കരിങ്കുന്നത്തിൻ്റെ കഥ, കരിങ്കുന്നം ഗ്രാമം വളർത്തിയ ജോർജ് കുട്ടിയുടെ അതിജീവനത്തിൻ്റെ ആർദ്രമായ കഥ പറയുന്ന ജോർജ് കുട്ടി നെല്ലാപ്പാറയുടെ ഓർമ്മ പുസ്തകം,’പൊന്നൊഴുകും തോട്’ പ്രകാശനം ജൂലൈ 24ന്. ലോക സഞ്ചാരിയും സഫാരി ചാനൽ മാനേജിംഗ് ഡയറക്ടറുമായ സന്തോഷ് ജോർജ് കുളങ്ങര, തൊടുപുഴയുടെ ജനകീയ ഡോക്ടർ ജോസഫ് സ്റ്റീഫൻ ചാഴികാടന് നൽകി പുസ്തകം പ്രകാശനം ചെയ്യും. ജൂലൈ 24 വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് നെടിയകാട് ലിസ്യൂ പള്ളി ഓഡിറ്റോറിയത്തിൽ വച്ചാണ് പ്രകാശന ചടങ്ങുകൾ നടക്കുക.

















































