BREAKING NEWS

സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങൾ തുടർസംഭവമാകുന്നു; കർമ്മ പദ്ധതി, സർപ്പ ആപ്പ് സേവനം ഒരുക്കി വനംവകുപ്പ്; പാമ്പുപിടുത്തത്തിൽ പരിശീലനം നേടിയ വോളണ്ടിയർമാരുടെ സേവനം 24 മണിക്കൂറും

· · 1 min read
Share: Copied!

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ വർദ്ധിക്കുന്ന സൗഹചര്യത്തിൽ കർമ്മ പദ്ധതിയുമായി വനംവകുപ്പ്. പരീശിലനം നേടിയ 3600 ഓളം സർപ്പ വോളണ്ടിയർമാരുടെ സേവനം പഞ്ചായത്ത് തലത്തിൽ ഉപയോഗപ്പെടുത്താൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ നിർദ്ദേശം നൽകി. പാമ്പുകളെ പിടിച്ച് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാൻ 24 മണിക്കൂറും ഇവരുടെ സേവനം ഉപയോഗപ്പെടുത്താം. വനംവകുപ്പിൻെറ സർപ്പ ആപ്പു വഴിയും വോളണ്ടിയർമാരുടെ സേവനം ഉറപ്പുവരുത്താം. എല്ലാ പഞ്ചായത്തുകളിലും വോണ്ടറിയർമാരും വനപാലകരും പാമ്പുകടി ഒഴിവാക്കുന്നതിനുള്ള ബോധവത്ക്കരണം നടത്തും.

ഉയർന്ന ചൂട് രേഖപ്പെടുത്തുന്നതിലാണ് ഇഴ ജന്തുക്കള്‍ മാളത്തിൽ നിന്നും പുറത്തേക്ക് വരുന്നത്. വീടിന് സമീപമുള്ള മാളങ്ങള്‍ വിള്ളലുകള്‍, പൊന്തൽകാടുകള്‍ എന്നിവ നീക്കം ചെയ്യണം. ഭക്ഷ്യാവശിഷ്ടങ്ങള്‍ നീക്കം ചെയ്യാതെ ഇട്ടിരിക്കുന്നതിനാൽ എലികള്‍ വരാനുള്ള സാധ്യതയുണ്ട്. ഇര തേടി പാമ്പുകള്‍ എത്താതിരിക്കാൻ പരിസര ശുചിത്വം ഉറപ്പുവരുത്തണമെന്നും കുട്ടികള്‍ കളിക്കളത്തിൽ കളിക്കുമ്പോള്‍ പ്രത്യേക ജാഗ്രത പുലർത്തണമെന്നും ചീഫ് വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു. കുറ്റിക്കാടുകളും ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്തുള്ള അടിക്കാടുകളും വെട്ടിത്തെളിക്കുന്നതിനായി ജില്ലാ തല സമിതികള്‍ക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും വനംവകുപ്പ് അറിയിച്ചു.

അതേ സമയം ഇന്നലെ ചിറയിൻകീഴിൽ എട്ടിവയസ്സുകാരൻ പാമ്പുകടിയേറ്റു മരിച്ച സംഭവത്തിൽ ചിറയിൻകീഴ് ആശുപത്രി സൂപ്രണ്ട് ഡിഎംഒക്ക് റിപ്പോർട്ട് നൽകും. കുട്ടിയെ ചികിത്സിക്കുന്നതിൽ വീഴ്ച വന്നുവെന്ന് ആക്ഷേപം വന്ന സാഹചര്യത്തിലാണ് റിപ്പോർട്ട് തേടിയത്.

BREAKING NEWS
എസിപിക്കെതിരെ ലൈം​ഗികാതിക്രമ പരാതിയുമായി രം​ഗത്തെത്തിയ വനിതാ മാധ്യമപ്രവർത്തകയ്‌ക്കെതിരെ മറുപരാതിയുമായി വിവേക് ഭഗത്!! ജാതീയമായി അധിക്ഷേപിച്ചു, ലൈംഗിക വേട്ടക്കാരനാണെന്ന തരത്തിൽ ആരോപണങ്ങൾ ഉന്നയിച്ച് അപകീർത്തിപ്പെടുത്തി- പരാതിയിൽ കേസെടുത്തു
15 Oct 2026
BREAKING NEWS
ഇസ്‌ലാമിനെയും പ്രവാചകൻ മുഹമ്മദ് നബിയെയും അപമാനിച്ച് സമൂഹമാധ്യമത്തിൽ മതനിന്ദ പോസ്റ്റിട്ടു!! മാപ്പ് പറഞ്ഞ് പോസ്റ്റിട്ടിട്ടും അറസ്റ്റിലായി!! ശ്രീലങ്കൻ യുവാവിന്റെ വധശിക്ഷ സൗദി റദ്ദാക്കി
15 Oct 2026
BREAKING NEWS
ഡൽഹിയിൽ രാഹുൽ ഗാന്ധി കാണിക്കുന്നത് മയക്കുമരുന്ന് ഉള്ളിൽ ചെല്ലുമ്പോഴുള്ള വെപ്രാളം, മയക്കുമരുന്ന് അമിതമായി ഉള്ളിൽ ചെല്ലുമ്പോഴുള്ള താണ്ഡവമാണത്... ബംഗ്ലാദേശികളും പാക്കിസ്ഥാനികളും അടക്കമുള്ളവർ ഇവിടെ വന്ന് കള്ളവോട്ട് ചെയ്തിട്ട് പോകുന്ന സാഹചര്യമാണുള്ളത്, അതു തടയാനാണ് എസ്ഐആർ- ആർ ശ്രീലേഖ
15 Oct 2026
BREAKING NEWS
ജർമനിയിൽ പാർപ്പിട സമുച്ചയത്തിനു തീപിടിച്ച് മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം, 5 പേർ ചികിത്സയിൽ, കൊല്ലപ്പെട്ടത് ഇടുക്കി, പെരിനാട്, കാലടി സ്വദേശികൾ!! കെട്ടിടത്തിന് തീപിടിച്ചതിനു പിന്നിൽ സാങ്കേതിക തകരാറല്ലെന്ന് പ്രാഥമിക നി​ഗമനം, റൊമാനിയൻ പൗരൻ അറസ്റ്റിൽ
15 Oct 2026