BREAKING NEWS

മന്ത്രിസഭയിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ ഉമ്മൻ ചാണ്ടിയെ പീഡനക്കേസിൽ ഉൾപ്പെടുത്തി നാറ്റിക്കും, എൽഡിഎഫില്‍ ചേർന്ന് എംഎൽഎയും മന്ത്രിയും ആയിട്ട് ബാക്കി കാണിച്ചുകൊടുക്കാം, സോളാർ പീഡനക്കേസിലെ പരാതിക്കാരിയോട് ഗണേഷ് പറയുന്നത് താന്‍ കേട്ടെന്ന് മുൻ പേഴ്സണല്‍ സ്റ്റാഫ്

· · 1 min read
Share: Copied!

കൊട്ടാരക്കര: മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ‌ ചാണ്ടിയെക്കൂടി പീഡനക്കേസിൽ‌ ഉൾപ്പെടുത്തണമെന്നു സോളർ പീഡനക്കേസിലെ പരാതിക്കാരിയോട് കെ.ബി.ഗണേഷ്കുമാർ പറയുന്നതു താൻ നേരിട്ടു കേട്ടെന്നു മന്ത്രി ഗണേഷ്കുമാറിന്റെ മുൻ പഴ്സനൽ സ്റ്റാഫ് അംഗം എസ്.ഇ.സഞ്ജയ്ഖാൻ കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഇ.ആർ.അർജുൻരാജിനു മൊഴി നൽകി. മന്ത്രിസഭയിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ ഉമ്മൻ ചാണ്ടിയെ പീഡനക്കേസിൽ ഉൾപ്പെടുത്തി നാറ്റിക്കുമെന്നും അടുത്ത തവണ എൽഡിഎഫ് മുന്നണിയിൽ ചേർന്ന് എംഎൽഎയും മന്ത്രിയും ആകുമെന്നും അപ്പോൾ നമുക്കു കാണാമെന്നും ഗണേഷ്കുമാർ പറഞ്ഞതായും സഞ്ജയ്ഖാൻ മൊഴി നൽകി.

ഗണേഷ്കുമാറിന്റെ പഴ്സനൽ സ്റ്റാഫ് അംഗമായി 2001 മുതൽ 2004 വരെ പ്രവർത്തിച്ച സഞ്ജയ്ഖാൻ നിലവിൽ ഡിസിസി ജനറൽ സെക്രട്ടറിയാണ്.കുടുംബപ്രശ്നങ്ങളെത്തുടർന്നു മന്ത്രിസഭയിൽ നിന്നു രാജിവച്ച കെ.ബി.ഗണേഷ്കുമാറിനെ തിരികെ മന്ത്രിയാക്കാത്തതിലെ വിരോധം കാരണമാണു കേസിൽ ഉൾപ്പെടുത്തിയതെന്നും സഞ്ജയ്ഖാൻ പറഞ്ഞു.

സോളർ പീഡനക്കേസിലെ പരാതിക്കാരി സോളർ അന്വേഷണ കമ്മിഷനു മുന്നിൽ ഹാജരാക്കിയ കത്തിൽ 4 പേജുകൾ കൂട്ടിച്ചേർത്തതിനു പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ച് അഡ്വ. സുധീർ ജേക്കബ് അഡ്വ. ജോളി അലക്സ് മുഖേന ഫയൽ ചെയ്ത ഹർജിയിലെ സാക്ഷിയാണു സഞ്ജയ്ഖാൻ. കേസിലെ ഒന്നാം പ്രതി സോളർ പീഡനക്കേസ് പരാതിക്കാരിയും രണ്ടാം പ്രതി ഗണേഷ്കുമാറും ആണ്

BREAKING NEWS
ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ട്രെയിൻ സർവീസിൽ നിയന്ത്രണം; വന്ദേഭാരത് തൃശ്ശൂർ വരെ, പരശുറാമും നേത്രാവതിയും വൈകും
26 Oct 2026
BREAKING NEWS
"ഞാൻ കാൽ ഒരു ഇഷ്ടികപ്പുറത്ത് വെച്ചു, കത്തിയെടുത്തു, കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു, എനിക്ക് അത് മുറിച്ചുമാറ്റേണ്ടിവന്നു".... ദുരിതം നിറഞ്ഞ 491 ദിവസങ്ങൾ, സഹപ്രവർത്തകനേയും രക്ഷിക്കാനയച്ചവരെയുമെല്ലാം റഷ്യൻ സൈന്യം വകവരുത്തി, ഇരു കാലുകളും നഷ്ടപ്പെട്ടു, ഒടുവിൽ ഡ്രോണിൽ ആകാശമാർഗം ആ അത്ഭുത രക്ഷപ്പെടൽ... യ...
26 Oct 2026
BREAKING NEWS
ട്രംപ് ഇസ്രയേലിന്റെ ഉപകരണമോ? "ട്രംപിന്റെ ഇനി ശേഷിക്കുന്ന രണ്ടു വർഷം ഇറാനെതിരായ ദൗത്യം പൂർത്തിയാക്കാൻ ഇസ്രയേൽ ഉപയോഗിക്കണം, ശേഷം ആരായിരിക്കും യുഎസ് പ്രസിഡന്റാകുകയെന്ന് പറയാനാകില്ല"- ഇസ്രയേൽ പ്രധാനമന്ത്രി!! ടെൽ അവീവിന് മുകളിൽ ആണവസ്ഫോടനം നടക്കുന്നതായി നെതന്യാഹുവിന്റെ എഐ ചിത്രം, തെരഞ്ഞെടുപ്പിനു തൊട്ടു...
26 Oct 2026
BREAKING NEWS
"ഞങ്ങൾക്ക് ഒറ്റ തന്തയേ ഉള്ളൂ, അദ്ദേഹത്തെയാണ് കൊന്നുകളഞ്ഞത്!! ഞാനും എന്റെ അച്ഛനും ഒരുനാൾ ഇവിടെ പരാതി കൊടുക്കാൻ വന്നപ്പോൾ അച്ഛന്റെ അച്ഛനെ വിളിച്ച ടീംസ് ആണ്, എന്റെ അച്ഛന്റെ ചിതപോലും കത്തി തീർന്നിട്ടില്ല... എന്നിട്ടാണ് ഇവിടെ വന്ന് സംസാരിക്കുന്നത്, നീതിക്കായി ഏതറ്റം വരെയും പോകും- ജയബാലകൃഷ്ണന്റെ  മക്കൾ
26 Oct 2026