BREAKING NEWS

കാര്‍ വാടകയ്ക്കെടുത്ത് മയക്കുമരുന്ന് കടത്തല്‍, മുന്‍ എയര്‍ഹോസ്റ്റസും സഹായിയും അറസ്റ്റില്‍, പിടിച്ചെടുത്തത് ലക്ഷങ്ങള്‍ വിലവരുന്ന ലഹരിമരുന്ന്

· · 1 min read
Share: Copied!

ന്യൂഡൽഹി: ഗുജറാത്തിലെ വഡോദരയിൽനിന്ന് മുംബൈയിലേക്ക് കാറിൽ കൊണ്ടുവന്ന ലക്ഷങ്ങളുടെ ലഹരിമരുന്ന് പിടികൂടി. മയക്കുമരുന്ന് കടത്താൻ ശ്രമിച്ച മുൻ എയർഹോസ്റ്റസും സഹായിയും അറസ്റ്റിലായി. മാൻസി സയീദ് (41), സഹായി സുഹൈൽ സുലൈമാൻ ഷെയ്ഖ് (20) എന്നിവരാണ് അറസ്റ്റിലായത്. മാൻസി സയീദ് ലഹരി മാഫിയയുടെ പ്രധാന കണ്ണിയാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വഡോദരയിൽനിന്ന് മുംബൈയിലേക്ക് കാറിൽ വലിയ തോതിൽ എം.ഡി. (മെഫെഡ്രോൺ) മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന് സൂറത്ത് ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചതിനെത്തുടർന്നാണ് പരിശോധന നടത്തിയത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡൽഹി-മുംബൈ എക്‌സ്പ്രസ് വേയിലെ ടോൾ പ്ലാസയ്ക്ക് സമീപം ഉദ്യോഗസ്ഥർ സംശയാസ്പദമായ കാർ തടഞ്ഞ് നടത്തിയ പരിശോധനയിൽ 977 ഗ്രാം മയക്കുമരുന്ന് കണ്ടെടുക്കുകയായിരുന്നു. കൂടാതെ മയക്കുമരുന്ന് പാക്ക് ചെയ്യാൻ ഉപയോഗിച്ചിരുന്ന പ്ലാസ്റ്റിക് ബാഗുകളും പാത്രങ്ങളും നിരവധി മൊബൈൽ ഫോണുകളും പോലീസ് കണ്ടെടുത്തു. ചോദ്യം ചെയ്യലിൽ, മുംബൈയിൽനിന്ന് കാർ വാടകയ്ക്കെടുത്താണ് മയക്കുമരുന്ന് കൊണ്ടുവരുന്നതിനായി വഡോദരയിലേക്ക് യാത്രചെയ്തതെന്ന് അവർ വെളിപ്പെടുത്തി. വഡോദര റെയിൽവേ സ്റ്റേഷന് സമീപമുള്ള ഒരു സ്ത്രീയിൽ നിന്നാണ് മയക്കുമരുന്ന് ലഭിച്ചത്.

മയക്കുമരുന്ന് മുംബൈയിലെത്തിച്ച് ചെറിയ പാക്കറ്റുകളിലാക്കിയായിരുന്നു വിൽപന. അഞ്ച് മുതൽ 10 ഗ്രാം വരെ മയക്കുമരുന്ന് പാക്കറ്റുകളിലാക്കി ആവശ്യാനുസരണം വിൽക്കുക എന്നതായിരുന്നു രീതി. രണ്ട് പ്രതികളും മുംബൈയിലെ സാന്താക്രൂസിൽ താമസിക്കുന്നവരും നിരവധി വർഷങ്ങളായി പരസ്പരം അറിയാവുന്നവരുമാണ്. മലേഷ്യൻ എയർലൈൻസിൽ ജോലിചെയ്തിരുന്ന മുൻ എയർ ഹോസ്റ്റസായ മാൻസി പല രാജ്യങ്ങളും സന്ദർശിച്ചിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. 2015 മുതൽ മാൻസി മയക്കുമരുന്ന് ശൃംഖലയുമായി ചേർന്ന് പ്രവർത്തിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 2021-ൽ മധ്യപ്രദേശിലെ ഇൻഡോറിൽവെച്ച് മയക്കുമരുന്നുമായി ഇവർ അറസ്റ്റിലായിരുന്നു. ഈ കേസിൽ നാല് വർഷത്തോളം തടവിൽ കഴിഞ്ഞിരുന്നു.

BREAKING NEWS
റോഡിലെങ്ങും ചിതറിത്തെറിച്ച നിലയിൽ അരിയും സാധനങ്ങളും, കണ്ണുനിറയ്ക്കും കാഴ്ച; ‘ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് വീട്ടുകാരറിയാതെ ബെൻസ് കാറുമായി പുറത്തിറങ്ങിയത്; വലിയ മഴയായിരുന്നതിനാൽ റോഡ് കാണത്തില്ലായിരുന്നു‘; 17-കാരന്റെ മൊഴി
25 Oct 2026
BREAKING NEWS
‘ഗവർണറുടേത് അധികാരദുർവിനിയോഗം; പോകുന്ന പോക്കിൽ നിയമവിരുദ്ധ നീക്കം കൂടി’; രാഷ്ട്രപതിക്ക് ശുപാർശ അയച്ചതിൽ അർലേക്കർക്കെതിരെ പിണറായി
25 Oct 2026
BREAKING NEWS
ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍
25 Oct 2026
BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026