കൊച്ചി : പ്രമുഖ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ എലൈറ്റ് ഡെവലപ്പേഴ്‌സിന്റെ ഏറ്റവും പുതിയ അൾട്രാ ലക്ഷ്വറി ഭവന പദ്ധതിയായ ‘എലൈറ്റ് അനന്ത’യ്ക്ക് കവടിയാർ ഗോൾഫ് ലിങ്ക്‌സിൽ തുടക്കമായി. പദ്ധതിയുടെ ശിലാസ്ഥാപന കർമ്മം തിരുവിതാംകൂർ രാജകുടുംബാംഗം അദിത്യ വർമ്മ നിർവ്വഹിച്ചു.
എലൈറ്റ് ഡെവലപ്പേഴ്‌സ് ഡയറക്ടറും സി.ഇ.ഒ.യുമായ അർജുൻ രാജീവൻ, എലൈറ്റ് ഫുഡ്സ് ആൻഡ് ഇന്നൊവേഷൻസ് ഗ്രൂപ്പ് ഡയറക്ടർ ഡനേസ രഘുലാൽ, ഫിനാൻസ് ഡയറക്ടർ ശ്രീറാം എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ശബരിമല, ആറ്റുകാൽ, ശ്രീ പത്മനാഭസ്വാമി ക്ഷേത്രങ്ങളിലെ മുൻ മേൽശാന്തി ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് ഭൂമി പൂജ ചടങ്ങുകൾ നടന്നത്.
തിരുവനന്തപുരത്തെ ഏറ്റവും പ്രശസ്തവും അഭിമാനകരവുമായ കവടിയാർ കൊട്ടാരം, രാജ്ഭവൻ, ട്രിവാൻഡ്രം ഗോൾഫ് ക്ലബ്, ടെന്നീസ് ക്ലബ് എന്നിവയ്ക്ക് തൊട്ടടുത്താണ് ഈ ആധുനിക സ്‌കൈ വില്ല ഉയരുന്നത്. 4,372 ചതുരശ്ര അടി വിസ്തീർണ്ണമുള്ള, 4 കിടപ്പുമുറികളോട് കൂടിയ 12 സ്‌കൈ വില്ലകളാണ് ഈ പ്രൊജക്റ്റിലുള്ളത്. 2028 ഡിസംബറിൽ പണി പൂർത്തിയാകും.

അയൽവീടുകളുമായി ചുവരുകളോ കോറിഡോറുകളോ പങ്കിടാത്തതിനാൽ പൂർണ്ണമായ സ്വകാര്യത ഉറപ്പാക്കുന്നു എന്നതാണ് ഈ ഭവനങ്ങളുടെ പ്രധാന സവിശേഷത. ഓരോ നിലയിലും ഒരു സ്‌കൈവില്ല മാത്രമാണ് ക്രമീകരിച്ചിരിക്കുന്നത്.
3.4 മീറ്റർ ഉയരമുള്ള മേൽക്കൂരകൾ, നഗരത്തിന്റെ മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന വിശാലമായ ബാൽക്കണികൾ, വി.ആർ.എഫ്. സോൺഡ് എയർ കണ്ടീഷനിംഗ്, ഓരോ വീടിനും മൂന്ന് കാറുകൾ വരെ പാർക്ക് ചെയ്യാനുള്ള സൗകര്യം എന്നിവയും ഇതിലുണ്ട്.
ടവറിന്റെ മുകൾനിലയിൽ റൂഫ്ടോപ്പ് പൂൾ, സൺ ഡെക്ക്, പച്ചപ്പ് നിറഞ്ഞ സ്‌കൈ ലോഞ്ച്, പ്രൈവറ്റ് ഫിറ്റ്‌നസ് സെന്റർ, സൗന (Sauna), മനോഹരമായി ലാൻഡ്‌സ്‌കേപ്പ് ചെയ്ത അറൈവൽ ഫോർകോർട്ട് എന്നിവ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ, വീടുകളുടെ ദീർഘകാല പരിപാലനം, വാറന്റി, ലീഗൽ അസിസ്റ്റൻസ് എന്നിവ ഉറപ്പാക്കുന്ന എലൈറ്റ് ഡെവലപ്പേഴ്‌സിന്റെ സിഗ്‌നേച്ചർ ആഫ്റ്റർ സെയിൽസ് കൺസേർജ് സേവനമായ ‘എലൈറ്റ് എഡ്ജ്’ (Elite Edge) പിൻബലവും ഈ പദ്ധതിക്കുണ്ട്.


















































