BREAKING NEWS

പുറത്തുനിന്ന് ബോട്ടിൽ ജ്യൂസ് കുടിച്ചു, ഒരു വീട്ടിലെ മൂന്ന് കുട്ടികൾക്ക് ഭക്ഷ്യവിഷബാധ, ഛർദിയിൽ രക്തത്തിന്റെ അംശം, കുട്ടികളുടെ നില ​ഗുരുതരം!! എസ്എടി ആശുപത്രിയിലേക്ക് മാറ്റി

· · 1 min read
Share: Copied!

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരു വീട്ടിലെ മൂന്ന് കുട്ടികൾ ഭക്ഷ്യവിഷ ബാധയേറ്റ് ​ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. പൂന്തുറ സ്വദേശികളായ ദീപ(13), സുബിൻ(15), സനുഷ (15) എന്നിവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ പൂന്തുറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരുവനന്തപുരം എസ്എടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രാഥമിക ചികിത്സയ്ക്ക് എത്തിക്കുമ്പോഴേക്കും അവശനിലയിലായിരുന്നു കുട്ടികൾ. കുട്ടികൾ പുറത്ത് നിന്ന് ബോട്ടിൽ ജ്യൂസ് കുടിച്ചിരുന്നു എന്നാണ് വിവരം.

കടുത്ത ഛർദ്ദിയും വയറുവേദനയോടു കൂടിയാണ് മൂവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഛർദിക്കുമ്പോൾ രക്തത്തിന്റെ അംശം ഉണ്ടായിരുന്നു എന്നും മൂന്ന് കുട്ടികളുടെയും ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നാണ് എസ്എടി ആശുപത്രിയിലേക്ക് മാറ്റിയതെന്നുമാണ് വിവരം.

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026