BREAKING NEWS

കാർ​ഗിൽ യുദ്ധത്തിൽ പങ്കെടുത്ത സൈനികന്റെ വീട്ടിൽക്കയറി പൗരത്വ രേഖകൾ ചോദിച്ച് ആക്രമണം, അഞ്ച് പേർക്കെതിരെ കേസ്

· · 1 min read
Share: Copied!

പൂനെ: കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത സൈനികന്റെ വീട്ടിൽ അതിക്രമിച്ച് കയറി പൗരത്വം തെളിയിക്കാനാവശ്യപ്പെട്ട് ആക്രമിച്ചതായി പരാതി. പുനെയിലാണ് സംഭവം. വിമുക്ത ഭടൻ ഹക്കിമുദ്ദീൻ ഷെയ്ഖിന്റെയും ബന്ധുക്കളുടെയും വീട്ടിൽക്കയറിയാണ് പ്രശ്നമുണ്ടാക്കിയത്. ശനിയാഴ്ച രാത്രി വീട്ടിൽ അതിക്രമിച്ചു കയറി, ഇന്ത്യൻ പൗരത്വത്തിന്റെ തെളിവ് ആവശ്യപ്പെട്ട് ആക്രമിക്കുകയും അനധികൃത കുടിയേറ്റക്കാരെന്ന് അധിക്ഷേപിക്കുകയും ചെയ്തെന്നും ആരോപിച്ചു.

പിന്നിൽ ബജ്റം​ഗ്ദൾ പ്രവർത്തകരാണെന്നും സൈനികനും കുടുംബവും ആരോപിച്ചു. പൂനെയിലെ ചന്ദൻനഗർ പ്രദേശത്ത് രാത്രി 11:30 ഓടെയാണ് സംഭവം. ബജ്‌റംഗ്ദൾ പ്രവർത്തകർ ചില പൊലീസുകാരോടൊപ്പം വീട്ടിൽ കയറി തങ്ങളെ ബംഗ്ലാദേശി, റോഹിംഗ്യൻ കുടിയേറ്റക്കാരാണെന്ന് ആരോപിച്ചുവെന്ന് കുടുംബം ആരോപിച്ചു. പരാതിയെ തുടർന്ന് ആറ് പേർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

ഞങ്ങൾ അഭിമാനമുള്ള ഇന്ത്യക്കാരാണ്. ഞങ്ങളുടെ പൂർവ്വികർ മുതൽ ഞങ്ങളുടെ കുടുംബാംഗങ്ങൾ 130 വർഷമായി വിവിധ പദവികളിലും സേവനങ്ങളിലും രാഷ്ട്രത്തെ സേവിച്ചിട്ടുണ്ട്. എന്നിട്ടും, സ്വന്തം വീട്ടിൽ ഞങ്ങളെ കുറ്റവാളികളെപ്പോലെയാണ് പരിഗണിച്ചതെന്ന് വിമുക്തഭടൻ ഹക്കിമുദ്ദീൻ ഷെയ്ഖിന്റെ സഹോദരൻ ഇർഷാദ് ഷെയ്ഖ് പറഞ്ഞു.

എന്റെ വീട്ടിലും എന്റെ അടുത്ത് താമസിക്കുന്ന ബന്ധുക്കളുടെ വീടുകളിലും 70-80 പേരടങ്ങുന്ന ഒരു സംഘം കയറി. അവർ ഞങ്ങളോട് ദേശീയത തെളിയിക്കാൻ ആവശ്യപ്പെട്ടു. ഞങ്ങൾ ഐഡികൾ കാണിക്കാൻ ശ്രമിച്ചു. പക്ഷേ അവർ ​ഗൗനിച്ചില്ല. സിവിൽ യൂണിഫോമിലുള്ള ചില പൊലീസ് ഉദ്യോഗസ്ഥരും അവരോടൊപ്പം ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, സംഭവത്തിൽ പൊലീസിന് പങ്കില്ലെന്ന് പൂനെ പൊലീസ് കമ്മീഷണർ അമിതേഷ് കുമാർ പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

BREAKING NEWS
41.9% വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിക്ക് 28 സീറ്റുകളിൽ ലീഡ്, ആഘോഷത്തിന് തുടക്കമിട്ട് അനുയായികൾ!! രാഷ്ട്രീയത്തിൽനിന്ന് വിരമിക്കണമെന്ന് ഐസൻകോട്ട്
28 Oct 2026
BREAKING NEWS
ആന്ധ്ര തീരത്ത് അർണബ് ചുഴലിക്കാറ്റ് കരതൊട്ടു, കരയിലെത്താനെടുത്തത് ആറു മണിക്കൂർ, കാറ്റിന്റെ വേഗം ചില സമയങ്ങളിൽ 150 കിലോമീറ്റർ വരെ!! 1.8 ലക്ഷം പേരെ ഒഴിപ്പിച്ചു, ആന്ധ്ര, ഒഡീഷയിലെ വിവിധ ജില്ലകളിൽ കനത്ത മഴ, ട്രെയിൻ, വിമാന സർവീസുകൾ റദ്ദാക്കി...ഇന്നും നാളെയും കനത്ത മഴ തുടരാൻ സാധ്യത- Video
28 Oct 2026
BREAKING NEWS
കുറച്ചുനാളുകളായി കൂട്ടുകാരുമൊത്തുള്ള 16ന്റെ കറക്കം കാറിലും ബൈക്കിലുമായി... വാഹനം ഓടിക്കുന്ന റീൽസെടുത്ത് സാമൂഹികമാധ്യമങ്ങളിൽ പങ്കുവെക്കും, ദിവസങ്ങളോളം തക്കം പാർത്തിരുന്ന് ഒടുവിൽ കൗമാരക്കാരനെ ബൈക്കോടെ പൊക്കി പോലീസ്, മാതാവിനെതിരെ കേസ്
28 Oct 2026
BREAKING NEWS
നിയമം കാക്കുന്ന ന്യായാധിപന്റെ മകൻ ചെയ്തതെല്ലാം നിയമലംഘനങ്ങൾ, 17 കാരൻ കാറിനു പുറമേ ലൈസെൻസില്ലാതെ ബൈക്കും പറത്തും!! ബൈക്കിൽ പോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന്, ജഡ്ജിയുടെ ഫ്ലാറ്റിൽ നിന്ന് ആഡംബര ബൈക്ക് കസ്റ്റഡിയിലെടുത്തു, ജഡ്ജിക്ക് സസ്പെൻഷന് മുന്നോടിയായി കാരണം കാണിക്കൽ നോട്ടിസ് നൽകും, കൗമാരക്കാരന് 2...
28 Oct 2026