BREAKING NEWS

ക്ഷണക്കത്ത് നല്‍കാത്തതില്‍ പരാതിയില്ല, എല്ലാം ജനങ്ങൾക്കറിയാം, അഭിനന്ദനങ്ങള്‍, പ്രതികരണവുമായി ജി സുധാകരന്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: നേരെക്കടവ്-മാക്കേക്കടവ് പാലത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിൽ അതൃപ്തി പരസ്യമാക്കി ജി. സുധാകരന്‍ എം.എല്‍.എ. ഒന്നാം പിണറായി സർക്കാറിന്‍റെ കാലത്ത് താൻ പൊതുമരാമത്ത് മന്ത്രി ആയിരിക്കുമ്പോൾ നേരിട്ടു വൈക്കത്തും ആലപ്പുഴ ഭാഗത്തും സഞ്ചരിച്ച ശേഷമാണ് പാലത്തിനായി 80 കോടിയോളം രൂപ അനുവദിക്കുകയും വൈക്കം ഭാഗത്ത് തറക്കല്ലിടുകയും ചെയ്തതെന്ന് സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു. പരിപാടിയുടെ ക്ഷണക്കത്ത് നല്‍കാത്തതില്‍ പരാതിയില്ല.

പക്ഷേ എല്ലാം ജനങ്ങൾക്കറിയാം. പാലം സാക്ഷാത്കരിച്ച എല്ലാവർക്കും അഭിനന്ദനങ്ങളെന്നും കുറിപ്പിൽ പറയുന്നു. കഴിഞ്ഞദിവസം മുഖ്യമന്ത്രി വി.ഡി. സതീശനാണ് പാലം ഉദ്ഘാടനം ചെയ്തത്.

ഉദ്ഘാടന പരിപാടിയിലേക്ക് സുധാകരനെ ക്ഷണിച്ചിരുന്നില്ല. 2016ൽ തുടങ്ങിയ നിർമാണം പല സാങ്കേതിക തടസ്സങ്ങൾ കൊണ്ടും നീണ്ടുപോയത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു.

BREAKING NEWS
'ഒരു ജോലിയുണ്ട് ചെയ്യാൻ കഴിയുമോ'? ടെല​ഗ്രാം ചാറ്റ് വഴി ബോസ്... സിനഗോഗിന് തീയിട്ട എബിൻ വെളിപ്പെടുത്തിയ ആ ബോസ് ലോറൻസ് ബിഷ്ണോയി? ബിഷ്ണോയ് ഗ്രൂപ്പിന്റെ പേരിലുള്ള ടെലിഗ്രാം ഗ്രൂപ്പിൽ അംഗമെന്ന് കണ്ടെത്തൽ!! വാളകത്തെ വീട്ടിലും യൂസ്ഡ് കാർ ഷോറൂമിലും പെട്രോൾ ബോംബ് എറിഞ്ഞതിനു പ്രതിഫലമായി നൽകിയത് 5000 രൂപയ്ക്...
19 Oct 2026
BREAKING NEWS
വാടക ചോദിച്ചത് ഇഷ്ടപ്പെട്ടില്ല, പിന്നാലെ വാക്കുതര്‍ക്കം, അഭിഭാഷകനെ വെടിവച്ച് കൊന്ന് ഡെലിവറി ജീവനക്കാര്‍
19 Oct 2026
BREAKING NEWS
ലോറി താമരശ്ശേരി ചുരം ഒൻപതാംവളവിൽ നിയന്ത്രണം ലോറി അപടത്തിൽ പെട്ടു; സംരക്ഷണഭിത്തി ഇടിച്ചു പൊളിച്ചു; കൊക്കയിലേക്ക് പതിക്കാതിരുന്നത് തലനാരിഴയ്ക്ക്; ഡ്രൈവറും, ക്ലീനറും ചാടി രക്ഷപ്പെട്ടു
19 Oct 2026
BREAKING NEWS
നെന്മാറ ഇരട്ടക്കൊലപാതകം: കൊല്ലപ്പെട്ട സുധാകരന്റെ മകൾക്ക് ഉടൻ സർക്കാർ ജോലി നല്‍കും, കുടുംബത്തിനൊപ്പമെന്ന് രമേശ് ചെന്നിത്തല
19 Oct 2026