BREAKING NEWS

പൂർവ വിദ്യാർത്ഥി സം​ഗമത്തിനെത്തി അധ്യാപികയുടെ സ്നേഹം പിടിച്ചുപറ്റി, ബിസിനസ് ചെയ്യാനെന്ന വ്യാജേന ലക്ഷങ്ങൾ തട്ടിയെടുത്തു, 27.5 ലക്ഷവും 21 പവനുമായി മുങ്ങിയ 51 കാരനും ഭാര്യയും പിടിയിൽ

· · 1 min read
Share: Copied!

പരപ്പനങ്ങാടി: 31 വര്‍ഷത്തിനുശേഷം പൂര്‍വവിദ്യാര്‍ഥി സംഗമത്തിനെത്തി പരിചയം പുതുക്കിയയാള്‍ പൂര്‍വാധ്യാപികയുടെ പണവും സ്വര്‍ണാഭരണങ്ങളും തട്ടി മുങ്ങി. വൈകാതെ കര്‍ണാടകത്തിലെ ഹാസനില്‍നിന്ന് ഇയാളും ഭാര്യയും അറസ്റ്റിലായി. കര്‍ണാടകയില്‍ ഒളിച്ചുതാമസിക്കുകയായിരുന്ന ചെറിയമുണ്ടം തലക്കടത്തൂര്‍ സ്വദേശി നീലിയത്ത് വേര്‍ക്കല്‍ ഫിറോസ് (51), ഭാര്യ റംലത്ത് (45) എന്നിവരെയാണ് പരപ്പനങ്ങാടി പോലീസ് ഇന്‍സ്പെക്ടര്‍ വിനോദ് വലിയാട്ടൂരും സംഘവും പിടികൂടിയത്. 1988-90 കാലത്ത് തന്നെ പഠിപ്പിച്ച പരപ്പനങ്ങാടി സ്വദേശിയായ അധ്യാപികയെയാണ് തട്ടിപ്പിനിരയാക്കിയത്. പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ പരിചയംപുതുക്കിയശേഷം ഇയാള്‍ അധ്യാപികയുടെ സ്‌നേഹം പിടിച്ചുപറ്റി.

പിന്നീട് ഭാര്യയുമൊത്ത് അധ്യാപികയുടെ വീട്ടിലെത്തി സ്വര്‍ണവുമായി ബന്ധപ്പെട്ടുള്ള ബിസിനസ് തുടങ്ങുന്നതിനായി പണം ആവശ്യപ്പെട്ടു. ആദ്യം ഒരുലക്ഷം രൂപ നല്‍കി. ലാഭവിഹിതമെന്ന പേരില്‍ 4000 രൂപവീതം ഏതാനും മാസം അധ്യാപികയ്ക്കു നല്‍കി. തുടര്‍ന്ന് മൂന്നുലക്ഷം രൂപ കൈവശപ്പെടുത്തി. ഇതിന് മാസം 12,000 രൂപവീതം നല്‍കി. പിന്നീട് പലതവണകളായി 27.5 ലക്ഷം രൂപ കൈവശപ്പെടുത്തി.

ഇതോടെ ലാഭവിഹിതം നിലച്ചു. വിവരമന്വേഷിച്ച അധ്യാപികയോട് ബിസിനസിലേക്ക് കൂടുതല്‍ പണം ഇറക്കേണ്ടതുണ്ടെന്ന് അറിയിച്ചതോടെ അധ്യാപിക തന്റെ കൈവശമുള്ള 21 പവന്‍ സ്വര്‍ണാഭരണവും നല്‍കി. തിരൂരിലെ ബാങ്കില്‍ പണയപ്പെടുത്തിയ ഈ സ്വര്‍ണാഭരണങ്ങള്‍ പിന്നീട് ഇയാള്‍ വിറ്റു.

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026