BREAKING NEWS

ട്രംപിന്റെ വാക്കിനു പുല്ലുവില!! ‘ഗാസയിൽ ധാരണയിലെത്തൂ, ബന്ദികളെ തിരിച്ചെത്തിക്കൂ’- ട്രംപ്, വടക്കൻ ‍ഗാസയിൽ ആക്രമണം കടുപ്പിക്കാൻ ഇസ്രയേൽ, ഞായറാഴ്ച നടന്ന ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു

· · 1 min read
Share: Copied!

ടെൽ അവീവ് : ഗാസയിൽ വെടിനിർത്തലിനും ബന്ദികളെ തിരിച്ചെത്തിക്കാനുമുള്ള ട്രംപിന്റെ ആഹ്വാനത്തിന് യാതൊരു വിലയും കൽപിക്കാതെ വടക്കൻ ‍ഗാസയിൽ ആക്രമണം കടുപ്പിക്കാൻ ഇസ്രയേൽ. വടക്കൻ ഗാസയിൽനിന്ന് എത്രയും പെട്ടെന്ന് ആളുകൾ ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേൽ സൈന്യം ആവശ്യപ്പെട്ടു.

സമൂഹമാധ്യമത്തിലെ പോസ്റ്റിലാണ് ‘ഗാസയിൽ ധാരണയിലെത്തൂ, ബന്ദികളെ തിരിച്ചെത്തിക്കൂ’ എന്ന് ട്രംപ് ആവശ്യപ്പെട്ടത്.‌ സൈനിക ഉദ്യോഗസ്ഥർ നെതന്യാഹുവിനെ കാണാനിരിക്കെയാണ് ട്രംപിന്റെ പോസ്റ്റ്. അതേ സമയം ഇന്നലെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഗാസയിൽ 11 പേർ കൊല്ലപ്പെട്ടു. ഇതിനിടെ, വെടിനിർത്തലിന് യുഎസ് പിന്തുണയോടെ ഈജിപ്തും ഖത്തറും നടത്തുന്ന മധ്യസ്ഥശ്രമങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അടുത്തയാഴ്ച യുഎസ് സന്ദർശിക്കുമെന്ന സൂചനകൾക്കിടെ, അദ്ദേഹത്തിനെതിരായ അഴിമതിക്കേസിലെ ഈയാഴ്ചത്തെ വിചാരണ ടെൽ അവീവിലെ കോടതി റദ്ദാക്കി. അതുപോലെ മന്ത്രി റോൺ ഡെർമർ ഈയാഴ്ച തന്നെ യുഎസിലെത്തും.

ഇതിനിടെ വടക്കൻ ഗാസയിലെ ആക്രമണം ബന്ദികളുടെ ജീവൻ അപകടത്തിലാക്കിയേക്കുമെന്ന് ഉദ്യോഗസ്ഥരെ അറിയിക്കുമെന്നാണു സൂചന. ഇതിനിടെ യുദ്ധം അവസാനിപ്പിച്ചുകൊണ്ടുള്ള ധാരണയ്ക്കു ശേഷമേ ബന്ദികളെ വിട്ടുകൊടുക്കൂവെന്ന് ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്. 20 ഇസ്രയേൽ സ്വദേശികളെങ്കിലും ഹമാസിന്റെ ബന്ദികളായുണ്ടെന്നാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ദമ്പതികളുടെ ആത്മഹത്യയ്ക്കു പിന്നിൽ ബ്ലേഡ് മാഫിയയുടെ ഭീഷണി? രശ്മിയെ ഹോസ്റ്റലിൽ സഹപ്രവർത്തകർക്കിടയിൽ അപമാനിച്ചു, വിഷ്ണുവിനെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി, മർദ്ദിച്ചു!! കൈകൾ കെട്ടിയ നിലയിൽ, മരിച്ചത് യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ്

BREAKING NEWS
മക്കൾ തമ്മിൽ അടിയുണ്ടാക്കുന്നത് കണ്ടതെ ഭയന്ന് അമ്മ മുറിയിൽ കയറി കതകടച്ചു, മദ്യപാനത്തിനിടെ സഹോദരങ്ങൾ തമ്മിൽ തർക്കം, അനിയനെ കത്തിക്കു കുത്തി വീഴ്ത്തി, ചോരയിൽ കുളിച്ചു ജീവനുവേണ്ടി പി‌ടയുന്ന സഹോദരന്റെ മുന്നിലിരുന്ന് ടിവി കണ്ടു... ആശുപത്രിയിൽ പോയി തിരിച്ചെത്തിയ അനിലിന്റെ ഭാര്യയും കുട്ടികളും കണ്ടത് കുത...
27 Oct 2026
BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026