BREAKING NEWS

ടേക്ക് ഓഫിനായി റൺവേയിലേക്ക് എത്തിയ വിമാനം മുൻഭാഗം കുത്തി വീണു, ഒഴിവായത് വൻ ദുരന്തം

· · 1 min read
Share: Copied!

ഓ‍ർലാൻഡോ: ടേക്ക് ഓഫിനായി റൺവേയിലെത്തിയ വിമാനം തെന്നിമാറി. ഒഴിവായത് വൻ ദുരന്തം. അമേരിക്കയിലെ ഓ‍ർലാൻഡോയിൽ ജെറ്റ് ബ്ലൂ വിമാനമാണ് വെള്ളിയാഴ്ച രാവിലെ അപകടത്തിൽപ്പെട്ടത്. ടാക്സിവേയിൽ നിന്ന് വിമാനം സമീപത്തെ പുൽമൈതാനത്തിലേക്ക് തെന്നിമാറുകയായിരുന്നു.

രാവിലെ പത്ത് മണിയോടെയാണ് സംഭവം. ജെറ്റ്ബ്ലൂ എയ‍ർലൈന്റെ 488 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഓ‍ർലാൻഡോയിൽ നിന്ന് മസാച്യുസെറ്റ്സിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. ടേക്ക് ഓഫ് ചെയ്യാനുള്ള തയ്യാറെടുപ്പിനിടെ വിമാനത്തിന്റെ മുൻഭാഗം തറയിലേക്ക് പതിക്കുകയായിരുന്നു. സാങ്കേതിക തകരാറാണ് സംഭവത്തിന് പിന്നിലെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ വിലയിരുത്തുന്നത്. യാത്രക്കാർക്ക് അപകടത്തിൽ പരിക്കേറ്റിട്ടില്ല.

മറ്റൊരു സംഭവത്തിൽ സ്പെയിനിലെ പാൽമ ദേ മാല്ലോ‍ക വിമാനത്താവളത്തിൽ ടേക്ക് ഓഫിനിടെ വിമാനത്തിന്റെ ചിറകിൽ അഗ്നിബാധ. പിന്നാലെ യാത്രക്കാരെ വലതു ചിറകിലൂടെ അടക്കം പുറത്തിറക്കി. റയാൻ എയറിന്റെ ബോയിംഗ് 737 വിമാനത്തിലാണ് അപ്രതീക്ഷിത സംഭവങ്ങൾ. 18 പേർക്കാണ് അഗ്നിബാധയിൽ പരിക്കേറ്റത്. പുലർച്ചെ 12.35ടെയായിരുന്നു സംഭവം. ഇടത് ചിറകിൽ തീ ശ്രദ്ധയിൽ പെട്ടതോടെ വിമാനത്തിലെ ക്രൂ അംഗങ്ങളാണ് എമർജൻസി അറിയിപ്പ് നൽകിയത്. പിന്നാലെ തന്നെ യാത്രക്കാരെ ഇവാക്യുവേറ്റ് ചെയ്യുകയായിരുന്നു.ടേക്ക് ഓഫിനായി റൺവേയിലേക്ക് എത്തിയ വിമാനം മുൻഭാഗം കുത്തി വീണു, ഒഴിവായത് വൻ ദുരന്തം

ഓ‍ർലാൻഡോ: ടേക്ക് ഓഫിനായി റൺവേയിലെത്തിയ വിമാനം തെന്നിമാറി. ഒഴിവായത് വൻ ദുരന്തം. അമേരിക്കയിലെ ഓ‍ർലാൻഡോയിൽ ജെറ്റ് ബ്ലൂ വിമാനമാണ് വെള്ളിയാഴ്ച രാവിലെ അപകടത്തിൽപ്പെട്ടത്. ടാക്സിവേയിൽ നിന്ന് വിമാനം സമീപത്തെ പുൽമൈതാനത്തിലേക്ക് തെന്നിമാറുകയായിരുന്നു.

രാവിലെ പത്ത് മണിയോടെയാണ് സംഭവം. ജെറ്റ്ബ്ലൂ എയ‍ർലൈന്റെ 488 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഓ‍ർലാൻഡോയിൽ നിന്ന് മസാച്യുസെറ്റ്സിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. ടേക്ക് ഓഫ് ചെയ്യാനുള്ള തയ്യാറെടുപ്പിനിടെ വിമാനത്തിന്റെ മുൻഭാഗം തറയിലേക്ക് പതിക്കുകയായിരുന്നു. സാങ്കേതിക തകരാറാണ് സംഭവത്തിന് പിന്നിലെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ വിലയിരുത്തുന്നത്. യാത്രക്കാർക്ക് അപകടത്തിൽ പരിക്കേറ്റിട്ടില്ല.

മറ്റൊരു സംഭവത്തിൽ സ്പെയിനിലെ പാൽമ ദേ മാല്ലോ‍ക വിമാനത്താവളത്തിൽ ടേക്ക് ഓഫിനിടെ വിമാനത്തിന്റെ ചിറകിൽ അഗ്നിബാധ. പിന്നാലെ യാത്രക്കാരെ വലതു ചിറകിലൂടെ അടക്കം പുറത്തിറക്കി. റയാൻ എയറിന്റെ ബോയിംഗ് 737 വിമാനത്തിലാണ് അപ്രതീക്ഷിത സംഭവങ്ങൾ. 18 പേർക്കാണ് അഗ്നിബാധയിൽ പരിക്കേറ്റത്. പുലർച്ചെ 12.35ടെയായിരുന്നു സംഭവം. ഇടത് ചിറകിൽ തീ ശ്രദ്ധയിൽ പെട്ടതോടെ വിമാനത്തിലെ ക്രൂ അംഗങ്ങളാണ് എമർജൻസി അറിയിപ്പ് നൽകിയത്. പിന്നാലെ തന്നെ യാത്രക്കാരെ ഇവാക്യുവേറ്റ് ചെയ്യുകയായിരുന്നു.

BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026
BREAKING NEWS
ഐഫോണും ബൈക്കും വാങ്ങാൻ സ്വർണം മോഷ്ടിക്കാൻ കൊലപാതകം; കരുവാറ്റയിൽ 13 കാരിയുടെ നിർദ്ദേശപ്രകാരം മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ; പ്രതികളായ ആൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു, പെൺകുട്ടിലെ ഏറ്റെടുക്കാൻ ആരും എത്തിയില്ല
25 Oct 2026
BREAKING NEWS
പിതാവും സഹോദരിയും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോടാണ് ചോദിക്കേണ്ടത്, എന്നോടല്ല, ഒരാള്‍ പറയുന്ന വാക്കുകള്‍ക്ക് മറ്റുള്ളവരെല്ലാം കൂട്ടുത്തരവാദികളാക്കരുത്, ദിയാ കൃഷ്ണ വിവാദത്തില്‍ പ്രതികരണവുമായി അഹാന
25 Oct 2026