BREAKING NEWS

‘പണ്ട് പിണറായി എന്തെങ്കിലും പറഞ്ഞു കാണും, പക്ഷേ മനസിൽ ഭക്തിയുണ്ട്!! ശബരിമലയിൽ അയ്യപ്പനെ കാണാൻ വരുന്ന 90 ശതമാനം പേരും സിപിഎമ്മുകാർ, ഇടതുപക്ഷത്ത് മുഖ്യമന്ത്രിയായി തുടരാൻ യോഗ്യൻ പിണറായിതന്നെ’… സർക്കാരിനെ പൊക്കി, പ്രതിപക്ഷത്തെ അധിക്ഷേപിച്ച് വെള്ളാപ്പള്ളി

· · 1 min read
Share: Copied!

പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമം വിജയമാണെന്നും ശബരിമലയുടെ വികസനവുമായി ബന്ധപ്പെട്ട് ഇനിയും ഒരുപാട് ചർച്ചകൾ നടക്കണമെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പമ്പയിൽ നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശൻ. പിണറായി വിജയൻ ഒരു ഭക്തനാണ്. പണ്ട് എന്തെങ്കിലും പിണറായി പറഞ്ഞു കാണും.പക്ഷേ പിണറായിയുടെ മനസിൽ ഭക്തിയുണ്ടെന്നും അതുകൊണ്ട് ആണ് വേദിയിൽ അയ്യപ്പ വിഗ്രഹം സ്വീകരിച്ചതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

പിണറായി വിജയൻ തന്നെ രണ്ട് വട്ടം ഇവിടെ വന്നു. ശബരിമലയിൽ അയ്യപ്പനെ കാണാൻ വരുന്ന 90 ശതമാനം പേരും സിപിഎമ്മുകാരാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. അതുപോലെ യുവതി പ്രവേശന കാലത്തെ സമരങ്ങളുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കണമെന്നത് ന്യായമായ ആവശ്യമാണ്. എന്നാൽ, യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാർ സുപ്രീംകോടതി നൽകിയ സത്യവാങ്മൂലം തിരുത്തണമെന്ന് വാശി പിടിക്കേണ്ട ആവശ്യമില്ലെന്നും വെള്ളപ്പാള്ളി.

നിലവിലെ സർക്കാരിന്റെ സമീപനം തിരുത്തിയ രീതിയിലാണ്. മുൻകാല അനുഭവങ്ങൾ എൽഡിഎഫിനുണ്ടെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മാത്രമല്ല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സമരങ്ങൾക്കെതിരായ കേസുകൾ പിൻവലിച്ചാൽ അതിൻറെ ഗുണം സർക്കാരിന് ഉണ്ടാകും. ഇടതുപക്ഷത്ത് മുഖ്യമന്ത്രിയായി തുടരാൻ യോഗ്യൻ പിണറായി മാത്രമാണെന്നു പിണറായിയെ പൊക്കി പറഞ്ഞ വെള്ളാപ്പള്ളി നടേശൻ പ്രതിപക്ഷത്തെ ഷണ്ഡന്മാ‍രെന്നു വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തു.

ജനങ്ങളെ കബളിപ്പിക്കാൻ മുഖ്യമന്ത്രി മാസ്റ്റർ പ്ലാനുമായി ഇറങ്ങിയിരിക്കുകയാണ്, പിണറായിയുടേത് തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള കപടഭക്തി, പ്രചരണ ബോർഡിൽ നിറഞ്ഞുനിൽക്കുന്നത് മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും, രൂക്ഷവിമർശനവുമായി വി ഡി സതീശൻ

BREAKING NEWS
തുടർച്ചയായ ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സൗദിയ്ക്ക് പാക്കിസ്ഥാന്റെ സൈനീക സഹായം;കൂടുതൽ സൈനികരെ അയച്ചു; ഒപ്പം വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും
26 Oct 2026
BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026
BREAKING NEWS
മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനും 480 ആപ്പിൾ ഐപാഡുകൾ വാങ്ങാനൊരുങ്ങുന്നു; ചെലവ് 6.71 കോടി, ഒന്നിന് 1.99 ലക്ഷം രൂപ വരെ; ടെൻഡർ വിളിച്ചു
26 Oct 2026
BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026