BREAKING NEWS

എൽഡിഎഫിന്റെ തോൽവിക്കു കാരണം യുഡിഎഫ്-ബിജെപി ഡീല്‍, പത്തനാപുരത്ത് ബിജെപി വോട്ടുകള്‍ യുഡിഎഫിന് മറിച്ചു, സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇത്തരം ഡീലുകളുണ്ടായിരുന്നുവെന്ന് ഗണേഷ് കുമാര്‍

· · 1 min read
Share: Copied!

കൊല്ലം: പത്തനാപുരത്തെ എൽ.ഡി.എഫിന്റെ തോൽവിക്കു കാരണം യു.ഡി.എഫ്.-ബി.ജെ.പി. ഡീലെന്ന ആരോപണവുമായി മുൻ മന്ത്രി കെ.ബി. ഗണേഷ്‌കുമാർ. ഡീലിന്റെ ഭാഗമായി ബി.ജെ.പി. വോട്ടുകൾ യു.ഡി.എഫിന് മറിച്ചുവെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു. പത്തനാപുരത്ത് പ്രാതിനിധ്യമില്ലാത്ത ട്വന്റി ട്വന്റിക്ക് സീറ്റ് നൽകിയതും കഴിഞ്ഞ ചില തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് മണ്ഡലത്തിൽ ഇത്തവണ ബി.ജെ.പി.യുടെ വോട്ടുനില കുറഞ്ഞതും ഉയർത്തിക്കാട്ടിയാണ് അദ്ദേഹത്തിന്റെ ആരോപണം. ബി.ജെ.പി. ജയിച്ച മൂന്ന് മണ്ഡലങ്ങളിലും രണ്ടാംസ്ഥാനത്തെത്തിയത് എൽ.ഡി.എഫാണെന്നും വളരെ കുറഞ്ഞ വോട്ടിനാണ് ഇവിടങ്ങളിലെ ജയമെന്നും അദ്ദേഹം പറഞ്ഞു.

മൂന്നിടത്തും മൂന്നാമതാണ് കോൺഗ്രസ്. ആ സ്ഥലങ്ങളിൽ കഴിഞ്ഞ പാർലമെന്റ്-തദ്ദേശ തിരഞ്ഞെടുപ്പുകളിലെ വോട്ടുകൾ പോലും കോൺഗ്രസിന് ലഭിച്ചില്ല. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇത്തരം ഡീലുകൾ ഉണ്ടായിരുന്നെന്നും അദ്ദേഹം ആരോപിച്ചു.  2016-ൽ ബി.ജെ.പി. സ്ഥാനാർഥി ഭീമൻ രഘുവിന് 11,700 വോട്ടും 2021-ൽ ബി.ജെ.പി. സ്ഥാനാർഥിക്ക് 12,398 വോട്ടും ലഭിച്ച മണ്ഡലമാണ് പത്തനാപുരം. 2025-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ബി.ജെ.പി.ക്ക് ലഭിച്ചത് 23,000-ഓളം വോട്ടുകളാണ്.

ആ സ്ഥാനത്താണ് ഇപ്രാവശ്യം 7,031 വോട്ടുകളിൽ മാത്രമൊതുങ്ങിയത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. ജയിച്ച പല പഞ്ചായത്ത് വാർഡുകളിലും വോട്ടുകൾ രണ്ടക്കം കടത്താൻ പോലും ബി.ജെ.പി.ക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

BREAKING NEWS
ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ട്രെയിൻ സർവീസിൽ നിയന്ത്രണം; വന്ദേഭാരത് തൃശ്ശൂർ വരെ, പരശുറാമും നേത്രാവതിയും വൈകും
26 Oct 2026
BREAKING NEWS
"ഞാൻ കാൽ ഒരു ഇഷ്ടികപ്പുറത്ത് വെച്ചു, കത്തിയെടുത്തു, കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു, എനിക്ക് അത് മുറിച്ചുമാറ്റേണ്ടിവന്നു".... ദുരിതം നിറഞ്ഞ 491 ദിവസങ്ങൾ, സഹപ്രവർത്തകനേയും രക്ഷിക്കാനയച്ചവരെയുമെല്ലാം റഷ്യൻ സൈന്യം വകവരുത്തി, ഇരു കാലുകളും നഷ്ടപ്പെട്ടു, ഒടുവിൽ ഡ്രോണിൽ ആകാശമാർഗം ആ അത്ഭുത രക്ഷപ്പെടൽ... യ...
26 Oct 2026
BREAKING NEWS
ട്രംപ് ഇസ്രയേലിന്റെ ഉപകരണമോ? "ട്രംപിന്റെ ഇനി ശേഷിക്കുന്ന രണ്ടു വർഷം ഇറാനെതിരായ ദൗത്യം പൂർത്തിയാക്കാൻ ഇസ്രയേൽ ഉപയോഗിക്കണം, ശേഷം ആരായിരിക്കും യുഎസ് പ്രസിഡന്റാകുകയെന്ന് പറയാനാകില്ല"- ഇസ്രയേൽ പ്രധാനമന്ത്രി!! ടെൽ അവീവിന് മുകളിൽ ആണവസ്ഫോടനം നടക്കുന്നതായി നെതന്യാഹുവിന്റെ എഐ ചിത്രം, തെരഞ്ഞെടുപ്പിനു തൊട്ടു...
26 Oct 2026
BREAKING NEWS
"ഞങ്ങൾക്ക് ഒറ്റ തന്തയേ ഉള്ളൂ, അദ്ദേഹത്തെയാണ് കൊന്നുകളഞ്ഞത്!! ഞാനും എന്റെ അച്ഛനും ഒരുനാൾ ഇവിടെ പരാതി കൊടുക്കാൻ വന്നപ്പോൾ അച്ഛന്റെ അച്ഛനെ വിളിച്ച ടീംസ് ആണ്, എന്റെ അച്ഛന്റെ ചിതപോലും കത്തി തീർന്നിട്ടില്ല... എന്നിട്ടാണ് ഇവിടെ വന്ന് സംസാരിക്കുന്നത്, നീതിക്കായി ഏതറ്റം വരെയും പോകും- ജയബാലകൃഷ്ണന്റെ  മക്കൾ
26 Oct 2026