിപ്പെടുത്താത്ത ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയോട് സ്ഥിരീകരിച്ചു.

വെടിനിർത്തൽ സന്നദ്ധത യുഎസാണ് അറിയിച്ചതെന്നും വെടിനിർത്തലിന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സമ്മതം വാങ്ങിയ ഡോണൾഡ് ട്രംപ്, ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്‌മാൻ അൽതാനിയുമായി ഫോണിൽ ബന്ധപ്പെട്ട് ഇറാനുമായി സംസാരിക്കാൻ അഭ്യർഥിക്കുകയായിരുന്നുവെന്നും വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. വെടിനിർത്തൽ അനിശ്ചിതകാലത്തേക്ക് നീണ്ടുനിൽക്കുമെന്നാണ് പ്രതീക്ഷയെന്ന് ട്രംപ് രാജ്യാന്തര മാധ്യമത്തോട് പറഞ്ഞു.

ട്രംപിൻ്റെ വാക്കുകൾ ഇങ്ങനെ…

‘എല്ലാവർക്കും അഭിനന്ദനങ്ങൾ. അടുത്ത ആറു മണിക്കൂറിൽ, അവരുടെ നിലവിലെ ദൗത്യങ്ങൾ പൂർത്തിയായി കഴിയുമ്പോൾ, ഇറാനും ഇസ്രയേലും തമ്മിൽ 12 മണിക്കൂർ നീളുന്ന പൂർണവും സമ്പൂർണവുമായ വെടിനിർത്തൽ നിലവിൽ വരും. ആ സമയത്തിനു ശേഷം യുദ്ധം അവസാനിച്ചതായി കണക്കാക്കും. ഔദ്യോഗികമായി ഇറാൻ യുദ്ധവിരാമം ആരംഭിക്കും. 12 മണിക്കൂറിനു ശേഷം ഇസ്രയേൽ യുദ്ധവിരാമം ആരംഭിക്കും. 24 മണിക്കൂറിനു ശേഷം, 12 ദിവസത്തെ യുദ്ധത്തിന് ഔദ്യോഗികമായി അവസാനമാകും. ഓരോ വെടിനിർത്തലിന്റെയും വേളയിൽ മറുപക്ഷം സമാധാനപരമായി നിലകൊള്ളും.

എല്ലാ ശരിയായി പ്രവർത്തിക്കുമെന്ന ധാരണയിൽ, 12 ദിവസത്തെ യുദ്ധമെന്നു വിളിക്കാവുന്നത് അവസാനിപ്പിക്കാൻ ആവശ്യമായ ക്ഷമ, ധൈര്യം, ബുദ്ധി എന്നിവയ്‌ക്ക് ഇറാനെയും ഇസ്രയേലിനെയും അഭിനന്ദിക്കുന്നു. വർഷങ്ങളോളം നീണ്ടു നിൽക്കുകയും മധ്യപൂർവദേശത്തെ മുഴുവൻ നശിപ്പിക്കുകയും ചെയ്യാമായിരുന്ന യുദ്ധമായിരുന്നു ഇത്. പക്ഷെ അങ്ങനെ സംഭവിച്ചില്ല, ഒരിക്കലും സംഭവിക്കുകയുമില്ല. ദൈവം ഇസ്രയേലിനെ അനുഗ്രഹിക്കട്ടെ, ദൈവം ഇറാനെ അനുഗ്രഹിക്കട്ടെ, ദൈവം മധ്യപൂർവദേശത്തെ അനുഗ്രഹിക്കട്ടെ, ദൈവം യുഎസിനെ അനുഗ്രഹിക്കട്ടെ, ദൈവം ലോകത്തെ അനുഗ്രഹിക്കട്ടെ’ – ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു.

 

ഇസ്രയേലാണ് യുദ്ധം ആരംഭിച്ചത്.., അവർ ആദ്യം നിർത്തട്ടെ… ആക്രമണം നിർത്താൻ ഉദ്ദേശമില്ലെന്ന് ഇറാൻ..!! വെടിനിർത്തലിന് കരാറായെന്ന ട്രംപിൻ്റെ പ്രസ്താവനയ്ക്കും മറുപടി…

BREAKING NEWS
പ്രതിഭാ​ഗത്തിന്റെ ആരോപണങ്ങളും വാദങ്ങളുമൊന്നും വിലപ്പോയില്ല, നെടുമ്പാശേരി മിനി കൂപ്പർ വാഹനാപകടത്തിൽ സുഹൈലിനും കൂട്ടാളികൾക്കും ജാമ്യമില്ല
17 Oct 2026
BREAKING NEWS
വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യുന്ന പ്രബല വിഭാഗമായ ഞങ്ങളെ അവഗണിച്ചു, സർക്കാർ നീതി പാലിച്ചില്ല- വിമർശനവുമായി എപി വിഭാ​ഗം!! വഖഫ് ബോർഡ് പുനഃസംഘടനയിൽ സമസ്തയിലെ ഒരു വിഭാഗത്തിനും അതൃപ്തി, ജമാഅത്തെ ഇസ്ലാമിക്ക് ചരിത്രത്തിലാദ്യമായി പ്രാതിനിധ്യം നൽകിയതിലും മുറുമുറുപ്പ്
17 Oct 2026
BREAKING NEWS
‘ഇന്റർനെറ്റ് ലഭ്യത മൗലികാവകാശം; അവർക്കും അവകാശമുണ്ട്‘: കുട്ടികൾക്ക് ഇന്റർനെറ്റ് ലഭ്യമാക്കേണ്ടതുണ്ടോയെന്ന ചോദ്യത്തിന് സുപ്രീം കോടതിയുടെ മറുപടി
17 Oct 2026
BREAKING NEWS
പിണറായിയും മകളും വീട്ടില്‍ ഇല്ലാത്തപ്പോഴാണ്വഇഡി ഇങ്ങനെ ചെയ്തത്, പിടികിട്ടാപ്പുള്ളിയോടെന്ന പോലെയാണ് പെരുമാറുന്നത്, വിമര്‍ശനവുമായി വി ശിവന്‍കുട്ടി
17 Oct 2026