BREAKING NEWS

ഇരുമ്പുകമ്പികൊണ്ട് കാറിലടിച്ച് ഭയപ്പെടുത്തി, കണ്ണില്‍ മുളക് പൊടി സ്പ്രേ ചെയ്ത് പണവും ഫോണും കവര്‍ന്നു, കാറിലുണ്ടായിരുന്നവരെ ക്രൂരമായി മര്‍ദിച്ച് വഴിയില്‍ ഉപേക്ഷിച്ചു, അഞ്ച് പേര്‍ പിടിയില്‍

· · 1 min read
Share: Copied!

പാലക്കാട്: മലപ്പുറം സ്വദേശികൾ സഞ്ചരിച്ച കാർ  തട്ടിക്കൊണ്ടുപോയ കേസില്‍ അഞ്ച് പേര്‍ പിടിയില്‍.  ആലപ്പുഴക്കാരായ പ്രതികളെ പാലക്കാട് ടൗൺ നോർത്ത് പോലീസ് ഇടുക്കി ദേവികുളത്തുനിന്നാണ് ഞായറാഴ്ച പിടികൂടിയത്. തട്ടിക്കൊണ്ടുപോയ കാർ തൃശ്ശൂർ പുതുക്കാട് ചെങ്ങാലൂർ മാട്ടുമലയിലെ റബ്ബർത്തോട്ടത്തിൽ തകർത്തനിലയിൽ വെള്ളിയാഴ്ച കണ്ടെത്തിയിരുന്നു. വെള്ളിയാഴ്ച പുലർച്ചെ ആറരയോടെയാണ് കോയമ്പത്തൂരിൽനിന്ന് വരുകയായിരുന്ന മലപ്പുറം മഞ്ചേരി സ്വദേശി മുനീറിന്റെ ഉടമസ്ഥതയിലുള്ള കാർ ഒലവക്കോട് റെയിൽവേപ്പാലത്തിൽനിന്ന് തട്ടിയെടുത്തത്.

മുനീറിന്റെ സഹോദരൻ ഷെമീർ, സുഹൃത്തുക്കളായ മുഹമ്മദ്, സൽമാൻ ഖാരിസ്, നിഖിൽ എന്നിവരാണ് കാറിലുണ്ടായിരുന്നത്. കാർ തടഞ്ഞ സംഘം ഇരുമ്പുകമ്പികൊണ്ട് കാറിൽ അടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നും ഇവർ േപാലീസിനോട് പറഞ്ഞിരുന്നു. കത്തികാണിച്ച് ഭീഷണിപ്പെടുത്തുന്നതിനിടയിൽ ഡ്രൈവറും മുൻസീറ്റിലുണ്ടായിരുന്നയാളും ഓടിരക്ഷപ്പെട്ടു. ഇതിനിടെ അക്രമസംഘത്തിലെ നാലുപേർ കാറിൽക്കയറി കാറിലുണ്ടായിരുന്ന രണ്ടുപേരുടെ മുഖത്ത് മുളകുപൊടി സ്പ്രേ ചെയ്തശേഷം കാർ കൊണ്ടുപോകുകയായിരുന്നു. പണം കാറിനുള്ളിൽ എവിടെയാണ് ഒളിപ്പിച്ചതെന്നു ചോദിച്ച് മർദിക്കുകയും പണമില്ലെന്നു പറഞ്ഞതോടെ ഇവരുടെ കൈവശമുണ്ടായിരുന്ന 15,000 രൂപയും നാല് ഐഫോണും പിടിച്ചെടുത്ത് രണ്ടിടങ്ങളിലായി ഇറക്കിവിട്ടെന്നും പറഞ്ഞിരുന്നു.

കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസിന് അന്നുതന്നെ ദേശീയപാതയിൽനിന്ന് അക്രമസംഘം വലിച്ചെറിഞ്ഞ ഒരാളുടെ മൊബൈൽഫോൺ ലഭിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് തൃശ്ശൂരിൽ കാർ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്. പുതുക്കാട് വളഞ്ഞൂപാടത്തെ റബ്ബർത്തോട്ടത്തിലെത്തിയ പ്രദേശവാസിയാണ് കാർ കണ്ടത്.

