തൊടുപുഴ: സിപിഐ സംസ്ഥാന കൗൺസിലിൽനിന്ന് തന്നെ ഒഴിവാക്കിയത് മനഃപൂർവമാണെന്ന് ഇടുക്കി മുൻ ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമൻ. സംസ്ഥാന കൗൺസിലിൽനിന്ന് ഒഴിവാക്കപ്പെടുന്ന പ്രായപരിധി 75 വയസ്സ് ആയിരിക്കെയാണ് 72 വയസ്സുള്ള ശിവരാമനെ പാർട്ടി തഴഞ്ഞത്.
പ്രായപരിധിയല്ല കാരണം. മനഃപൂർവം ഒഴിവാക്കിയതാണെന്ന് കെ.കെ.ശിവരാമൻ പറഞ്ഞു
അവരുടെ പല കാര്യങ്ങൾക്കും ഞാനൊരു തടസ്സമാകാം എന്നു തോന്നിക്കാണും. ഇടുക്കി ജില്ലയിലെ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പാർട്ടി നിലപാടിനെതിരെയും സർക്കാരിനെതിരെയും പ്രതികരിച്ചിട്ടുണ്ട്. അതും കാരണമാകാം. നിലവിൽ ചെറിയ ആരോഗ്യ പ്രശ്നങ്ങളുണ്ട്. പക്ഷേ, ഒഴിവാക്കാൻ കാരണം അതല്ല.
ഇത് പെട്ടെന്നുള്ള പാർട്ടി തീരുമാനമല്ല. എനിക്കു നേരത്തേ തന്നെ സൂചന ലഭിച്ചിരുന്നു. പുറത്താക്കുമെന്ന് ഉറപ്പായാണ് ആലപ്പുഴയിലെ പാർട്ടി സംസ്ഥാന സമ്മേളനത്തിൽ പങ്കെടുത്തത്. വലിയ ഗൗരവമായി കാണുന്നില്ല. മുന്നോട്ടും ഇതേ നിലപാട് തന്നെ സ്വീകരിക്കും. പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കും.
24 വർഷം സംസ്ഥാന കൗൺസിലിലും 6 വർഷം സംസ്ഥാന എക്സിക്യൂട്ടീവിലും ഉണ്ടായിരുന്നു. 14 വർഷത്തോളം സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറിയായി. നിലവിൽ ജില്ലാ കൗൺസിൽ അംഗമാണ്. ഏതു സ്ഥാനമാണോ അതനുസരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു
മനഃപൂർവം തഴഞ്ഞു…പല വിഷയങ്ങളിലും പാർട്ടി നിലപാടിനെതിരെ പ്രതികരിച്ചത് അവർക്ക് ഇഷ്ടപ്പെട്ടില്ല, ഒഴിവാക്കുമെന്ന് നേരത്തെ അറിയാമായിരുന്നു, സിപിഐക്കെതിരെ മുൻ ജില്ലാ സെക്രട്ടറി
YOU MAY ALSO LIKE
BREAKING NEWS
മിനി കൂപ്പർ 500 മീറ്റർ ദൂരം പിന്നിട്ടത് വെറും 11 സെക്കൻഡുകൊണ്ട്!! അപകടത്തിന് ഏകദേശം അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കി.മീ. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 144 കി.മീ... ബ്രേക്ക് പെഡൽ അമർത്തിയത് അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ്... നെടുമ്പാശ്ശേരി വാഹനാ...
BREAKING NEWS
പോർച്ചുഗലിലെ ജനങ്ങളോട്, നമ്മുടെ ദേശീയ ടീമിന്റെ ഏഴാം നമ്പർ ജഴ്‌സി തിരികെ ഏൽപ്പിക്കേണ്ട ദിവസം വന്നിരിക്കുന്നു, 23 വർഷക്കാലം ആ ജഴ്‌സി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങളിലേക്ക് അഭിമാനത്തോടെ കൊണ്ടുപോകാൻ അവസരം ലഭിച്ചു, ആ ജഴ്‌സിഎന്റേത് മാത്രമായിരുന്നില്ലെന്ന് എനിക്ക് തോന്നിയിരുന്നു, അതൊരു വലി...
BREAKING NEWS
തളച്ചത് കടന്നൽക്കൂടിന് സമീപം; ആനയ്ക്കും പാപ്പാന്മാർക്കും ശരീരമാസകലം കുത്തേറ്റു, രക്ഷകരായി അഗ്നിരക്ഷാസേന
BREAKING NEWS
’അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല, കസ്റ്റഡിയിലെടുത്ത സമയം മുതൽ 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം’; നിർണ്ണായക ഉത്തരവുമായി സുപ്രീംകോടതി