BREAKING NEWS

മുന്നറിയിപ്പില്ലാതെ വീട്ടുടമ ഹോസ്റ്റൽ റൂം പൂട്ടിയിട്ടു, പെരുവഴിയിലായി പെൺകുട്ടികൾ, വസ്ത്രങ്ങളെടുത്തത് പൊലീസെത്തി വാതിൽ കുത്തിതുറന്ന്, വാടക കൃത്യമായി നൽകിയിരുന്നെന്ന് പെൺകുട്ടികൾ

· · 1 min read
Share: Copied!

കോഴിക്കോട്: കോഴിക്കോട് ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികളെ മുന്നറിയിപ്പില്ലാതെ പുറത്താക്കിയതായി പരാതി. ചൊവ്വാഴ്ച രാവിലെയാണ് പെണ്‍കുട്ടികള്‍ ഓഫീസിലേക്കും കോളേജിലേക്കും പോയ സമയത്ത് വീട്ടുടമ വീടുപൂട്ടിപ്പോയതെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞു.വീട്ടുടമയുടെ കൈയില്‍നിന്ന് ഒരാള്‍ വാടകയ്‌ക്കെടുക്കുകയും അയാളുടെ കൈയില്‍നിന്ന് മറ്റൊരുയുവതി ഹോസ്റ്റല്‍നടത്താന്‍ വാടകയ്‌ക്കെടുക്കുകയും ചെയ്തതാണ് ഈ വീടെന്നും കസബ പോലീസ് പറഞ്ഞു.

ആ യുവതി കുട്ടികളെ പറഞ്ഞുപറ്റിക്കുകയായിരുന്നെന്നാണ് അന്വേഷണത്തില്‍ വ്യക്തമായതെന്നും കസബ പോലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രി കാളൂര്‍ റോഡിലുള്ള ഒരു ഹോസ്റ്റലില്‍ താത്കാലികമായാണ് ഇവര്‍ താമസിച്ചത്. വസ്ത്രങ്ങള്‍ വീട്ടിനുള്ളിലായതിനാല്‍ ബുധനാഴ്ച രാത്രി പോലീസെത്തി വീടുതുറന്നുകൊടുക്കുന്നതുവരെ വസ്ത്രംമാറ്റാന്‍ സാധിച്ചില്ലെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു.

ഹോസ്റ്റല്‍നടത്തിയ സ്ത്രീയെ ബന്ധപ്പെടാന്‍ശ്രമിച്ചെങ്കിലും അതിന് സാധിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. പെണ്‍കുട്ടികളുടെ വസ്ത്രങ്ങളും മറ്റുസാധനങ്ങളുമെല്ലാം വീട്ടിനുള്ളിലായതിനാല്‍ അതെടുക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടികള്‍ കസബ പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. തുടര്‍ന്ന് ബുധനാഴ്ച രാത്രിയോടെ കസബ പോലീസെത്തി വീട് തുറന്നുകൊടുത്തതോടെയാണ് സാധനങ്ങളെടുക്കാന്‍ സാധിച്ചത്. കൃത്യമായി വാടകനല്‍കിയിരുന്നെന്നും ഹോസ്റ്റല്‍നടത്തിയിരുന്ന യുവതി തങ്ങളോട് കാര്യങ്ങളൊന്നും പറഞ്ഞിരുന്നില്ലെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു.

BREAKING NEWS
സബർമതി തീവെപ്പ് മനഃപൂർവം; സോണിയയുടെ പുസ്തകത്തിലെ പരാമർശത്തോട് വിയോജിച്ച് അന്വേഷണത്തലവൻ; 'ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ' വീണ്ടും വിവാദത്തിൽ; നരസിംഹറാവുവിനെക്കുറിച്ച് രേഖപ്പെടുത്താതിൽ കോൺ​ഗ്രസിനുള്ളിൽ അതൃപ്തി
14 Nov 2026
BREAKING NEWS
വി​നോ​ദ യാ​ത്ര​ക്കി​ടെ 16കാരനെ പീഡിപ്പിച്ചു, മ​ദ്രസ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍
14 Nov 2026
BREAKING NEWS
ചൂരൽമലയിൽ 34 കോടിയുടെ ഹൈടെക് പാലം വരുന്നു; ബെയ്‌ലി പാലത്തിന് സമാന്തരമായി നിർമാണം തുടങ്ങി
14 Nov 2026
BREAKING NEWS
എന്തോ ഭാഗ്യം കൊണ്ട് മാത്രം സിനിമകള്‍ കിട്ടുന്ന നടന്‍, അഭിനയിച്ച സിനിമകളെല്ലാം പരാജയം... എന്തിനാണ് ഇങ്ങനൊരു റീല്‍ ഇട്ടതെന്ന് എനിക്ക് അറിയില്ല, വിമര്‍ശനത്തിനെതിരെ അര്‍ജുന്‍ അശോകന്‍
14 Nov 2026