BREAKING NEWS

കുർബാന തർക്കത്തിലെ സമവായം അംഗീകരിക്കില്ല, സമവായത്തോട് എതിർപ്പ്, എറണാകുളം അങ്കമാലി അതിരൂപത തർക്കത്തിൽ ഫാദർ അഗസ്റ്റിൻ വട്ടോളി വികാരി സ്ഥാനം രാജിവച്ചു

· · 1 min read
Share: Copied!

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ കുർബാന തർക്കത്തെ തുടർന്ന് ഫാദർ അഗസ്റ്റിൻ വട്ടോളി കടമക്കുടി സെന്റ് അഗസ്റ്റിൻ പള്ളി വികാരി സ്ഥാനം രാജിവച്ചു. കുർബാന തർക്കത്തിലെ സമവായം അംഗീകരിക്കാനാവില്ലെന്നും സമവായത്തോടുള്ള എതിർപ്പുകൊണ്ടാണ് രാജിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പൗരോഹിത്യ പദവിയിൽ തുടരുമെന്നും ഫാദർ അറിയിച്ചു.

അതേസമയം സഭാ നേതൃത്വവും വൈദികരും ചർച്ച ചെയ്താണ് സമവായം ഉണ്ടാക്കിയത്. അതിൽ ജനാഭിമുഖ കുർബാന അർപ്പിക്കാൻ സാധിക്കും. എന്നാൽ എല്ലാ പള്ളികളിലും ഏകീകൃത കുർബാനയും അർപ്പിക്കണം എന്നതായിരുന്നു തീരുമാനം. പിന്നാലെ ഫാദർ അഗസ്റ്റിൻ വട്ടോളിയെ കടമക്കുടി സെന്റ് അഗസ്റ്റിൻ പള്ളിയുടെ വികാരിയായി നിയമിച്ചിരുന്നു. എന്നാൽ സമവായം അംഗീകരിക്കുന്നില്ലെന്നും അതിൽ പ്രതിഷേധം അറിയിച്ചുകൊണ്ട് രാജിവയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇടവകയിൽ ജനാഭിമുഖ കുർബാന മാത്രമാണ് അർപ്പിച്ചുകൊണ്ടിരുന്നത്. ചിലർ മറ്റ് ആവശ്യം കൂടി മുന്നോട്ടുവച്ചു. അവിടെ ഒരു ഭിന്നതയ്ക്ക് താൻ ഇല്ലെന്നും ഫാദർ പറയുന്നു.

ക്ഷമിക്കണം… ഞങ്ങള്‍ കാരണം നിങ്ങളുടെ ജീവിതം നശിക്കരുത്, ഞങ്ങൾ പോകുന്നു… ഭിന്നശേഷിക്കാരനായ മകനുമായി ഫ്ലാറ്റിൽ നിന്ന് ചാടി ജീവനൊടുക്കി 37കാരി

BREAKING NEWS
41.9% വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിക്ക് 28 സീറ്റുകളിൽ ലീഡ്, ആഘോഷത്തിന് തുടക്കമിട്ട് അനുയായികൾ!! രാഷ്ട്രീയത്തിൽനിന്ന് വിരമിക്കണമെന്ന് ഐസൻകോട്ട്
28 Oct 2026
BREAKING NEWS
ആന്ധ്ര തീരത്ത് അർണബ് ചുഴലിക്കാറ്റ് കരതൊട്ടു, കരയിലെത്താനെടുത്തത് ആറു മണിക്കൂർ, കാറ്റിന്റെ വേഗം ചില സമയങ്ങളിൽ 150 കിലോമീറ്റർ വരെ!! 1.8 ലക്ഷം പേരെ ഒഴിപ്പിച്ചു, ആന്ധ്ര, ഒഡീഷയിലെ വിവിധ ജില്ലകളിൽ കനത്ത മഴ, ട്രെയിൻ, വിമാന സർവീസുകൾ റദ്ദാക്കി...ഇന്നും നാളെയും കനത്ത മഴ തുടരാൻ സാധ്യത- Video
28 Oct 2026
BREAKING NEWS
കുറച്ചുനാളുകളായി കൂട്ടുകാരുമൊത്തുള്ള 16ന്റെ കറക്കം കാറിലും ബൈക്കിലുമായി... വാഹനം ഓടിക്കുന്ന റീൽസെടുത്ത് സാമൂഹികമാധ്യമങ്ങളിൽ പങ്കുവെക്കും, ദിവസങ്ങളോളം തക്കം പാർത്തിരുന്ന് ഒടുവിൽ കൗമാരക്കാരനെ ബൈക്കോടെ പൊക്കി പോലീസ്, മാതാവിനെതിരെ കേസ്
28 Oct 2026
BREAKING NEWS
നിയമം കാക്കുന്ന ന്യായാധിപന്റെ മകൻ ചെയ്തതെല്ലാം നിയമലംഘനങ്ങൾ, 17 കാരൻ കാറിനു പുറമേ ലൈസെൻസില്ലാതെ ബൈക്കും പറത്തും!! ബൈക്കിൽ പോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന്, ജഡ്ജിയുടെ ഫ്ലാറ്റിൽ നിന്ന് ആഡംബര ബൈക്ക് കസ്റ്റഡിയിലെടുത്തു, ജഡ്ജിക്ക് സസ്പെൻഷന് മുന്നോടിയായി കാരണം കാണിക്കൽ നോട്ടിസ് നൽകും, കൗമാരക്കാരന് 2...
28 Oct 2026