BREAKING NEWS

കണ്ണൂർ സർവ്വകലാശാലയ്‌ക്കെതിരെ കേസ് നടത്താൻ സർവകലാശാല ഫണ്ടിൽ നിന്ന് പണം ഉപയോഗിച്ചു: വിവാദമായതിനെ തുടർന്ന് പണം തിരിച്ചടച്ച് മുൻ വിസി

· · 1 min read
Share: Copied!

കണ്ണൂർ: കണ്ണൂർ സർവകലാശാലയ്ക്ക് എതിരെ കേസ് നടത്താൻ മുൻ വി സി സർവകലാശാലയുടെ പണം ഉപയോഗിച്ചെന്ന് ഓഡിറ്റ് റിപ്പോർട്ട്. തുടർന്ന് പണം തിരിച്ചടച്ച് മുൻ വി സി ഡോ ഗോപിനാഥ് രവീന്ദ്രൻ. കേസിനായി സർവകലാശാല ഫണ്ടിൽ നിന്ന് അനുവദിച്ച നാല് ലക്ഷം രൂപയാണ് തിരിച്ചടച്ചത്. വിസി നിയമനം റദ്ദാക്കിയതിന് എതിരെ സർവകലാശാലയെ എതിർ കക്ഷിയാക്കി ഗോപിനാഥ് രവീന്ദ്രൻ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്‌തിരുന്നു

2022-23 ഓഡിറ്റ് റിപ്പോർട്ടിൽ തുക അനുവദിച്ചത് ക്രമ പ്രകാരമല്ലെന്ന് കണ്ടെത്തി. സിൻഡിക്കേറ്റിന്റെ അസാധാരണ നടപടി അന്ന് വിവാദമായിരുന്നു. വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട കേസിൽ 2022 ഒക്ടോബർ 21-ന് സുപ്രീംകോടതി വിധി വന്നതിന് പിറകെയായിരുന്നു സംഭവങ്ങളുടെ തുടക്കം.വിസി നിയമനത്തിന് പാനൽ നൽകുന്നതിന് പകരം ഒരാളുടെ പേര് മാത്രം ശുപാർശ ചെയ്തതിന്റെ അടിസ്ഥാനത്തിലുള്ള നിയമനമാണ് സുപ്രീംകോടതി റദ്ദാക്കിയത്.

തുടർന്ന് ഗോപിനാഥ് രവീന്ദ്രന്റെ നിയമനം ​ഗവർണം റദ്ദാക്കുകയായിരുന്നു. ഇതിനെതിരെയാണ് ചാൻസലറെ ഒന്നാം എതിർകക്ഷിയും സംസ്ഥാന സർക്കാരിനെ രണ്ടാം എതിർകക്ഷിയും കണ്ണൂർ സർവകലാശാലയെ മൂന്നാം എതിർകക്ഷിയുമാക്കി ഗോപിനാഥ് രവീന്ദ്രൻ കോടതിയിൽ കേസ് ഫയൽ ചെയ്തത്.

BREAKING NEWS
കോവളം സ്പാ കേസ്: 16-കാരിയെ വയനാട്ടിലെത്തിച്ചും പീഡിപ്പിച്ചു; വൈത്തിരിയിലെ വൻകിട ഹോട്ടലിൽ മൂന്ന് ആഡംബര മുറികൾ 5ലക്ഷം രൂപ അഡ്വാൻസ് നല്കി വാടകയ്ക്കെടുത്തു; ഡ്രീംസ്' സ്പായിൽ രഹസ്യ മുറികൾ; 200-ലേറെ ഗർഭനിരോധന ഉറകളും രേഖകളും കണ്ടെത്തി
09 Nov 2026
BREAKING NEWS
‘ആദ്യ വിവാഹവും മക്കളുമുള്ള കാര്യവും മറച്ചുവെച്ച് വീണ്ടും വിവാഹം, വൈകിയാണ് എല്ലാം അറിഞ്ഞത്; ജീവനക്കാരുടെ സാന്നിധ്യത്തിൽ ജാതി അധിക്ഷേപം, മർദ്ദനം; കേസ് നല്കിയതിനു പിന്നാലെ കൊല്ലാൻ ​ഗൂഢാലോചന‘; മന്ത്രിയുടെ പരാതിയിൽ ഭർത്താവിനെ പിടികൂടി പോലീസ്
09 Nov 2026
BREAKING NEWS
ഡ്രൈവർ ഉറങ്ങിപ്പോയി, കെഎസ്ആർടിസി ബസ് എതിർദിശയിൽ നിന്നു വന്ന സ്കൂട്ടറിലിടിച്ച് 15 കാരിക്ക് ദാരുണാന്ത്യം, അപകടം അച്ഛനൊപ്പം വാഹനത്തിൽ സ‍ഞ്ചരിക്കവേ... ഇ‌ടിയു‌ടെ ആഘാതത്തിൽ കുട്ടി ബസിനടിയിലേക്ക് തെറിച്ചുവീണു, അച്ഛനും പരുക്ക്!! ഡ്രൈവർ ഇറങ്ങിയോടി
09 Nov 2026
BREAKING NEWS
ഇറാന്റെ തന്ത്രപ്രധാന കേന്ദ്രമായ ഖെഷ്‌മ് ദ്വീപിൽ അമേരിക്കൻ ആക്രമണം; നാലിടങ്ങളിൽ സ്ഫോടനം, ഹോർമുസിൽ സംഘർഷം രൂക്ഷം; 'ടാസ്‌ക് ഫോഴ്‌സ് അയൺ ഗേറ്റ്' എന്ന പുതു സൈനിക നീക്കം ആരംഭിച്ചു; ലോകചരിത്രത്തിലെ ഏറ്റവും വലിയ നാവിക ഉപരോധം': ട്രംപ്; യുദ്ധം വീണ്ടും ആരംഭിച്ചാൽ അമേരിക്കയ്ക്കുമേൽ "നരകം പെയ്യിക്കും" എന്ന് ഇ...
09 Nov 2026