BUSINESS

സ്വതന്ത്ര 5ജി ലഭ്യത; ജിയോയുടെ കരുത്തില്‍ മുന്നേറി ഇന്ത്യ, ആഗോള 5ജി എസ്എ ലഭ്യതയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്: ഊക്ക്‌ല റിപ്പോര്‍ട്ട്

· · 1 min read
Share: Copied!

2024 രണ്ടാം സാമ്പത്തിക പാദത്തില്‍ 5ജി സ്റ്റാന്‍ഡ് എലോണ്‍ (എസ്എ) ലഭ്യതയില്‍ വന്‍ മുന്നേറ്റം നടത്തി ഇന്ത്യ. ഇന്ത്യയിലെ 5ജി എസ്എ ലഭ്യത 52 ശതമാനത്തിലേക്കാണ് എത്തിയിരിക്കുന്നതെന്ന് പുതിയ ഊക്ക്‌ല റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവിലുള്ള 4ജി ശൃംഖലകളെ ആശ്രയിക്കാതെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന 5ജി ശൃംഖല എന്നതാണ് 5ജി സ്റ്റാന്‍ഡ് എലോണ്‍ എസ്എ എന്നതുകൊണ്ടുദ്ദേശിക്കുന്നത്. അതായത് തനതായ 5ജി മുന്നേറ്റത്തില്‍ അതിവേഗമാണ് ഇന്ത്യയും ജിയോയും കുതിക്കുന്നത്. റിലയന്‍സ് ജിയോയുടെ നെറ്റ്വര്‍ക്ക് വിപുലീകരണമാണ് ഇന്ത്യയില്‍ 5ജി എസ്എ ലഭ്യത 52 ശതമാനത്തിലേക്ക് എത്തിക്കുന്നതില്‍ നിര്‍ണായകമായതെന്നാണ് വിലയിരുത്തല്‍.

ആഗോള 5ജി എസ്എ ലഭ്യതയില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യയെന്ന് ഊക്ക്‌ലയുടെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 5ജി ഡിവൈസുകള്‍ ഉപയോഗിക്കുന്ന ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് മൊബൈല്‍ നെറ്റ് വര്‍ക്ക് ഉപയോഗിക്കുന്ന സമയത്തിന്റെ 52 ശതമാനവും 5ജി ശൃംഖല ലഭ്യമാകുന്നുവെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

2024 സാമ്പത്തിക വര്‍ഷത്തെ മൂന്നാംപാദത്തില്‍ മുകേഷ് അംബാനി നയിക്കുന്ന ബിസിനസ് സാമ്രാജ്യത്തിന്റെ ഭാഗമായ ജിയോ 170 മില്യണ്‍ 5ജി ഉപയോക്താക്കളുണ്ടെന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 5ജി സേവനങ്ങള്‍ രാജ്യമൊട്ടാകെ ലഭ്യമായിത്തുടങ്ങിയതോടെ കൂടുതല്‍ ഉപയോക്താക്കള്‍ 5ജിയിലേക്ക് ചേക്കേറുന്നതാണ് ദൃശ്യമാകുന്നത്.

രാജ്യത്താകമാനം 5ജി സേവനങ്ങള്‍ ലഭ്യമാകുന്നത് 5ജി ഡിവൈസുകളുടെ വര്‍ധനയ്ക്ക് വഴിവെച്ചിട്ടുണ്ട്. ജിയോ 5ജി സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം 2024 ഡിസംബറിലാണ് 170 മില്യണ്‍ പിന്നിട്ടത്. നിലവില്‍ റിലയന്‍സ് ജിയോയുടെ ശൃംഖലയിലെ ഡാറ്റ ട്രാഫിക്കില്‍ നല്ലൊരു ശതമാനവും വിഹിതവും കൈയാളുന്നത് 5ജിയാണ്. ജിയോയുടെ അത്യാധുനിക 5ജി സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വേഗത്തില്‍ ഡാറ്റ ട്രാന്‍സ്ഫര്‍ സാധ്യമാക്കുന്നു. മികച്ച മൊബൈല്‍ അനുഭവം നല്‍കുകയും ചെയ്യുന്നു.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026