CRIME

ആർത്തവസമയത്ത് പെൺകുട്ടിയെ ക്ലാസിന് പുറത്തിരുത്തി പരീക്ഷ എഴുതിച്ചു : പ്രിൻസിപ്പലിന് സസ്പെൻഷൻ

· · 1 min read
Share: Copied!

തമിഴ്നാട്: തമിഴ്നാട്ടിൽ ആർത്തവസമയത്ത് പെൺകുട്ടിയെ ക്ലാസിന് പുറത്തിരുത്തി പരീക്ഷ എഴുതിച്ച് അധ്യാപകർ. കോയമ്പത്തൂർ സെൻ​ഗുട്ടയിലുള്ള സ്വകാര്യ സ്കൂളിലാണ് സംഭവം നടന്നത്. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് ക്ലാസിന് പുറത്തിരുത്തിയത്. കുട്ടിയുടെ മാതാവ് സ്കൂളിലെത്തിയപ്പോളാണ് മകൾ പുറത്തിരുന്ന് പരീക്ഷ എഴുതുന്നത് കണ്ടത്.

ആർത്തവമായതിനാൽ തന്നെ പ്രിൻസിപ്പൽ നിർബന്ധിച്ച് പുറത്താക്കിയെന്ന് പെൺകുട്ടി പറഞ്ഞു . സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മാതാപിതാക്കളുടെ പരാതിയെ തുടർന്ന് സ്കൂൾ പ്രിൻസിപ്പളെ സസ്പൻഡ് ചെയ്തു.

ജനുവരിയിൽ ഉത്തർപ്രദേശിലെ ഒരു സ്കൂളിലും സമാന സംഭവം അരങ്ങേറിയിരുന്നു, പരീക്ഷാഹാളിൽ നിന്ന് അധ്യാപികയോട് സാനിറ്ററി പാഡ് ചോദിച്ച പ്ലസ് വൺ വിദ്യാർത്ഥിനിയെ ക്ലാസിൽ നിന്ന് പുറത്തുനിർത്തുകയായിരുന്നു.

BREAKING NEWS
ലൂവ്രിനെയും ബ്രിട്ടീഷ് മ്യൂസിയത്തെയും മറികടക്കും; ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം ഡൽഹിയിൽ; ഒരു ലക്ഷത്തിലധികം സ്ക്വയർ മീറ്റർ വിസ്തൃതിയിൽ ’യു​ഗ് യു​ഗീൻ ഭാരത്’ 3,230 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
11 Nov 2026
BREAKING NEWS
കപ്പൽനിർമാണ രംഗത്ത് വൻ കുതിപ്പ്; ഇന്ത്യയുടെ ആദ്യ തദ്ദേശീയ ഹൈബ്രിഡ് ലേസർ ആർക്ക് വെൽഡിങ് സാങ്കേതികവിദ്യ അവതരിപ്പിച്ച് എസ്.എഫ്.ഒ ടെക്നോളജീസും കൊച്ചി കപ്പൽശാലയും
11 Nov 2026
BREAKING NEWS
'ക്യാമറകൾക്ക് മുന്നിൽ ഡയലോഗടിച്ചാൽ ചെയ്തുകൂട്ടിയ തെറ്റായ കാര്യങ്ങൾ വെളുക്കില്ല; ചോദിക്കുമ്പോൾ മുൻ സർക്കാരിന്റെ മേക്കിട്ടുകയറുന്നത് ശുദ്ധ ഭീരുത്വമാണ്; ജനങ്ങളെ കൊഞ്ഞനംകുത്തുന്ന സ്ഥിരം പരിഹാസശൈലി സ്വന്തം പോക്കറ്റിൽ വെച്ചാൽ മതി': മുഖ്യമന്ത്രിയ്ക്കെതിരെ പിണറായി
11 Nov 2026
BREAKING NEWS
മന്ത്രി അതൃപ്തിയിൽ, മുഖ്യമന്ത്രിയുമായി ഭിന്നത; സണ്ണി ജോസഫിനെ കണ്ട് കെഎസ്ഇബി ചെയർമാൻ എൻ. പ്രശാന്ത്
11 Nov 2026