BREAKING NEWS

“ആരോടാണ് എന്താണ് സംസാരിക്കുന്നത് എന്ന് ബേബിക്ക് അറിയില്ല, കേരളത്തിലെ റോഡുകൾ ഒന്നും ദൈവം തമ്പുരാൻ കൊണ്ട് വന്നതല്ല, ഞാൻ മന്ത്രി ആയിരുന്നപ്പോൾ പണിതതാണ്. നിൽക്കാൻ കൊള്ളാത്ത പാർട്ടി ആയതു കൊണ്ടാണ് രാജിവച്ചത്”- ജി സുധാകരന്‍

· · 1 min read
Share: Copied!

ആലപ്പുഴ: തിരഞ്ഞെടുപ്പിൽ മത്സരിക്കാനല്ല താൻ പാർട്ടി വിട്ടതെന്ന് കോൺഗ്രസ് നേതാവ് ജി സുധാകരൻ. കേരളത്തിലെ റോഡുകൾ ഒന്നും ദൈവം തമ്പുരാൻ കൊണ്ട് വന്നതല്ല. ഞാൻ മന്ത്രി ആയിരുന്നപ്പോൾ പണിതതാണ്. ആരോടാണ് എന്താണ് സംസാരിക്കുന്നത് എന്ന് ബേബിക്ക് അറിയില്ലെന്നും സുധാകരൻ വിമർശിച്ചു. ഞാൻ പാർട്ടി വിട്ടത് നിൽക്കാൻ കൊള്ളാത്ത പാർട്ടി ആയതു കൊണ്ടാണ്. ഞങ്ങൾ വളർന്നു വന്ന പാർട്ടിയല്ല ഇന്നത്തേത്.

എന്റെ അച്ഛന് വിളിച്ചവരെ ബേബി തിരുത്തിയില്ല. ഒരുപാട് അച്ഛൻമാർ ഉള്ളവരായിരിക്കും അങ്ങനെ പറയുന്നത്. എനിക്ക് ഒരു അച്ഛനെയുള്ളൂവെന്നും സുധാകരൻ വിമർശിച്ചു. ഇ ഡി കേസിൽ പിണറായി വിജയനെ കല്ലെറിയാനില്ല. പക്ഷേ ആ മര്യാദ എന്നോട് കാണിച്ചില്ല. ഇഡിയെ തള്ളിപ്പറയാനുമില്ല.

നിയമം അതിന്റെ വഴിക്ക് പോകട്ടെയെന്നും സുധാകരൻ പറഞ്ഞു. റിപ്പോർട്ടർ ചാനലിലെ പൊലീസ് റെയ്‌ഡിലും അദ്ദേഹം പ്രതികരിച്ചു. കൊള്ളയും അഴിമതിയും കാട്ടിയതിനാണ് റിപ്പോർട്ടറിൽ റെയ്ഡ് നടത്തിയത്. സന്തോഷം ഒന്നുമില്ല, അനുഭവിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

BREAKING NEWS
എവിടെ പോയാലും എന്നെ വിളിക്കുന്ന അവന്‍, അന്ന് മാത്രം വിളിച്ചില്ല, നീ പോയെന്ന് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല, എനിക്ക് നീ വെറുമൊരു കാമറാമാന്‍ ആയിരുന്നില്ല, ഇനി എന്റെ ജീവിതകാലം മുഴുവന്‍ നിന്റെ ഉമ്മയ്ക്കും ഉപ്പയ്ക്കും ഒരു മകനെപ്പോലെ ഞാന്‍ കൂടെയുണ്ടാകും, നെഞ്ചുപൊട്ടി ഉബൈദ്
01 Nov 2026
BREAKING NEWS
മത്സ്യ വ്യാപാരിയില്‍ നിന്ന് 5000 രൂപ കൈക്കൂലി വാങ്ങി, പഞ്ചായത്ത് ഹെഡ് ക്ലാര്‍ക്ക് പിടിയില്‍
01 Nov 2026
BREAKING NEWS
ചങ്ങനാശ്ശേരി കുടുംബത്തിന്റെ കൂട്ടമരണത്തിൽ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ച് അന്വേഷണം; ഓൺലൈൻ ഗെയിമിങ്, ട്രേഡിങ് ഇടപാടുകളും പരിശോധിക്കും
01 Nov 2026
BREAKING NEWS
കഴിഞ്ഞ സർക്കാരിന്റെ കാലത്തും കാലടി സർവകലാശാലയിൽ 90 മുതൽ 120 ദിവസവും വരെ വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തിരുന്നു, എന്തേ അന്ന് SFI-ക്കാർ മന്ത്രിയോട് ചോദ്യം ചോദിച്ചില്ല? വിദ്യാർഥികൾക്കെതിരായ അച്ചടക്ക നടപടികളിൽ സർക്കാർ ഇടപെടാറില്ല, സസ്‌പെൻഡ് ചെയ്യുന്നതും തിരിച്ചെടുക്കുന്നതുമെല്ലാം സർവകലാശാലയുടെ അധികാര പര...
01 Nov 2026