BREAKING NEWS

വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു, സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചുപേർക്ക് ദാരുണാന്ത്യം

· · 1 min read
Share: Copied!

റിയാദ്: സൗദി അറേബ്യയിലെ തായിഫ്-റാനിയ റോഡിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. കോട്ടയം അയർക്കുന്നം സ്വദേശിനി ജെയ്സി മോൾ മാത്യു(36), കുറുമല്ലൂർ സ്വദേശിനി ആനച്ചേരി അഞ്ചാകുന്നേൽ ജോബിന ജോണി(26) എന്നിവരാണ് മരിച്ച മലയാളികൾ.

ഇവർക്കൊപ്പം കാറിലുണ്ടായിരുന്ന സഹപ്രവർത്തകരായ രണ്ട് തമിഴ്നാട് സ്വദേശിനികളായ വിജയലക്ഷ്മി(36), ഹെപ്സിബ(33) എന്നിവരും വാഹനം ഓടിച്ചിരുന്ന സൗദി പൗരനുമാണ് അപകടത്തിൽ മരിച്ച മറ്റുള്ളവർ. തായിഫ് ഗവർണറേറ്റിലെ അൽ ഗാഫ, അൽ അവെയ്ല ക്ലിനിക്കുകളിൽ ജോലി ചെയ്തിരുന്ന ഇവർ അവധിദിനത്തിൽ ഷോപ്പിങ്ങിന് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.

സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് വിവരം. റാനിയ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിക്കും.

 

BREAKING NEWS
കിം ജോങ് യുൻ ഇത് എന്ത് ഭാവിച്ചാ? ’പത്ത് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു; എല്ലാം 250 കിലോമീറ്റർ അകലെ കടലിൽ പതിച്ചു’ ; ഉത്തര കൊറിയയുടെ നീക്കത്തിൽ ജാഗ്രത ശക്തമാക്കി ദക്ഷിണ കൊറിയ
29 Oct 2026
BREAKING NEWS
ആ പെൺകുട്ടിക്ക് എന്റെ മകനോട് ക്രഷാണ്!!!, അവനത് നിരസിച്ചു, അവളാണ് ക്വട്ടേഷന്‍ നല്‍കിയത്, എന്റെ മകന് മാരകമായി പരുക്കേറ്റു, പ്ലസ് വൺ വിദ്യാർഥിയെ സഹപാഠികൾ മർദിച്ച സംഭവത്തില്‍ വെളിപ്പെടുത്തലുമായി മാതാവ്
29 Oct 2026
BREAKING NEWS
ഡിവൈഎഫ്ഐയില്‍ ചേര്‍ന്നയാള്‍ എപ്പോള്‍ മുതലാണ് വീണ്ടും കോണ്‍ഗ്രസ് ആയത്?? കോണ്‍ഗ്രസുകാരന്‍ അല്ല ഇനി ദേവേന്ദ്രന്റെ അച്ഛന്‍ മുത്തുപട്ടര്‍ ആണ് എങ്കിലും വൃത്തികേട് കാണിച്ചാല്‍ അതങ്ങനെ തന്നെയാണ് എന്ന് പറയും, കാരണം ന്യായീകരിക്കാന്‍ ഈ പാര്‍ട്ടിയുടെ പേര് എന്ന് സിപിഎം എന്നല്ല- പുഴു വിവാദത്തില്‍ അഡ്വ. വസന്ത് ...
29 Oct 2026
BREAKING NEWS
കോഴിക്കോട് നിപ രോഗികൾക്ക് കാലാവധി കഴിഞ്ഞ റെംഡെസിവിർ നൽകിയെന്ന് സംശയം; മരണകാരണവും പരിശോധിക്കും, പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കും
29 Oct 2026