BREAKING NEWS

അമ്യൂസ്മെന്‍റ് പാര്‍ക്കിലെ റൈഡര്‍ പൊട്ടി, കുട്ടികളടക്കം അഞ്ച് പേര്‍ക്ക് പരിക്ക്; തിരുവനന്തപുരം ഹാപ്പി ലാൻഡിലാണ് സംഭവം

· · 1 min read
Share: Copied!

തിരുവനന്തപുരം: തിരുവനന്തപുരത്ത് വെമ്പായത്തെ അമ്യൂസ്മെന്‍റ് പാര്‍ക്കായ ഹാപ്പി ലാൻഡിൽ അപകടം. റൈഡറിന്റെ വെൽഡിങ്ങ് പൊട്ടി വീണാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരിൽ ഒരാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റ് നാല് പേരെ എത്തിച്ചു.

തമിഴ്നാട് നാഗർകോവിൽ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. എല്ലാവരും സ്ത്രീകൾ. ഒരാളുടെ കാലിനാണ് പരിക്ക്. ചലഞ്ചർ എന്നാണ് അപകടം ഉണ്ടായ റൈഡിന്റെ പേര്. നാഗർകോവിൽ സ്വദേശികളായ ഒരു കുടുംബത്തിലെ 5 പേർക്കാണ് പരുക്കേറ്റത്. മനോരതി (54), സീമണി (49), മാലിനി (49), ശ്യാം ഡാനിയേൽ(14), റോസ് (16), എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വെഞ്ഞാറമൂട് സെൻ്റ്ജോൺസ് ആശുപത്രിയിൽ നിന്നു മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

BREAKING NEWS
കുറച്ചുനാളുകളായി കൂട്ടുകാരുമൊത്തുള്ള 16ന്റെ കറക്കം കാറിലും ബൈക്കിലുമായി... വാഹനം ഓടിക്കുന്ന റീൽസെടുത്ത് സാമൂഹികമാധ്യമങ്ങളിൽ പങ്കുവെക്കും, ദിവസങ്ങളോളം തക്കം പാർത്തിരുന്ന് ഒടുവിൽ കൗമാരക്കാരനെ ബൈക്കോടെ പൊക്കി പോലീസ്, മാതാവിനെതിരെ കേസ്
28 Oct 2026
BREAKING NEWS
നിയമം കാക്കുന്ന ന്യായാധിപന്റെ മകൻ ചെയ്തതെല്ലാം നിയമലംഘനങ്ങൾ, 17 കാരൻ കാറിനു പുറമേ ലൈസെൻസില്ലാതെ ബൈക്കും പറത്തും!! ബൈക്കിൽ പോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന്, ജഡ്ജിയുടെ ഫ്ലാറ്റിൽ നിന്ന് ആഡംബര ബൈക്ക് കസ്റ്റഡിയിലെടുത്തു, ജഡ്ജിക്ക് സസ്പെൻഷന് മുന്നോടിയായി കാരണം കാണിക്കൽ നോട്ടിസ് നൽകും, കൗമാരക്കാരന് 2...
28 Oct 2026
BREAKING NEWS
സഹപൈലറ്റിന്റെ ആക്രമണം ചെറുത്ത് 174 യാത്രക്കാരെ രക്ഷിച്ചു; സ്മിത്ത് മച്ചാർ ഉൾപ്പടെ ഫ്ലൈ ദുബായ് ജീവനക്കാർക്ക് യുഎഇയുടെ ഉന്നത ബഹുമതി
28 Oct 2026
BREAKING NEWS
സ്കൂളിലെ ലഹരി ഉപയോഗത്തെക്കുറിച്ച് അധ്യാപകരെ അറിയിച്ചു; പത്താം ക്ലാസ് വിദ്യാർഥിയ്ക്ക് ബൈക്കിലെത്തിയ അജ്ഞാത സംഘത്തിന്റെ മർദനം; തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചു
28 Oct 2026