BREAKING NEWS

കത്തിയും ഇഷ്ടികയുമുപയോ​ഗിച്ച് 5 വയസുകാരനെ കൊലപ്പെടുത്തിയത് മൃ​ഗീയമായി!! സ്വന്തം സ്ഥാപനത്തിൽ മദ്യപിച്ച് ജോലിക്കെത്തിയ ജീവനക്കാരനെ മർദ്ദിച്ചു, വൈരാ​ഗ്യത്തിൽ ഉടമയുടെ 5 വയസുകാരൻ മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി പ്രതികാരം

· · 1 min read
Share: Copied!

ന്യൂഡൽഹി: പിതാവിനോടുള്ള വൈരാ​ഗ്യത്തിൽ ഡൽഹിയിലെ നരേല മേഖലയിൽ അഞ്ചുവയസുകാരനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തി. മരണപ്പെട്ട കുട്ടിയുടെ അച്ഛന്റെ ട്രാൻസ്പോർട്ട് കമ്പനിയിലെ ഡ്രൈവറായ നിതുവാണ് ക്രൂരതയ്ക്ക് പിന്നിൽ. കുട്ടിയുടെ പിതാവിന്റെ ട്രാൻസ്‌പോർട്ട് സ്ഥാപനത്തിനു സ്വന്തമായി എട്ടു വാഹനങ്ങളാണുള്ളത്.

തിങ്കളാഴ്ച വൈകിട്ട് മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ നിതു കമ്പനിയിലെ മറ്റൊരു ഡ്രൈവറായ വസീമിനെ മർദിച്ചു. അപമര്യാദയായി പെരുമാറിയതിന് നിതുവിനെ കമ്പനി ഉടമയായ കുട്ടിയുടെ പിതാവ് മർദിച്ചു. ഇതിന്റെ വൈരാഗ്യത്തിൽ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ നിതു വാടകവീട്ടിലേക്ക് തട്ടികൊണ്ടുപോവുകയും കത്തിയും ഇഷ്ടികയും ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു.

നിതുവിന്റെ വാടകവീട്ടിൽ നിന്നുമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കൊലയ്ക്കു ശേഷം പ്രതി ഒളിവിലാണെന്നും ഇയാൾക്കുവേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു. ‘‘കുട്ടിയെ തട്ടിക്കൊണ്ടുപോയതായി നരേല ഇൻഡസ്ട്രിയൽ ഏരിയ പോലീസ് സ്റ്റേഷനിൽ ഉച്ചകഴിഞ്ഞ് 3.30 നാണ് ഫോൺ‌ കോൾ ലഭിക്കുന്നത്. വീടിനു പുറത്ത് കളിച്ചുകൊണ്ടിരിക്കുമ്പോൾ കുട്ടിയെ പെട്ടെന്ന് കാണാതായി എന്നായിരുന്നു പറഞ്ഞത്. പ്രതിയെ കണ്ടെത്താൻ ഒന്നിലധികം സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്.’’ – ഡപ്യൂട്ടി പൊലീസ് കമ്മിഷണർ (ഔട്ടർ നോർത്ത്) ഹരേശ്വർ സ്വാമി പറഞ്ഞു.

അതേസമയം കുട്ടിയെ കാണാതായതോടെ വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് നിതുവിന്റെ വാടകവീട്ടിൽ അഞ്ചുവയസുകാരനെ കണ്ടെത്തിയത്. സംഭവമറിഞ്ഞെത്തിയ പോലീസ് കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ‌ രക്ഷിക്കാനായില്ല. നിതുവിനെ കണ്ടെത്താൻ‌ സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടക്കുന്നതെന്ന് പോലീസ് അറിയിച്ചു.

നിങ്ങൾക്ക് അത്ര കഴിവുണ്ടെങ്കിൽ  സ്വന്തം രാജ്യത്തെ ആദ്യം ശാന്തരാക്കുക, അതുവരെ മറ്റു രാജ്യങ്ങളുടെ കാര്യങ്ങളിൽ ഇടപെടരുത്!! ഇറാന് ആണവ ശേഷിയും ആണവ വ്യവസായവും ഉണ്ടോ ഇല്ലയോ എന്നത് എന്തിനാണ് യുഎസ് അന്വേഷിക്കുന്നത്- ട്രംപിനെ പരിഹസിച്ച് ഇറാൻ പരമോന്നത നേതാവ്

BREAKING NEWS
ഇറാനെതിരായ യുദ്ധത്തിൽ ട്രംപിനെ പിരികേറ്റിയത് നെതന്യാഹുവോ? ആക്രമണം പുനരാരംഭിക്കാൻ ട്രംപിനുമേൽ നിരന്തരം സമ്മർദം ചെലുത്തി, എല്ലാ ദിവസവും ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു!! വൈറ്റ് ഹൗസിനുള്ളിലും പുറത്തും യുദ്ധം ആഗ്രഹിക്കാത്തവർ ഈ നീക്കത്തെ ചെറുക്കാൻ ശ്രമിച്ചു, നയതന്ത്ര ചർച്ചകൾക്ക് മുൻഗണന നൽകണം- അറബ് നേതാക്...
10 Nov 2026
BREAKING NEWS
2016ൽ വാരണാസിയിൽ നടന്ന റാലിയിൽ കുഴഞ്ഞുവീണു, വിമാനയാത്രയ്ക്കിടെ ബോധം നഷ്ടപ്പെടുകയും തിരിച്ചുകിട്ടുകയും ചെയ്തുകൊണ്ടിരുന്നു, ഭർത്താവ് രാജീവ് തന്റെ നേരെ കൈ നീട്ടി ആശ്വസിപ്പിക്കുന്നതായി തോന്നി...രണ്ട് തവണ കാൻസർ ഭീഷണി, ശസ്ത്രക്രിയകൾ, മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ, ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് തുറന്നുപ...
10 Nov 2026
BREAKING NEWS
‘പ്രധാനമന്ത്രിയാകാൻ ആഗ്രഹിച്ചത് തെറ്റാണോ, അതിന് ഞെട്ടിയതെന്തിന്? ഗാന്ധി കുടുംബത്തിന് പുറത്തുള്ളയാൾ പ്രധാനമന്ത്രിയാകാൻ ആഗ്രഹിച്ചതാണോ ഞെട്ടിച്ചത്?’; സോണിയയുടെ പുസ്തകത്തിലെ പരാമർശത്തിന് മറുപടിയുമായി പ്രണബ് മുഖർജിയുടെ മകൾ
10 Nov 2026
BREAKING NEWS
അഭിരാമിനെ വീട്ടിൽ നിന്നിറക്കിക്കൊണ്ടു പോയത് ഒന്നാം പ്രതിയായ 17 കാരൻ തന്നെ, അഭിരാമും ഒന്നാം പ്രതിയും സംഭവത്തിന് മുൻപ് ഒരുമിച്ച് സംസാരിച്ചുകൊണ്ട് നടന്നു പോകുന്നതിന്റെ നിർണായക ദൃശ്യങ്ങൾ പുറത്ത്...ഉമർ സ്ഥലത്തെത്തിയത് സിസിടിവിയുടെ കണ്ണുമറച്ച്
10 Nov 2026