LATEST UPDATES

‘ഒരു ദിവസം ഒരു അപരിചിതൻ എന്നെ കാണാനെത്തി അന്ന് ഞാൻ എന്റെ ജന്മരഹസ്യം മനസിലാക്കി!!, സഹോദരി എന്നു കരുതിയവൾ തന്റെ പെറ്റമ്മ, അമ്മയും അച്ഛനുമായി കണ്ടവർ ​മുത്തച്ഛനും മുത്തശിയും’…

· · 1 min read
Share: Copied!

ഒരു ദിവസം സ്‌കൂളിൽ അപരിചിതനായ ഒരാൾ തന്നെ കാണാനെത്തി. അരികിൽ വന്ന്, തന്റെ സഹോദരിയാണ് തന്നെ പ്രസവിച്ച അമ്മ എന്നയാൾ വെളിപ്പെടുത്തി. അമ്പരപ്പും, ഞെട്ടലും ഒരുപോലെ അനുഭവിച്ച നിമിഷമായിരുന്നു അത്…തന്റെ ജീവിതത്തിൽ ജീവിതത്തിൽ തനിക്കുണ്ടായ ഞെട്ടിക്കുന്നതും അപൂർവവുമായ ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് വെയിൽസിൽ നിന്നുള്ള 31 കാരി മേഗൻ ഫിലിപ്‌സ്. വർഷങ്ങളായി തന്റെയൊപ്പം ഉണ്ടായിരുന്ന, താൻ സ്വന്തം ചേച്ചിയെന്ന് കരുതിയ വ്യക്തി യഥാർത്ഥത്തിൽ തന്റെ പെറ്റമ്മയാണ് എന്ന സത്യം അറിഞ്ഞതിലെ അമ്പരപ്പാണ് യുവതി പങ്കുവയ്ക്കുന്നത്. തന്റെ മാതാപിതാക്കൾ എന്ന് യുവതി കരുതിയതാകട്ടെ സ്വന്തം മുത്തച്ഛനേയും മുത്തശിയേയും ആയിരുന്നു. അതായത് താൻ സഹോദരിയായി കരുതിയ മാതാവിന്റെ അച്ഛനേയും അമ്മയേയും.

സംഭവത്തെക്കുറിച്ച് യുവതിയുടെ വെളിപ്പെടുത്തൽ ഇങ്ങനെ- തന്റെ അമ്മയ്ക്ക് വെറും 14 വയസ് മാത്രമുള്ളപ്പോഴാണ് തന്നെ ഗർഭം ധരിച്ചതെന്നും 15ാം വയസിൽ തനിക്ക് ജന്മം നൽകിയെന്നും താൻ തിരിച്ചറിഞ്ഞത് വളരെ അപ്രതീക്ഷിതമായിട്ടാണ്. എന്നാൽ തനിക്ക് അമ്മയുടെ മാതാപിതാക്കളായി മുത്തച്ഛനേയും മുത്തശിയേയും കാണാനാകില്ലെന്നും അവർ തുടർന്നും തന്റെ മനസ്സിൽ മാതാപിതാക്കൾ തന്നെ ആയിരിക്കുമെന്നും യുവതി പറയുന്നു.

ഈ വിവരം അറിയാനുണ്ടായ സാഹചര്യം അമ്മയോ അവരുടെ അച്ഛനമ്മമാരോ അല്ല എന്നും യുവതി പറയുന്നു. ഒരു ദിവസം സ്‌കൂളിൽ നിന്നും ആ വേദനിപ്പിക്കുന്ന സത്യം മനസിലാക്കേണ്ടി വരികയായിരുന്നു. വളരെയേറെ സ്‌നേഹത്തോടെയാണ് താനും ‘സഹോദരി’യും വളർന്നത് എന്ന് യുവതി ഓർക്കുന്നു. എന്നാലും മുത്തച്ഛനും മുത്തശിയും അവരുടെ മകളായി തന്നെ യുവതിയെ വളർത്താൻ തീരുമാനിക്കുകയായിരുന്നു.

തന്റെ ജീവിതം മാറിമറിഞ്ഞ വെളിപ്പെടുത്തലിനെ കുറിച്ചും അവർ പറഞ്ഞു. ഒരു ദിവസം സ്‌കൂളിൽ അപരിചിതനായ ഒരാൾ തന്നെ കാണാനെത്തി. അരികിൽ വന്ന്, തന്റെ സഹോദരിയാണ് തന്നെ പ്രസവിച്ച അമ്മ എന്നയാൾ വെളിപ്പെടുത്തി. അമ്പരപ്പും, ഞെട്ടലും ഒരുപോലെ അനുഭവിച്ച നിമിഷമായിരുന്നു അത്. അയാൾ പറഞ്ഞത് വിശ്വസിക്കാൻ ആദ്യം മേഗൻ തയ്യാറായില്ല. എന്നാൽ വീട്ടിലെത്തിയപ്പോൾ താനറിഞ്ഞ കാര്യത്തിന്റെ തെളിവ് സഹിതം തനിക്കു മുന്നിലെത്തിയെന്നും യുവതി പറയുന്നു.

BREAKING NEWS
"കൃഷ്ണദാസ് അങ്ങനെ പറയില്ല; പി.പി. ദിവ്യ ആരാണ്? അവർ വലിയ അഴിമതിക്കാരിയാണ്. ഇത്തരക്കാർക്ക് വരാനുള്ള വഴിയമ്പലമല്ല ബിജെപി. പി.പി. ദിവ്യയെ പാർട്ടിയിൽ എടുക്കില്ല": കെ. സുരേന്ദ്രൻ; "എനിക്ക് 56 വയസ്സേ ആയിട്ടുള്ളൂ. ജൂനിയറാണ്; ഗവർണർ പദവി ആഗ്രഹിച്ചിട്ടില്ല"
06 Nov 2026
BREAKING NEWS
ആദ്യം ഭാര്യയെ കൊന്നു; പാർട്ടിയുണ്ടെന്ന് പറഞ്ഞ് ബന്ധുക്കളെ വിളിച്ചുവരുത്തി കൂട്ടക്കൊല, അരക്കല്ലുകൊണ്ട് തലയ്ക്കടിച്ച് 7 പേരെ കൊന്നു;മൃതദേഹങ്ങൾ പലിടത്തായി ഉപേക്ഷിച്ചു; ടാക്സി ഡ്രൈവർ പിടിയിൽ
06 Nov 2026
BREAKING NEWS
41-കാരനായ ഡോക്ടറാണ് പരാതിക്കാരൻ; നവംബർ 2ന് വൈകീട്ട് 6.30-നും രാത്രി 10.30-നും ഇടയിലായിരുന്നു സംഭവം; വിളിച്ചുവരുത്തിയത് ഹണിട്രാപ്പിനെന്ന് സംശയം; നടിയും കൂട്ടാളികളും പറയുന്നത് മറ്റൊരു കഥ, ദുരൂഹതയേറുന്നു
06 Nov 2026
BREAKING NEWS
അടിച്ചു പിരിഞ്ഞതോ? ജീസസിനെ അറിയിച്ചില്ല, ഫെഡറേഷൻ പ്രസിഡന്റിനോട് മാത്രം വെളിപ്പെടുത്തി; റൊണാൾഡോയുടെ വിരമിക്കൽ പ്രഖ്യാപനത്തിനു പിന്നിൽ പിണക്കം?
06 Nov 2026