BREAKING NEWS

പുറത്തും അകത്തും ഫുൾ പോലീസ് പ്രൊട്ടക്ഷൻ!! പോലീസ് കാവലിൽ പൊതുമധ്യത്തിൽ നിന്നു മദ്യം അകത്താക്കുന്ന ടിപി വധക്കേസ് പ്രതികളുടെ ദൃശ്യങ്ങൾ പുറത്ത്

· · 1 min read
Share: Copied!

തലശേരി: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ പോലീസ് കാവലിൽ ഹോട്ടലിലിരുന്നു മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കൊടി സുനിയും സംഘവും മദ്യപിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. കോടതിയിൽ നിന്ന് മടങ്ങുമ്പോൾ തലശേരിയിലെ ഒരു ഹോട്ടലിന്റെ മുറ്റത്ത് വച്ചായിരുന്നു പരസ്യ മദ്യപാനം. സംഭവത്തിൽ കണ്ണൂരിലെ മൂന്നു സിവിൽ പൊലീസ് ഓഫീസർമാരെ കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്തിരുന്നു.

സംഭവത്തിൽ എആർ ക്യാമ്പിലെ പോലീസുകാരായ വൈശാഖ്, വിനീഷ്, ജിഷ്ണു എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. കോടതിയിൽ നിന്ന് മടങ്ങുമ്പോൾ കുറ്റവാളികൾക്ക് മദ്യവുമായി സുഹൃത്തുക്കൾ എത്തുകയായിരുന്നു. സംഘത്തിൽ കൊടി സുനിക്കൊപ്പം ടിപി കേസിലെ മറ്റുപ്രതികളായ മുഹമ്മദ് ഷാഫിയും ഷിനോജും ഉണ്ടായിരുന്നു. സംഭവം വിവാദമായതോടെ പോലീസുകാർക്കെതിരെ നടപടി എടുക്കുകയായിരുന്നു.

 

BREAKING NEWS
ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്നുവീണു, ആറ് പേര്‍ക്കായി തിരച്ചില്‍ ശക്തം
30 Oct 2026
BREAKING NEWS
സംസ്ഥാന വ്യാപകമായി 4,504 സ്കൂൾ ബസുകളിൽ പൊലീസ് പരിശോധന; മദ്യപിച്ച് വാഹനമോടിച്ച 21 ഡ്രൈവർമാർ പിടിയിൽ, കൂടുതൽ കേസുകൾ പാലക്കാടും മലപ്പുറത്തും
30 Oct 2026
BREAKING NEWS
മുഖം മറച്ച് ലക്ഷണമൊത്ത ക്രിമിനലുകളെപ്പോലെ യി വന്ന എംഎസ്എഫ്കാരുടെ കൂട്ടത്തില്‍ മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഉണ്ട്, ഇവര്‍ക്ക് ധൈര്യവും പിന്‍ബലവും എവിടുന്നാണ്, ലീഗിന് തീവ്രവാദ സ്വഭാവം കൈവന്നിരിക്കുന്നു, ശക്തമായ നടപടി വേണം- എം ബി രാജേഷ്
30 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം: ജയബാലകൃഷ്ണന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി വീട്ടിലെത്തി; ജഡ്ജി തെളിവ് നശിപ്പിച്ചെന്ന് ആരോപണം, പരാതി നൽകി; നീതിക്കായുള്ള പോരാട്ടത്തിൽ ഒപ്പമുണ്ടാകുമെന്ന് ഉറപ്പ്
30 Oct 2026