BREAKING NEWS

ഉമ്മൻ ചാണ്ടിയുടെ ജീവിതം തുറന്ന പുസ്തകമാണ്, കേരളത്തിലെ ജനങ്ങള്‍ക്ക് അദ്ദേഹത്തെ അറിയാം, ഗണേഷിന്റെ സംസാരം ശരിയല്ല, കയ്യിലിരിപ്പുകൊണ്ടാണ് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താതിരുന്നത്, അതിന് ഉമ്മൻ ചാണ്ടിയെ പഴിച്ചിട്ട് കാര്യമില്ല – കെ സി ജോസഫ്

· · 1 min read
Share: Copied!

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ ആരോപണത്തില്‍ മന്ത്രി ഗണേഷ്കുമാറിനെ രൂക്ഷമായി വിമര്‍ശിച്ച് മുൻ മന്ത്രി കെ സി ജോസഫ്. ഗണേഷ് ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കണ്ട. ഉമ്മൻ ചാണ്ടി ആരാണെന്നും ഗണേഷ് ആരാണെന്നും കേരളത്തിലെ ജനങ്ങൾക്ക് അറിയാം. വിവാദ പരാമർശങ്ങൾ അംഗീകരിക്കാൻ കഴിയില്ല. ഗണേഷിന്റെ കുഴപ്പംകൊണ്ടാണ് മന്ത്രി സഭയിൽനിന്നും അദ്ദേഹത്തെ മാറ്റി നിർത്തിയതെന്നും കെ.സി. ജോസഫ് പറഞ്ഞു.

കേസുമായി ബന്ധപ്പെട്ടാണ് ഗണേഷിനോട് രാജിവെക്കാൻ യുഡിഎഫ് ആവശ്യപ്പെട്ടത്. ആരോപണങ്ങൾ തുടർച്ചയായി ഉണ്ടായതുകൊണ്ടാണ് മന്ത്രിസഭയിൽ പിന്നീട് ഉൾപ്പെടുത്താത്തത്. അതിന് ഉമ്മൻ ചാണ്ടിയെ പഴിച്ചിട്ട് കാര്യമില്ല- അദ്ദേഹം കൂട്ടിച്ചേർത്തു. സരിത എഴുതിയ കത്തിൽ നാല് പേജുകൾ കൂട്ടിച്ചേർത്തു. ഈ ഭാഗത്താണ് ഉമ്മൻ ചാണ്ടിക്കെതിരേ പരാമർശങ്ങൾ ഉണ്ടായത്. ആ നാല് പേജുകൾ കൂടിയതിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചന ഉണ്ട്.

ആ കേസിലെ ഒന്നാം പ്രതി സരിതയും രണ്ടാം പ്രതി ഗണേഷ് കുമാറുമാണ്. ഉമ്മൻ ചാണ്ടി ഒരിക്കലും കുടുംബം കലക്കുന്ന ആളല്ല. അദ്ദേഹം ഒരിക്കലും അങ്ങനെ ചെയ്യില്ല. ചെയ്തു എന്ന് പറഞ്ഞാൽ കേരളത്തിലെ ആരും വിശ്വസിക്കില്ല. ഗണേഷൻ എന്ത് പറഞ്ഞാലും ശരി ജനം അത് വിശ്വസിക്കില്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടല്ല പരാമർശം വന്നത്. ഗണേഷ് കുമാറിനെ പോലൊരാൾ ഒരു കാര്യം പറയുമ്പോൾ കുറച്ചു കൂടി ഗൗരവത്തിൽ സംസാരിക്കേണ്ടതായിരുന്നു. സംസാരത്തിന്റെ ധ്വനി ശരിയല്ല. ഞാനെന്തൊക്കെയോ വിളിച്ചു പറയുമെന്ന് ഭീഷണിപ്പെടുത്തുകയാണ്.

ഉമ്മൻ ചാണ്ടിയുടെ പൊതു ജീവിതം കേരളത്തിലെ ജനങ്ങൾക്ക് മുമ്പിൽ തുറന്ന പുസ്തകമാണ്. മടിയിൽ പൊതിയുള്ളവൻ വഴിയിൽ പേടിച്ചാൽ മതി. ഗണേഷൻ രാജിവെക്കണമെന്നത് ഉമ്മൻ ചാണ്ടിയുടെ മാത്രം തീരുമാനമല്ല. കേസ് ഉണ്ടായപ്പോൾ യുഡിഎഫ് ചർച്ച ചെയ്തു. യുഡിഎഫ് നിർദേശമായിരുന്നു മന്ത്രി ഗണേഷൻ രാജിവെക്കുക എന്ന്. മുഖ്യമന്ത്രി അത് ആവശ്യപ്പെടുകയായിരുന്നുവെന്ന് മാത്രം. പുറത്താക്കിയിട്ടില്ല. പിന്നീട് എടുക്കാമെന്ന് പറഞ്ഞിട്ടുണ്ടോ എന്നെനിക്കറിയില്ല. ഉമ്മൻ ചാണ്ടി തെറ്റുകാരനല്ലെന്നും കെ സി ജോസഫ് പറഞ്ഞ

BREAKING NEWS
വന്നു വന്ന് വീട്ടിലിരുന്ന് മദ്യം നിർമ്മിക്കാനുള്ള വിദ്യയ്ക്ക് വരെ എഐ സഹായം !! നിർമാണ രീതികൾ പഠിച്ച് വ്യാജമദ്യം നിർമിച്ച് വിതരണം ചെയ്ത സംഘം പിടിയിൽ; ആക്രി കടയിൽ നിന്ന് ശേഖരിച്ച പ്രമുഖ ബ്രാൻഡുകളുടെ കാലിക്കുപ്പികളിൽ നിറച്ച് വില്പന!
29 Oct 2026
BREAKING NEWS
സ്‌കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ്! 400 മീറ്ററിൽ പുതിയ വിജയിയെ പ്രഖ്യാപിച്ചു; കായികമേളാ ചരിത്രത്തിൽ ആദ്യമായാണ് എല്ലുപരിശോധനയിലൂടെ പ്രായത്തട്ടിപ്പ് കണ്ടെത്തുന്നത്; കൂടുതൽ പരാതികൾ ഉയരുന്നു
29 Oct 2026
BREAKING NEWS
എംഎൽഎമാർക്ക് 98,000 രൂപയാകും; മന്ത്രിമാർക്ക് 1.33 ലക്ഷം, ശമ്പള വർദ്ധനയ്ക്ക് മന്ത്രിസഭാ അംഗീകാരം; 6.70 കോടിയ്ക്ക് 480 ഐപാഡുകൾ വാങ്ങാൻ തീരുമാനം
29 Oct 2026
BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026