LATEST UPDATES

രണ്ടുതവണ അവൻ ​രോ​ഗമുക്തമായി, ഇത്തവണ രോ​ഗം അവനേയും കൊണ്ടുപോയി!! തനിക്ക് ഏറെ പ്രിയപ്പെട്ട കുട്ടിയുടെ വിയോ​ഗം ഫേസ്‌ബുക്കിലൂടെ പങ്കുവച്ച് ഗായകൻ ജി വേണുഗോപാൽ

· · 1 min read
Share: Copied!

തനിക്ക് ഏറെ പ്രിയപ്പെട്ട ഒരു കുട്ടിയുടെ വിയോഗത്തിന്റെ വേദനയിലാണ് ഗായകൻ ജി വേണുഗോപാൽ. കാൻസർ ബാധിച്ച് മരിച്ച ആദിത്യൻ എന്ന കുട്ടിയുടെ മരണമാണ് അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചത്. അദ്ദേഹത്തിന്റെ പേരിൽ പ്രവർത്തിക്കുന്ന ‘സസ്‌നേഹം ജി വേണുഗോപാൽ’ എന്ന ചാരിറ്റി ഫൗണ്ടേഷൻ അഞ്ച് വർഷത്തോളമായി കുട്ടിയ്ക്ക് ചികിത്സാ സഹായം നൽകിവരികയായിരുന്നു.

നന്നേ ചെറിയ പ്രായത്തിൽ തന്നെ കാൻസർ ബാധിച്ച ആദിത്യൻ രണ്ട് തവണ രോഗമുക്തി നേടിയിരുന്നു. എന്നാൽ മൂന്നാം തവണ വീണ്ടും രോഗം ബാധിച്ചതോടെ കുട്ടിയെ രക്ഷിക്കാനായില്ല. ആദിത്യന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ ഫേസ്‌ബുക്കിൽ പങ്കുവച്ചുകൊണ്ടാണ് വേണുഗോപാൽ, കുട്ടിയുടെ മരണവിവരം അറിയിച്ചത്.

കോടതിക്കുള്ളിലേക്ക് കൂളായി നടന്നുവരുന്ന ഉന്നതരായ പ്രതികൾ കോടതിക്കുള്ളിലെത്തുമ്പോൾ കുഴഞ്ഞുവീണും, ഈ പ്രവണത അവസാനിപ്പിക്കണം, പ്രതികൾ ഈ അവസരം ഉപയോ​ഗിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നു- ഹൈക്കോടതി

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ആദിത്യൻ യാത്രയായി. ചെറുപ്രായത്തിൽ തന്നെ അർബുദം അവനെ പിടി കൂടിയിരുന്നു. 2 തവണ അവൻ രോഗത്തിൽ നിന്ന് മുക്തനായി. മൂന്നാം തവണയും രോഗം പിടിമുറുക്കിയപ്പോൾ, ഇന്നലെ വൈകുന്നേരത്തോടെ അവൻ നമ്മളെ വിട്ടു പോയി. ഏതാണ്ട് കഴിഞ്ഞ 5 വർഷമായി സസ്നേഹം പലപ്പോഴായി ആദിത്യന് ചികിത്സാ സഹായം നൽകിയിരുന്നു. ഏറ്റവുമൊടുവിൽ സതീശൻ മാസ്റ്ററുടെ പേരിലുള്ള എൻഡോവ്മെന്റ് ഫണ്ട് 25000 രൂപയുടെ സഹായവും നൽകി. ആദിത്യന്റെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുന്നു. ഒപ്പം ആ കുടുംബത്തിനായി ചെയ്യാൻ കഴിയുന്ന സഹായങ്ങൾ ചെയ്യാൻ സസ്നേഹം എന്നുമുണ്ടാകും…

BREAKING NEWS
‘ബോധപൂർവമുള്ള അപകടമല്ല’ വാദം തള്ളി കോടതി; സുഹൈലിന് ഉടൻ ജാമ്യമില്ല; നവംബർ 16- വരെ ബോസ്റ്റൽ സ്കൂളിൽ; കൂട്ടാളികൾ മൂവരും പുറത്തേക്ക്
06 Nov 2026
BREAKING NEWS
"കൃഷ്ണദാസ് അങ്ങനെ പറയില്ല; പി.പി. ദിവ്യ ആരാണ്? അവർ വലിയ അഴിമതിക്കാരിയാണ്. ഇത്തരക്കാർക്ക് വരാനുള്ള വഴിയമ്പലമല്ല ബിജെപി. പി.പി. ദിവ്യയെ പാർട്ടിയിൽ എടുക്കില്ല": കെ. സുരേന്ദ്രൻ; "എനിക്ക് 56 വയസ്സേ ആയിട്ടുള്ളൂ. ജൂനിയറാണ്; ഗവർണർ പദവി ആഗ്രഹിച്ചിട്ടില്ല"
06 Nov 2026
BREAKING NEWS
ആദ്യം ഭാര്യയെ കൊന്നു; പാർട്ടിയുണ്ടെന്ന് പറഞ്ഞ് ബന്ധുക്കളെ വിളിച്ചുവരുത്തി കൂട്ടക്കൊല, അരക്കല്ലുകൊണ്ട് തലയ്ക്കടിച്ച് 7 പേരെ കൊന്നു;മൃതദേഹങ്ങൾ പലിടത്തായി ഉപേക്ഷിച്ചു; ടാക്സി ഡ്രൈവർ പിടിയിൽ
06 Nov 2026
BREAKING NEWS
41-കാരനായ ഡോക്ടറാണ് പരാതിക്കാരൻ; നവംബർ 2ന് വൈകീട്ട് 6.30-നും രാത്രി 10.30-നും ഇടയിലായിരുന്നു സംഭവം; വിളിച്ചുവരുത്തിയത് ഹണിട്രാപ്പിനെന്ന് സംശയം; നടിയും കൂട്ടാളികളും പറയുന്നത് മറ്റൊരു കഥ, ദുരൂഹതയേറുന്നു
06 Nov 2026