തുടർന്ന് പുതുക്കാട് പോലീസിൽ വിവരമറിയിച്ചു. ഞായറാഴ്ച പാലക്കാട്ടുനിന്നെത്തിയ പോലീസ് സംഘം നടത്തിയ പരിശോധനയിൽ കാർ മലപ്പുറം സ്വദേശികളുടേതാണെന്ന് സ്ഥിരീകരിച്ചു. ഉൾവശം പൂർണമായും തകർത്തതായും കണ്ടെത്തി. പാലക്കാട് നോർത്ത് സ്റ്റേഷൻ എസ്.എച്ച്.ഒ. ദാസിന്റെ നേതൃത്വത്തിലുള്ള സംഘവും ഫൊറൻസിക് വിഭാഗവും സ്ഥലത്തെത്തിയിരുന്നു. പിടികൂടിയ പ്രതികളെ പാലക്കാട്ടെത്തിച്ചായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.

BREAKING NEWS
‘ആഭ്യന്തരമന്ത്രി ശക്തമായ നിലപാട് സ്വീകരിച്ചിട്ടും പൊലീസിന് മാറ്റമുണ്ടായിട്ടില്ല; സമ്പന്നർക്കും പാവപ്പെട്ടവർക്കും രണ്ട് നീതിയോ? എന്ന് ഒരു മകൾക്ക് ചോദിക്കേണ്ടി വന്നത് സങ്കടകരവും അപമാനകരവും’; പിണറായി വിജയൻ
27 Oct 2026
BREAKING NEWS
’’300 കോഴിമുട്ട പുഴുങ്ങി തിന്നുകയും 3 കിലോ ചെമ്പരത്തി മൊട്ട് ചെവിയിൽവയ്ക്കുകയും നെല്ലിക്കയ്ക്കു പകരം നാരങ്ങാനീരു കൊണ്ട് തളം വയ്ക്കുകയും ചെയ്താൽ സൗന്ദര്യം വർദ്ധിക്കുമോ?’’; വ്യാജ ആരോപണം ഉന്നയിച്ചെന്നാരോപിച്ച് വി.പി. സജീന്ദ്രനെതിരെ പരാതി നൽകുമെന്ന് ശോഭന ജോർജ്
27 Oct 2026
BREAKING NEWS
'മുൻ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളും പാർട്ടി സെക്രട്ടറിയും കോവിഡ് കാലത്ത് ഭക്ഷണം കഴിച്ചതിന്റെയും ജ്യൂസ് കുടിച്ചതിന്റേയും കടം നാലര ലക്ഷം... ആ കടങ്ങളെല്ലാം ഞങ്ങൾ വീട്ടിക്കോളാം...എസ്എംഎ ബാധിതർക്ക് മരുന്ന് വാങ്ങിയ ഇനത്തിൽ 'റോഷ്' കമ്പനിക്ക് 50 കോടി, കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന് 900 കോടിസ്റ്റേറ്റ...
27 Oct 2026
BREAKING NEWS
"പോലീസിന്റെ തെറ്റുകളെ കണ്ണടച്ച് ന്യായീകരിക്കേണ്ട ഒരു ബാധ്യതയും ഈ സർക്കാരിനില്ല, ജഡ്ജിയുടെയല്ല ആരുടെ മകനാണെങ്കിലും നിയമം ഒരുപോലെ...പാവപ്പെട്ട ഒരാൾ അപകടത്തിൽ മരിച്ച് ശവദാഹം നടക്കുന്നതിനു മുൻപ് പ്രതിക്കു ജാമ്യം അനുവദിച്ചത് അപലപനീയം!! ദൃശ്യങ്ങൾ ഫോണിൽനിന്നു ഡിലീറ്റ് ചെയ്ത ഉദ്യോഗസ്ഥൻ, ആവശ്യമായ വകുപ്പുക...
27 Oct 2026