BREAKING NEWS

കളിക്കുന്നതിനിടെ ആൾമറയില്ലാത്ത കിണറ്റിൽ വീണ അഞ്ചുവയസുകാരന് ദാരുണാന്ത്യം, കൂടെ കിണറ്റിൽ വീണ മറ്റൊരു കുട്ടിക്ക് പടവിൽ പിടിത്തം കിട്ടിയതിനാൽ അത്ഭതകരമായി രക്ഷപ്പെട്ടു

· · 1 min read
Share: Copied!

കോഴിക്കോട്: വടകര മണിയൂർ കരുവഞ്ചേരിയിൽ കളിക്കുന്നതിനിടെ ആൾമറയില്ലാത്ത കിണറ്റിൽ വീണ അഞ്ചുവയസുകാരന് ദാരുണാന്ത്യം. നിവാനാണ് മരിച്ചത്. വീടിനടുത്ത് പറമ്പിൽ കളിച്ചുകൊണ്ടിരിക്കെയാണ് അപകടം ഉണ്ടായത്. നിവാനോടൊപ്പം കിണറ്റിൽ വീണ മറ്റൊരു കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. ഈ കുട്ടികൽപ്പടവുകളിൽ പിടിച്ചു നിന്നതിനാലാണ് രക്ഷപ്പെട്ടത്. രക്ഷപ്പെട്ട കുട്ടിയെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം മരിച്ച നിവാൻ നേരെ വെള്ളത്തിലേക്ക് വീണുപോവുകയായിരുന്നു. ഇന്ന് വെെകിട്ട് നാലരയോടെയായിരുന്നു സംഭവം. നിവാന്റെ മൃതദേഹം വടകര ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. അഗ്നിശമനസേന സ്ഥലത്തെത്തിയെങ്കിലും അതിന് മുൻപ് നാട്ടുകാർ കുട്ടികളെ പുറത്തെടുത്തിരുന്നു. തുടർന്ന് ഉടൻ കുട്ടികളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നിവാന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

ഹൈബ്രിഡ് കഞ്ചാവ് കച്ചവടക്കാരി തസ്ലിമയുമായി ബന്ധമുണ്ടെന്നു സമ്മതിച്ച് ഷൈൻ!! ഷൈൻ രക്ഷപെട്ടത് തെളിവു നശിപ്പിക്കാനെന്ന് എഫ്ഐആർ, ഷൈൻ ടോം ചാക്കോ ജാമ്യം, ആരോടും ഒന്നും ഉരിയാടാതെ നേരെ കാറിലേക്ക്… 

BREAKING NEWS
‘മുട്ടയ്ക്കൊപ്പം ചെമ്പരത്തിമൊട്ടില്ലാതെ ഞാൻ കഴിക്കത്തില്ല’; സൗന്ദര്യചികിത്സാ വിവാദത്തിൽ പരിഹാസ വീഡിയോയുമായി ശോഭന ജോർജ്
27 Oct 2026
BREAKING NEWS
'ആ ബലാത്സംഗം വളരെ ക്രൂരമായിരുന്നു... മുറിയിലെത്തിയപ്പോൾ ട്രംപ് പിന്നിൽനിന്ന് പിടിച്ച് ബലമായി ബലാത്സംഗം ചെയ്തു, വസ്ത്രം കീറി, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ രക്തസ്രാവവും ചതവുകളും ഉണ്ടായി... ആക്രമണത്തിന് ശേഷം കട്ടിലിന്റെ അരികിൽ ഇരുത്തി വിസയും NYU പ്രവേശനവും ശരിയാക്കിത്തരാമെന്ന വാഗ്ദാനങ്ങൾ ആവർത്തിച്ചു...
27 Oct 2026
BREAKING NEWS
ചുറ്റും വലവിരിച്ചു, ഇനി എങ്ങോട്ട് രക്ഷപ്പെടാൻ... എൻകൗണ്ടർ ചെയ്താലോയെന്ന് ഭയന്നു, ആദ്യം പിടിയിലായ പ്രവീൺ സ്വയം തിരിച്ചുവന്നത്!! നാലുപേർ പിടിയിൽ... പ്രതികൾ രക്ഷപ്പെട്ടത് ഉദ്യോ​ഗസ്ഥന്റെ സ്വർണമാല മോഷ്ടിച്ച ശേഷം, ജയിൽ വാർഡനടക്കം 10 പേർക്ക് സസ്പെൻഷൻ, ബാക്കി 13 പേരെ പിടികൂടാൻ 17 പ്രത്യേക അന്വേഷണ സംഘം, അ...
27 Oct 2026
BREAKING NEWS
കവറ് നിറയെ കാറ്റ്!! അഞ്ച് രൂപയുടെ 15 ഗ്രാം ലേസ് പാക്കറ്റിൽ 4 ഗ്രാം ചിപ്സ് മാത്രം! നിർമാതാക്കളായ പെപ്‌സികോയ്ക്ക് 8,000 രൂപ പിഴ; ഒരു മാസത്തിനകം തുക നൽകിയില്ലെങ്കിൽ 8,000 രൂപയ്ക്ക് ആറു ശതമാനം വാർഷിക പലിശയും നൽകേണ്ടിവരുമെന്ന് കോടതി
27 Oct 2026