BREAKING NEWS

ട്രോളി ബാഗിൽ 12 പാക്കറ്റുകളിലാക്കി ഹൈഡ്രോപോണിക് കഞ്ചാവ്, മിസ്സിസ് കേരള ഫസ്റ്റ് റണ്ണർ അപ്പ് പിടിയില്‍

· · 1 min read
Share: Copied!

മുംബൈ:  ഹൈഡ്രോപോണിക് കഞ്ചാവുമായി മുൻ മിസിസ് കേരള മത്സരാർത്ഥി മുംബൈ വിമാനത്താവളത്തിൽ അറസ്റ്റിൽ. മിസ്സിസ് കേരള ഗ്ലോബൽ 2025 ഫസ്റ്റ് റണ്ണർ അപ്പായ ഹർഷ സണ്ണിയാണ് അറസ്റ്റിലായത്. വയനാട് മാനന്തവാടി സ്വദേശിനിയാണ് യുവതി . ബാങ്കോക്കിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിയ ഹർഷ സണ്ണിയെ എയർ ഇന്റലിജന് സ് യൂണിറ്റാണ് പിടികൂടിയത്.

സംശയത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വിശദമായ പരിശോധനയിൽ ട്രോളി ബാഗിൽ നിന്നുമാണ് 12 പാക്കറ്റുകളിൽ ഒളിപ്പിച്ച ഹൈഡ്രോപോണിക് കഞ്ചാവ് പിടിച്ചെടുത്ത്. അന്താരാഷ്‌ട്ര വിപണിയിൽ ഇവയ്‌ക്ക് 11.82 കോടി രൂപയിലധികം വരും.

നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) നിയമത്തിലെ ഗുരുതര വകുപ്പുകൾ പ്രകരമാണ് ഹർഷ സണ്ണിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

BREAKING NEWS
കോടതിയിലേക്കുള്ള യാത്രക്കിടെ രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹവും ആംബുലൻസും കൂട്ടിയിടിച്ച് അപകടം, നിരവധി പേർക്ക് പരുക്ക്, കോൺഗ്രസ് നേതാവ് സുരക്ഷിതൻ!! അപകടം 2018 ൽ ബെംഗളൂരുവിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ അമിത് ഷായ്‌ക്കെതിരെ അപകീർത്തി പരാമർശം നടത്തിയ കേസിൽ ഇന്ന് വിധി വരാനിരിക്കെ
26 Oct 2026
BREAKING NEWS
മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാറിടിച്ച് അധ്യാപകന് ദാരുണാന്ത്യം, സുഹൃത്തിന്റെ വാരിയെല്ലൊടിഞ്ഞു
26 Oct 2026
BREAKING NEWS
പ്രായപൂർത്തിയാകാത്ത മകന് വാഹനമോടിക്കാൻ കൊടുത്തു, അഡീഷണൽ സെഷൻസ് ജഡ്ജിയായ പിതാവ് പ്രതി, കേസെടുത്ത് പോലീസ്!! കേസന്വേഷിക്കാൻ എസ്ഐടി... 17 കാരന് ജാമ്യം അനുവദിച്ചത് മുൻകാല കുറ്റകൃത്യങ്ങളില്ലെന്ന കാര്യം പരിഗണിച്ച്
26 Oct 2026
BREAKING NEWS
അഞ്ചുതെങ്ങിലെ പ്രമുഖ ക്രമിനൽ- അസ്വാഭാവിക മരണക്കേസുകളിൽ അന്വേഷണത്തിന് നേതൃത്വം നൽകി, കഴിഞ്ഞവർഷം കുറ്റാന്വേഷണ മികവിനുള്ള മെഡൽ നേടി... പോലീസ് ഉദ്യോഗസ്ഥൻ ഭാര്യവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ, മരിച്ചത് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻസ് ബ്യൂറോ ഇൻസ്പെക്ടർ
26 Oct 2026