LATEST UPDATES

ആടിത്തിമിർക്കാൻ “പൊടിപൂരം”…ആക്ഷൻ കോമഡിയുമായി അഭിമന്യു തിലകനും ബിബിനും ഒന്നിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്….

· · 1 min read
Share: Copied!

അഭിമന്യു ഷമ്മി തിലകൻ,ബിബിൻ ജോർജ്,രേണു സൗന്ദർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നിവിൻ ദാമോദരൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് “പൊടിപൂരം “.ഇന്ദ്രജിത്ത് ജഗജിത്ത്,ചിരാഗ് ജാനി,ഷാജു ശ്രീധർ,ശ്രീജിത്ത് രവി,സുധീർ സുകുമാരൻ,അങ്കിത്മാധവ്,നന്ദൻ ഉണ്ണി,അബിൻ ബിനോ,എൻ എം ബാദുഷ,അൻസജ് ഗോപി,സ്വപ്ന പിള്ള തുടങ്ങിയവർക്കൊപ്പം പുതുമുഖങ്ങളും അഭിനയിക്കുന്നു.

ത്രികാൽ സ്റ്റുഡിയോസിന്റെ ബാനറിൽ പി ശിവപ്രസാദ്, അമീർ കൊച്ചിൻ, നിവിൻ ഡി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ആക്ഷൻ കോമഡി ചിത്രത്തിൻ്റെ ഛായാഗ്രഹണം രവിചന്ദ്രൻ നിർവഹിക്കുന്നു.
പ്രശസ്ത ഹൊറർ നോവലെഴുത്തുക്കാരനായ അനുരാഗ് ഗോപിനാഥ് തിരക്കഥ സംഭാഷണമെഴുതുന്നു
അൻസാജ് ഗോപി എഴുതിയ വരികൾക്ക് ഫോർ മ്യൂസിക് സംഗീതം പകരുന്നു.
സഹ നിർമ്മാണം- ബോണി അസ്സനാർ, അഭിമന്യു കൃഷ്ണൻ,
എഡിറ്റർ- ജിത്ത് ജോഷി, പ്രൊഡക്ഷൻ കൺട്രോളർ- ഇക്ബാൽ പാനായിക്കുളം, പ്രൊഡക്ഷൻ ഡിസൈനർ- ശ്യാം കാർത്തികേയൻ, വസ്ത്രാലങ്കാരം- സൂര്യ ശേഖർ, മേക്കപ്പ്- ജിതേഷ് പൊയ്യ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- കെ ജെ വിനയൻ, പ്രൊജക്ട് കോ ഓർഡിനേഷൻ- ഹരീഷ് എ വി, ടെക്നിക്കൽ സപ്പോർട്ട്- സ്റ്റീഫൻ വള്ളിയറ (ടെക് ഫിലിം), ഫിനാൻസ് കൺട്രോളർ- സുജിത്ത് സുധാകർ, സൗണ്ട് ഡിസൈൻ- ഹരി നാരായണൻ, സൗണ്ട് മിക്സിംഗ്- അജിത് എ ജോർജ്ജ്, സ്റ്റുഡിയോ- ഹൈ സ്റ്റുഡിയോസ്, ഡിജിറ്റൽ മാർക്കറ്റിംഗ്- ബി.സി ക്രിയേറ്റീവ്സ്, പ്രൊമോഷൻ കൺസൾട്ടൻ്റ്- മനു കെ തങ്കച്ചൻ, സ്റ്റിൽസ്- ജസ്റ്റിൻ ജെയിംസ്, പബ്ലിസിറ്റി ഡിസൈൻ- റോസ് മേരി ലില്ലു, മാജിക് മൊമെൻ്റ്സ്, വിതരണം- ഫസ്സ് ക്ലാസ്സ് ഫിലിംസ് ത്രൂ
ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്‌സ്. പ്രാരംഭ നടപടികൾ പൂർത്തിയാകുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബറിൽ ആരംഭിക്കും. പി.ആർ.ഒ- എ എസ് ദിനേശ്, പി.ശിവപ്രസാദ്

BREAKING NEWS
കോവിഡിനെ തുടർന്ന് ശരീരത്തിന്റെ ഒരുഭാഗത്തിന് ശേഷിക്കുറവ്, കിടപ്പുരോ​ഗിയായ ഭർത്താവിനെ നോക്കാനാവില്ല,  67 കാരനെ ഭാര്യയും ബന്ധുവും ചേർന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി... രണ്ട് പേർക്ക് ജീവപര്യന്തം തടവ് ശിക്ഷ
10 Nov 2026
BREAKING NEWS
റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ ഇടപെടണം; മോദിയോട് സഹായം തേടി സെലൻസ്‌കി
10 Nov 2026
BREAKING NEWS
ഏഴാം ക്ലാസുകാരിയെ ലൈം​ഗികമായി നിരന്തരം പീഡിപ്പിച്ചു, 13 കാരി ഏഴുമാസം ​ഗർഭിണി, 17 കാരനായ ഐടിഐ വിദ്യാർഥി പിടിയിൽ
10 Nov 2026
BREAKING NEWS
‘ജില്ലാ കളക്ടർക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചു, രാത്രിയിൽ മദ്യലഹരിയിൽ വസതിയിലുമെത്തി‘; ടിവികെ എംഎൽഎ ടിവികെ എംഎൽഎ അരുൾ വിഗ്നേഷിനെതിരെ കനിമൊഴി; ആകെ നാണക്കേട്, അടിയന്തര യോ​ഗം വിളിച്ച് പാർട്ടി അധ്യക്ഷൻ വിജയ്
10 Nov 2026